വാഗാ: പാകിസ്ഥാനിൽനിന്ന് മടങ്ങിയെത്തയി വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്നുതന്നെ മാധ്യമങ്ങൾക്കു മുന്നിൽ വരുമെന്ന് സൂചന. ഇന്ന് വൈകുന്നേരം 5.22ഓടെയാണ് അഭിനന്ദൻ വാഗാ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. വാഗയിൽനിന്ന് അഭിനന്ദനെ അമൃത്സറിലും പിന്നീട് ഡൽഹിയിലും എത്തിക്കും. ഡൽഹിയിൽ വൈദ്യ പരിശോധനയ്ക്കുശേഷമാകും അഭിനന്ദനെ ബന്ധുക്കൾക്കൊപ്പം വിടുക.
രാവിലെ പത്തുമണിയോടെ മോചനം എന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വാഗാ അതിർത്തിയിൽ എത്തിച്ചത് വൈകുന്നേരം നാലരയോടെ മാത്രമാണ്. ഇന്ത്യൻ വ്യോമസേനയുടെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം അഞ്ചരയോടെ അദ്ദേഹത്തെ ഏറ്റുവാങ്ങി. റെഡ്ക്രോസ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു കൈമാറ്റം.
BREAKING: തലയുയർത്തി അഭിനന്ദൻ; വാഗാ അതിർത്തി കടന്ന് ഇന്ത്യയിൽലാഹോറിൽനിന്ന് വാഗാ അതിർത്തിവരെ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ അഭിനന്ദനെ അനുഗമിച്ചിരുന്നു. വാഗാ അതിർത്തിയിൽവെച്ച് വ്യോമസേന ഗ്രൂപ്പ് ക്യാപ്ടൻ ജെ ടി കുര്യൻ അഭിനന്ദനെ സ്വീകരിച്ചു. വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമാണ് അഭിനന്ദനെ പാകിസ്ഥാൻ കൈമാറിയത്. പിന്നീട് വാഗാ അതിർത്തി കടന്ന് അത്താരിയിലെത്തിച്ച അഭിനന്ദനെ എയർ വൈസ് മാർഷൽമാരായ പ്രഭാകരൻ, R J കപൂർ എന്നിവർ ചേർന്ന് സ്വീകരിച്ചാണ് ഇന്ത്യയിലേക്ക് അനയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.