• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യയിലായിരുന്നെങ്കിൽ നൊബേൽ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് അഭിജിത് ബാനർജി

ഇന്ത്യയിലായിരുന്നെങ്കിൽ നൊബേൽ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് അഭിജിത് ബാനർജി

ഇന്ത്യയിലാണ് താമസിച്ചിരുന്നതെങ്കില്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അഭിജിത് ബാനർജി

അഭിജിത് ബാനർജി

  • Last Updated :
  • Share this:
    ജയ്പൂർ: ഇന്ത്യയിലാണ് താമസിച്ചിരുന്നതെങ്കില്‍ തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് ഇത്തവണത്തെ നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി. ഇന്ത്യയിലാണ് താമസിച്ചിരുന്നതെങ്കില്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

    ജയ്പൂര്‍ ലിറ്ററേച്വര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ''ഇന്ത്യയില്‍ കഴിവില്ലാത്തതിനാലലല്ല അങ്ങനെ സംഭവിക്കുന്നത്. പക്ഷേ, ഇത്തരം കഴിവുകളുള്ള ആളുകളെ ഒരു സ്ഥലത്ത് ഒരുമിച്ചെത്തിക്കാന്‍ കഴിയാത്തതാണ് ഇന്ത്യയുടെ പ്രശ്‌നം''- ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനർജി പറഞ്ഞു.

    Also Read- 'ഡൽഹിയെ ലോകോത്തര നിലവാരത്തിലെത്തിച്ചില്ലെങ്കിൽ എന്റെ ചെവിക്ക് പിടിച്ചോളു': അമിത് ഷാ

    ലോകത്തെ ഏറ്റവും മികച്ച ഗവേഷക വിദ്യാർഥികളെത്തുന്ന അമേരിക്കയിലെ എംഐടിയിലെ അധ്യാപനം തനിക്ക് പുരസ്‌കാരം നേടാന്‍ സഹായകരമായെന്ന് 58 വയസ്സുകാരനായ ബാനർജി പറഞ്ഞു. ഇത് പ്രധാനമാണ്. താന്‍ അവതരിപ്പിച്ച പലതും അവരില്‍ നിന്ന് ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അഭിജിത് ബാനര്‍ജിയും മൈക്കല്‍ ക്രമെറുമാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിട്ടത്. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇരുവരും പുരസ്‌കാരം പങ്കിട്ടത്.

    ജനാധിപത്യത്തിന്റെ ഹൃദയം എന്നു പറയുന്നത് പ്രതിപക്ഷമാണ്. ഇന്ത്യയിൽ കുറച്ചുകൂടി നല്ല പ്രതിപക്ഷം വേണമായിരുന്നുവെന്നും അഭിജിത് ബാനർജി പറഞ്ഞു. ''പാവപ്പെട്ടവരെ കുറിച്ച് നിരവധി മുൻവിധികളാണുള്ളത്. അവർക്ക് നിങ്ങൾ എന്തെങ്കിലും സമ്പത്ത് നൽകി നോക്കൂ, പശുവോ ആടോ അങ്ങനെ എന്തെങ്കിലും. അടുത്ത പത്ത് വർഷത്തിനുള്ളിൽ എന്തു മാറ്റം സംഭവിക്കുന്നുവെന്ന് നോക്കുക. അവർ തങ്ങളുടെ സമ്പത്ത് 25 ശതമാനം വർധിപ്പിക്കും. അവർ ആരോഗ്യവാന്മാരും സന്തോഷവാന്മാരുമാകും. മറ്റുള്ളവരെക്കാലും കഠിനമായി അധ്വാനിക്കുകയും ചെയ്യും''- അദ്ദേഹം കൂട്ടിച്ചേർത്തു.
    First published: