ന്യൂഡൽഹി: പാകിസ്താനിൽ നിന്ന് ഇന്ത്യക്ക് വിട്ടു കിട്ടിയ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പരിശോധനകൾ തുടരുന്നു. എയർ വൈസ് മാർഷൽ അടക്കമുള്ള ഉന്നത വ്യോമസേന ഉദ്യോഗസ്ഥർ അഭിനന്ദനെ സന്ദർശിച്ചു. ശാരീരിക മാനസിക ആരോഗ്യം തൃപ്തികരമെന്ന് ബോധ്യപ്പെട്ടാൽ വിവരശേഖരണം നടക്കും. അഭിനന്ദൻ എന്ന വാക്കിന്റെ അർത്ഥം തന്നെ ഇന്ത്യ മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നെഞ്ചു വിരിച്ച് വാഗാ അതിർത്തി കടന്നെത്തിയ അഭിനന്ദന്റെ ആരോഗ്യ നിലയിൽ പ്രശനങ്ങൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. മുഖത്തും ശരീരത്തിലും ഏറ്റ പരിക്കുകൾ ഭേദമാക്കണം. പാകിസ്ഥാനിൽ കഴിഞ്ഞ 60മണിക്കൂർ നേരിട്ട മാനസിക സമ്മർദത്തിൽ നിന്ന് മുക്തനാക്കണം. ഇതിനായുള്ള പരിചരണമാണ് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പുരോഗമിക്കുന്നത്. വാഗയിൽ നിന്ന് ഇന്നലെ രാത്രി ആശുപത്രിയിൽ എത്തിച്ച അഭിനന്ദനുമായി കുടുംബാംഗങ്ങൾ ഹൃസ്വ കൂടിക്കാഴ്ച നടത്തി. അതേസമയം, അഭിനന്ദൻ എന്ന വാക്കിന് ഇന്ത്യ പുതിയ അർത്ഥം നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
എയർ വൈസ് മാർഷൽ ആർജികെ കപൂർ അഭിനന്ദനെ സന്ദർശിച്ചു. പാകിസ്ഥാനിൽ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ അഭിനന്ദനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. വ്യോമസേന ഇന്റലിജൻസ്, ഐബി, റോ എന്നീ ഏജൻസികൾ ആണ് വിവർങ്ങൾ ശേഖരിക്കുക. പാകിസ്ഥാൻ പുറത്തു വിട്ട അഭിനന്ദന്റെ വീഡിയോ ഭീഷപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായാൽ ജനീവ കൺവെൻഷൻ ലംഘനം ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Badgam, Badgaon, Balakot, Balakot to loc distance, Baramulla, Bbc urdu, Budgam, Budgam district, CRPF Convoy attack in Pulwama, General Qamar Javed Bajwa, Gilgit, Iaf crash, India, India attacks Pakistan, India Attacks Pakistan LIVE, Islamabad, Jammu and kashmir, Jammu and kashmir map, Kashmir temperature, Line of Control, Manirathnam, Map of kashmir, Mig, Mig 21, Mig 21 crash, Mig crash, Muzaffarabad, Narendra modi, Naushera sector, New Delhi, Nowshera, Pak occupied kashmir, Pakistan, Pakistan occupied kashmir, Pm modi, Pok map, Prime minister narendra modi, Pti, Pulwama Attack, Pulwama terror attack, Qamar Jawed Bajwa, Rajouri, Sialkot, Srinagar and Pathankot, Srinagar to balakot distance, ഇന്ത്യൻ വ്യോമസേന, നരേന്ദ്ര മോദി, പാകിസ്താൻ, പാകിസ്ഥാൻ, പുൽവാമ ആക്രമണം, പുൽവാമ ഭീകരാക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭീകരാക്രണം