AAROGYA SETU APP| ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാര്? വിവാരാവകാശ ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രം

കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ആരോഗ്യസേതു ആപ്പ് ലക്ഷക്കണക്കിന് പേരാണ് ഉപയോഗിച്ചത്. ആപ്പിന്റെ സുക്ഷിതത്വം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളെല്ലാം നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: October 28, 2020, 6:42 PM IST
AAROGYA SETU APP| ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാര്? വിവാരാവകാശ ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രം
aarogyasethu
  • Share this:
ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കൊണ്ടുവന്ന ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാരാണെന്നും എങ്ങനെയെന്നും അറിയില്ലെന്ന് കേന്ദ്ര സർക്കാർ. വിവരാവകാശ അപേക്ഷക്കാണ് കേന്ദ്ര സർക്കാരിന്റെ മറുപടി .
ഇതിനെ തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി  ആരോഗ്യസേതു ആപ്പ് ലക്ഷക്കണക്കിന് പേരാണ് ഉപയോഗിച്ചത്. ആപ്പിന്റെ സുക്ഷിതത്വം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളെല്ലാം നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആരോഗ്യ സേതുവിന്റെ നിർമ്മാണം അടക്കമുളള വിവരങ്ങൾ തേടി ആക്ടിവിസ്റ്റായ ഗൌരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷ്ണല്‍ ഇന്‍ഫർമാറ്റിക്സ് സെന്റർ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ , ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നവിടങ്ങളിലേക്ക് വിവരാവകാശ അപേക്ഷ അയച്ചത്.

സൃഷ്ടിച്ചതാരെന്നോ എങ്ങിനെയെന്നോ മറുപടി ലഭിച്ചില്ല. സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഐടി മന്ത്രാലയവും നാഷ്ണൽ ഇൽഫോർമാറ്റിക്സ് സെന്ററും തങ്ങളല്ല നിർമ്മാതാക്കളെന്ന് അറിയിച്ചു. സൃഷ്ടിച്ച ഫയലുകൾ, ലഭിച്ച ഇന്പുട്ട്, വ്യക്തിഗത വിവരങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ നടത്തിയ ഓഡിറ്റ് നടപടി  ഇവയെ കുറിച്ചും ആർക്കും അറിവില്ല.



ഉത്തരവാദിത്തപ്പെട്ട മന്ത്രാലയങ്ങൾ നവംബർ 24ന് ഹാജരായി വിശദീകരണം നല്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദേശിച്ചു. gov.in എന്ന ഡൊമൈൻ ഉപയോഗിച്ച് എങ്ങിനെ ആപ്ലിക്കേഷന് നിർമ്മിച്ചു എന്ന് ആരാഞ്ഞ് ചീഫ് പബ്ലിക് ഇന്ഫർമേഷന്‍ ഒഫീസർക്കും  നാഷ്ണല്‍ ഇന്‍ഫോർമാറ്റിക്സ് സെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്.
Published by: Gowthamy GG
First published: October 28, 2020, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading