നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സ്വയം പരിചയപ്പെടുത്തിയപ്പോൾ അറിയാമെന്ന് പറഞ്ഞു; പരിക്കറിനൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് അഭിലാഷ് ടോമി

    സ്വയം പരിചയപ്പെടുത്തിയപ്പോൾ അറിയാമെന്ന് പറഞ്ഞു; പരിക്കറിനൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് അഭിലാഷ് ടോമി

    കഴിഞ്ഞദിവസം അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കറിനെ അനുസ്മരിച്ച് നാവിക സേന ലഫ്റ്റനന്‍റ് കമാൻഡർ അഭിലാഷ് ടോമി.

    മനോഹർ പരിക്കറുമൊത്ത് അഭിലാഷ് ടോമി

    മനോഹർ പരിക്കറുമൊത്ത് അഭിലാഷ് ടോമി

    • News18
    • Last Updated :
    • Share this:
      മുംബൈ: കഴിഞ്ഞദിവസം അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കറിനെ അനുസ്മരിച്ച് നാവിക സേന ലഫ്റ്റനന്‍റ് കമാൻഡർ അഭിലാഷ് ടോമി. ഫേസ്ബുക്ക് പോസ്റ്റിലാണ് അഭിലാഷ് ടോമി മനോഹർ പരിക്കറുമൊത്തുള്ള ഓർമകൾ പങ്കുവെച്ചത്. ഇത് ദുഃഖം നിറഞ്ഞ ദിവസമാണെന്ന് ഫേസ്ബുക്കിൽ കുറിച്ച അദ്ദേഹം താൻ വളരെയധികം ആരാധിച്ചിരുന്ന ഒരാളെയാണ് തനിക്ക് നഷ്ടമായതെന്നും പറഞ്ഞു.

      മനോഹർ പരിക്കർ പ്രതിരോധമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹത്തെ ഒന്നുരണ്ടു വട്ടം കണ്ടതാണ് ഫേസ്ബുക്കിൽ അഭിലാഷ് ടോമി കുറിച്ചത്.
      ഔദ്യോഗിക പരിപാടികൾക്കിടെ ആയിരുന്നു ആ കൂടിക്കാഴ്ചകൾ. പഞ്ചിമിൽ ഒരു മാലിന്യസംസ്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ നടന്ന സംഭവം അഭിലാഷ് ടോമി ഓർത്തെടുക്കുന്നു.

      "ഞാൻ അദ്ദേഹത്തിൽ നിന്നും ഏകദേശം 50 മീറ്റർ അകലെയായിരുന്നു. എന്നാൽ, അദ്ദേഹം എന്നെ ശ്രദ്ധിക്കുകയും അടുത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. എന്നാൽ, എന്നെ അറിയാമെന്ന് ആയിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്താണ് എനിക്ക് ആവശ്യമെന്നും അദ്ദേഹം ചോദിച്ചു. ഗോൾഡൻ ഗ്ലോബ് റേസിന് സ്പോൺസർഷിപ്പ് വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ തന്നെ ഒരു അപേക്ഷ സമർപ്പിക്കാനും ആവശ്യമായതെല്ലാം നൽകാമെന്നും അദ്ദേഹം സമ്മതിച്ചു" - മനോഹർ പരിക്കറുമൊത്തുള്ള മനോഹരമായ കൂടിക്കാഴ്ചയെ അഭിലാഷ് ടോമി ഓർത്തെടുത്തു.

      മനോഹർ പരീക്കർ ഇനി ദീപ്തമായ ഓർമ്മ; ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു

      താനൊരു ഗോവക്കാരൻ അല്ലായെന്നുള്ളത് അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നില്ല. റേസിൽ കൂടി തന്‍റെ സംസ്ഥാനത്തെ പ്രൊമോട്ട് ചെയ്യാനുള്ള ഒരു അവസരമാണ് അദ്ദേഹം കണ്ടത്. കേരള സർക്കാരിൽ പോലും താനിത് കണ്ടിട്ടില്ലെന്നും അഭിലാഷ് പറയുന്നു. എന്നാൽ, നിർഭാഗ്യവശാൽ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. താൻ വിചാരിച്ചതു പോലെ ആ ഇവന്‍റ് പൂർത്തിയാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും അഭിലാഷ് പറഞ്ഞു.

      "അദ്ദേഹം എല്ലായ്പ്പോഴും എനിക്ക് വളരെ പ്രിയപ്പെട്ടവൻ ആയിരിക്കും ! അദ്ദേഹം സമാധാനത്തിൽ വിശ്രമിക്കട്ടെ. അദ്ദേഹത്തിന്‍റെ നഷ്ടം നികത്താൻ കഴിയാത്തതാണ്" - അഭിലാഷ് പോസ്റ്റിന്‍റെ അവസാനം കുറിച്ചു.

      First published:
      )}