AAP എംഎൽഎ ബൽജീന്ദർ കൗറിനെ (AAP MLA Baljinder Kaur) ഭർത്താവ് തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജൂലായ് 10-ലെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, കാരണം വ്യക്തമല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ കൗറിനെ ഭർത്താവ് രോഷാകുലനായി മർദ്ദിച്ച ദൃശ്യങ്ങളാണുള്ളത്.
തൽവണ്ടി സാബോയിലെ വീട്ടിൽ നിന്നുമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. വൈറലായ വീഡിയോയെക്കുറിച്ച് എംഎൽഎയും ഭർത്താവും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും സ്വമേധയാ നോട്ടീസ് എടുക്കുമെന്ന് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ മനീഷ ഗുലാത്തി മാധ്യമങ്ങളോട് പറഞ്ഞു.
"ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട, നിയമസഭാംഗമായ വിദ്യാസമ്പന്നനായ ഒരാൾ ഗാർഹിക പീഡനത്തിന് വിധേയയായാൽ, പ്രതികരിക്കാൻ ശക്തിയില്ലാത്ത നൂറുകണക്കിന് സ്ത്രീകൾക്ക് എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കുക,” ഗുലാത്തി പറഞ്ഞു. ആരോപണവിധേയമായ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ എം.എൽ.എ. തയാറായില്ല.
“ഇത് അസ്വസ്ഥജനകമായ വീഡിയോയാണ്. ഇതൊരു കുടുംബ പ്രശ്‌നമാണെങ്കിൽ, അവർ അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കണം. അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ നേതാവ് ഇതിലൂടെ കടന്നുപോകുന്നത് നിർഭാഗ്യകരമാണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് വീമ്പിളക്കിയാണ് എഎപി അധികാരത്തിലെത്തിയത്. ഒരു സർക്കാർ എന്ന നിലയിൽ, അവർ അത് പരിഹരിക്കുകയും ഈ സംസ്ഥാനത്തെ യുവാക്കൾക്ക് തെറ്റായ പ്രതിച്ഛായ ലഭിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം," പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രതാപ് ബജ്‌വ പറഞ്ഞു.
എഎപി വെബ്‌സൈറ്റ് അനുസരിച്ച്, കൗർ എഎപിയുടെ ദേശീയ എക്‌സിക്യൂട്ടീവിലെ അംഗവും പഞ്ചാബിലെ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ പ്രസിഡന്റുമാണ്. ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ മൂവ്‌മെന്റുമായി ബന്ധപ്പെട്ടതിന് ശേഷം അവർ ആം ആദ്മി പാർട്ടിയിൽ ചേരുകയും 2017 ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ തൽവണ്ടി സാബോ മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും 19,293 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു.
രാഷ്ട്രീയത്തിൽ ചേരുന്നതിന് മുമ്പ് ഫത്തേഗഡ് സാഹിബിലെ മാതാ ഗുജ്രി കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു.
Summary: A purported video of AAP MLA Baljinder Kaur being slapped by her husband has gone viral on social media. The 50-second video dated July 10 shows Kaur being allegedly slapped by her husband in a fit of rage after an altercation over some unknown issue
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aap, Aap mlas, Viral video