• HOME
  • »
  • NEWS
  • »
  • india
  • »
  • Punjab Election Results 2022 | ആദ്യ സൂചനകളിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് മേൽക്കൈ; ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ?

Punjab Election Results 2022 | ആദ്യ സൂചനകളിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് മേൽക്കൈ; ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ?

പഞ്ചാബിൽ ആം ആദ്മി പാർട്ടി ഭൂരിപക്ഷം സീറ്റുകളിലും ലീഡ് ചെയ്യുമ്പോൾ, മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ മുന്നിലാണ്

Voting_Machine

Voting_Machine

  • Share this:
    ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഏവരും ഉറ്റുനോക്കുന്നയിടം പഞ്ചാബ് (Punjab election results) ആണ്. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുൻപ് തുടങ്ങി, എക്സിറ്റ് പോളുകളിൽ വരെ ഭരണമാറ്റത്തിന് ഏറ്റവും കൂടുതൽ സാധ്യത തെളിഞ്ഞത് പഞ്ചാബിലാണ്. 117 മണ്ഡലങ്ങളിൽ ഫെബ്രുവരി 20ന് തെരഞ്ഞെടുപ്പ് നടന്നു. 2.14 കോടിയിലധികം വോട്ടർമാരുള്ള സംസ്ഥാനത്ത് 71.95 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2017 ൽ രേഖപ്പെടുത്തിയ 77 ശതമാനം വച്ചുനോക്കുമ്പോൾ, ഇത് കുറവാണ്. 1,304 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.

    76 മുതൽ 90 സീറ്റുകൾ വരെ നേടി ആം ആദ്മി പാർട്ടി (Aam Aadmi Party) ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്ന സൂചനയാണ് എക്സിറ്റ് പോൾ പുറത്തുവിട്ടത്. ഇതിനെ പിന്താങ്ങുന്ന വിധമാണ് ആദ്യ ഫല സൂചനകൾ. വോട്ടെണ്ണൽ ദിനത്തിന്റെ തുടക്കത്തിൽ കോൺഗ്രസ്സിനെ രണ്ടാം സ്ഥാനത്താക്കി AAP ഒട്ടേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 2017 ലെ തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയ AAP ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നു.

    അമരീന്ദർ സിംഗിന് ശേഷം കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ചരൺജിത് സിംഗ് ചന്നിയാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രംഗത്തുളളത്. പാർട്ടിയുടെ ദളിത് സിഖ് മുഖം കൂടിയാണ് അദ്ദേഹം. 2017ലെ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്.

    അതേസമയം, സംസ്ഥാന പാർട്ടി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള അധികാര തർക്കത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് നാടകീയമായി പുറത്തുപോയതിനു ശേഷം മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് സ്ഥാപിച്ച പഞ്ചാബ് ലോക് കോൺഗ്രസുമായി സഖ്യത്തിലായാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്.

    പഞ്ചാബിൽ ആം ആദ്മി പാർട്ടി ഭൂരിപക്ഷം സീറ്റുകളിലും ലീഡ് ചെയ്യുമ്പോൾ, മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ മുന്നിലാണ്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അദ്ദേഹത്തിന്റെ രണ്ട് സീറ്റുകളിലും പിന്നിലാണ്. നവജ്യോത് സിംഗ് സിദ്ദു, സ്പീക്കർ റാണ കൻവർപാൽ സിംഗ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രാരംഭ സൂചനകൾ പ്രകാരം അവരവരുടെ മണ്ഡലങ്ങളിൽ പിന്നിലാണ്.

    നിലവിൽ എടുത്തുമാറ്റപ്പെട്ട കാർഷിക നിയമങ്ങളുടെ പേരിൽ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി ശിരോമണി അകാലിദൾ സഖ്യമുണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അകാലിദൾ-ബിജെപി സഖ്യം 18 സീറ്റുകൾ നേടിയിരുന്നു.

    മയക്കുമരുന്ന് കേസ് നേരിടുന്ന അകാലിദളിന്റെ ബിക്രം സിംഗ് മജിതിയ അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസിന്റെ നവ്‌ജ്യോത് സിദ്ദുവിനെതിരെ മത്സരിച്ചത് ഈ വർഷം സംസ്ഥാനത്ത് ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു. അതേസമയം ചരൺജിത് സിംഗ് ചന്നി ചാംകൗർ സാഹിബിൽ നിന്ന് മത്സരിച്ചു. പട്യാല അർബനിൽ നിന്നാണ് അമരീന്ദർ സിംഗ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

    Summary: Initial results from Punjab Assembly polls 2022 show an upperhand for AAP against Congress
    Published by:user_57
    First published: