ഇന്റർഫേസ് /വാർത്ത /India / സൗജന്യ വൈദ്യുതി; 24 മണിക്കൂറും വെള്ളം: ഡൽഹിയ്ക്ക്10 വാഗ്ദാനങ്ങളുമായി കെജ്രിവാൾ

സൗജന്യ വൈദ്യുതി; 24 മണിക്കൂറും വെള്ളം: ഡൽഹിയ്ക്ക്10 വാഗ്ദാനങ്ങളുമായി കെജ്രിവാൾ

അരവിന്ദ് കെജ്രിവാൾ

അരവിന്ദ് കെജ്രിവാൾ

സൗജന്യ വൈദ്യുതി, 24 മണിക്കൂറും വെള്ളം, ഡൽഹിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയാണ് വാഗ്ദാനങ്ങൾ.

 • Share this:

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വാഗ്ദാനപ്പെരുമഴയുമായി  ആംആദ്മി പാർട്ടി. കെജ്രിവാൾ ഡൽഹി ജനങ്ങൾക്ക് നൽകുന്ന പത്ത്  ഉറപ്പുകൾ എന്ന നിലയിലാണ് പ്രഖ്യാപനങ്ങൾ. കെജ്രിവാൾ കാ ഗ്യാരണ്ടി കാർഡ് എന്ന പേരിലാണ് വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്.

also read:ഡൽഹി തെരഞ്ഞെടുപ്പ്: 70 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എഎപി; കെജ്രിവാൾ ന്യൂഡൽഹി സീറ്റിൽ

സൗജന്യ വൈദ്യുതി, 24 മണിക്കൂറും വെള്ളം, ഡൽഹിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഡിഗ്രി വരെ  സൗജന്യ വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയാണ് വാഗ്ദാനങ്ങൾ. ഇത് തെരഞ്ഞെടുപ്പ് പത്രികയല്ലെന്നും കെജ്രിവാൾ വ്യക്തമാക്കുന്നു.

കെജ്രിവാള്‍ നൽകുന്ന വാഗ്ദാനങ്ങൾ

 •  വൈദ്യുതി - 24 മണിക്കൂറും ലഭിക്കും. വൈദ്യുതി സൗജന്യമായി നൽകും.
 •  വെള്ളം - പൈപ്പ് വഴി 24 മണിക്കൂറും വെള്ളം. 20000 ലിറ്റർ വെള്ളം മാസം സൗജന്യമായി.
 • വിദ്യഭ്യാസം - ഡൽഹിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഡിഗ്രി വരെ  സൗജന്യം.
 • എല്ലാവർക്കും ആധുനീക ചികിത്സ സൗജന്യമാകും.
 • യാത്ര - സൗജന്യ സുരക്ഷിത യാത്ര. ബസിൽ സ്ത്രീകൾക്ക് സൗജന്യമായി തുടരും. വിദ്യാർത്ഥികൾക്കും സൗജന്യമായി.
 • മലിനീകരണം - യമുന ശുദ്ധീകരിക്കും. അഞ്ചു വർഷം കൊണ്ട്.
 • സ്ത്രീ സുരക്ഷ - ഓരോ കവലകളിലും സുരക്ഷ ഉദ്യോഗസ്ഥർ. സി സി ടി വി ക്യാമറ. ‌
 • ഡൽഹിയെ പച്ച പുതപ്പിക്കാൻ രണ്ട് കോടി മരങ്ങൾ.
 • ഡൽഹിയെ മാലിന്യ മുക്തമാക്കൽ
 • തെരുവുകളിൽ കഴിയുന്ന സ്ത്രീകൾക്ക് വീട്
 • ശക്തമായ തൃകോണ മത്സരത്തിന് കളമൊരുങ്ങുന്ന ഡൽഹിയിൽ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് എഎപിയായിരുന്നു. 46 സിറ്റിംഗ് എംഎൽഎ മാർക്ക് വീണ്ടും ടിക്കറ്റ് നൽകി. പ്രവർത്തനം മോശമെന്ന്  വിലയിരുത്തിയ 15 പേർക്ക് സീറ്റ് നിഷേധിച്ചു. ഇത്തവണ  8 വനിതകൾ സ്ഥാനാർത്ഥികളുമുണ്ട്.  ഫെബ്രുവരി 8 ആണ് തെരെഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖാപിക്കും.

First published:

Tags: Aap, Aravind Kejriwal, Delhi Election 2020