ഭോപ്പാല്‍: മധ്യപ്രദേശില്‍ നടന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് എഎപി. പതിനൊന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അഞ്ചിടത്തും രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് എഎപിയും ജയിച്ചു. മധ്യപ്രദേശില്‍ അക്കൗണ്ട് തുറന്ന റാണി അഗര്‍വാളിനെ എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് അഭിനന്ദിച്ചു.
സിംഗ്രൗലി മുന്സിപല് കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പിലാണ് എഎപി സ്ഥാനാര്‍ഥി റാണി അഗര്‍വാള്‍ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിയും നിലവിലെ കോര്പറേഷന് ചെയര്‍മാനുമായ ചന്ദ്രപ്രദാപ് വിശ്വക്രമയെ 9,300 വോട്ടുകള്‍ക്കാണ് എഎപി സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്.
മധ്യപ്രദേശില്‍ 11 മുനിസിപ്പല്‍ കോര്പ്പറേഷന്, 36 നഗരസഭകള്‍, 86 നഗര്‍ പരിഷത്തുകള്‍ എന്നിവടങ്ങളിലേക്കു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. അതിനിടെ, മധ്യപ്രദേശിലെ റേവ മുന്സിപല് കൗണ്‍സിലില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിനാരായണ്‍ ഗുപ്ത ഹൃദയാഘാതത്തെ തുര്‍ന്ന് മരിച്ചു.
തെരഞ്ഞെടുപ്പു പരാജയം അറിഞ്ഞതിനു പിന്നാലെ ഹരിനാരായണനു ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നാണ് വിവരം. ഹനുമാന മേഖലയിലെ മുനിസിപ്പല്‍ കൗണ്‍സിലിലെ ഒന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഹരിനാരായണന്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ അഖിലേഷ് ഗുപ്ത 14 വോട്ടുകള്‍ക്കാണ് ഹരിനാരായണനെ പരാജയപ്പെടുത്തിയത്.
16 നഗര്‍ പാലിക നിഗം, 99 നഗര്‍ പാലിക പരിഷത്ത്, 298 നഗര്‍ പരിഷത്ത് എന്നിവയുള്‍പ്പെടെ 413 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 6,13 തീയതികളിലായിരുന്നു നടന്നത്. രാജ്യത്തുടനീളമുള്ള ആളുകള്‍ ആം ആദ്മി പാര്‍ട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയം അംഗീകരിക്കുന്നുവെന്ന് എഎപിയുടെ വിജയത്തില്‍ കെജ്രിവാള് ട്വീറ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.