അഭിനന്ദനെ അഭിനന്ദിച്ചും സ്വാഗതം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും വിങ് കമാൻഡറെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
22:9 (IST)
22:8 (IST)
22:8 (IST)
21:33 (IST)
അഭിനന്ദൻ വർധമാനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും
21:31 (IST)
നാടിന്റെ നായകൻ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിലേക്ക്
21:25 (IST)
ബി.എസ്.എഫ് ഉദ്യോഗസ്ഥരാണ് ആദ്യം അഭിനന്ദൻ വർധമാനെ സ്വീകരിച്ചത്
21:24 (IST)
വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ അഭിനന്ദൻ വർധമാനെ സ്വീകരിച്ചു
21:24 (IST)
21:16 (IST)
അഭിനന്ദനെ കൈമാറുന്നു
വാഗാ: പാകിസ്ഥാൻ വിട്ടയച്ച വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യയ്ക്ക് കൈമാറി. രാത്രി 9.20ഓടെയാണ് അഭിനന്ദൻ വർധമാനെ ഇന്ത്യയ്ക്ക് കൈമാറിയത്. നേരത്തെ രേഖകൾ ഉൾപ്പടെയുള്ള നടപടിക്രമം പൂർത്തിയാക്കാൻ വൈകിയതുമൂലം അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറാനായിരുന്നില്ല. 5.20ന് വാഗാ അതിർത്തിയിൽ എത്തിച്ച അഭിനന്ദന്റെ കൈമാറ്റം നാലു മണിക്കൂറോളമാണ് വൈകിയത്. ഭാരതത്തിന്റെ ധീരപോരാളിയെ വരവേൽക്കാൻ നിരവധിയാളുകൾ വാഗാ അതിർത്തിയിലെത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായാൽ അഭിനന്ദനെ അമൃത്സർ വഴി ഡൽഹിയിൽ എത്തിക്കും.
ധീരനായ വിങ് കമാൻഡർ അഭിനന്ദൻ തമിഴ്നാട്ടുകാരനാണെന്നത് ഏതൊരാൾക്കും അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കന്യാകുമാരിയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.