നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • P.V. Narasimha Rao | ഇന്ന് പി.വി. നരസിംഹറാവുവിന്റെ ജന്മവാർഷികം: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ച് അറിയേണ്ടതെല്ലാം

  P.V. Narasimha Rao | ഇന്ന് പി.വി. നരസിംഹറാവുവിന്റെ ജന്മവാർഷികം: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ച് അറിയേണ്ടതെല്ലാം

  നെഹ്റു- ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ഒരു പ്രധാനമന്ത്രി ആദ്യമായി കാലാവധി പൂർത്തിയാക്കിയതും റാവുവിലൂടെയാണ്

  പി. വി. നരസിംഹ റാവു

  പി. വി. നരസിംഹ റാവു

  • Share this:
   ഇന്ന് മുൻ ഇന്ത്യൻ പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിന്റെ ജന്മവാർഷികം. പി. വി. നരസിംഹറാവു അഥവാ പാമൂലപാർഥി വെങ്കട നരസിംഹറാവു 1991നും 1996നും ഇടയിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ സാമ്പത്തിക പരിഷ്കാരങ്ങൾ അവതരിപ്പിച്ചതിലൂടെയാണ് നരസിംഹ റാവു പ്രശസ്തനായി മാറിയത്. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

   1921 ജൂൺ 28 ന് ആന്ധ്രാപ്രദേശിലെ കരിംനഗറിനടുത്താണ് പി. വി. നരസിംഹ റാവു ജനിച്ചത്. പൂനെയിലെ ഫെർഗൂസൺ കോളേജിൽ ഉന്നത പഠനം ആരംഭിച്ച റാവു തുടർന്ന് ബോംബെ, നാഗ്പൂർ സർവകലാശാലകളിലും പഠനത്തിനായി ചേർന്നു. ഇവിടെ നിന്നാണ് നിയമബിരുദം നേടിയത്. നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു പണ്ഡിതൻ കൂടിയാണ് അദ്ദേഹം. 18 ഭാഷകളിൽ സംസാരിക്കാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്. പത്ത് ഇന്ത്യൻ ഭാഷകളും എട്ട് വിദേശ ഭാഷകളുമാണ് ഇദ്ദേഹം വശത്താക്കിയത്.

   മാതൃഭാഷയായ തെലുങ്കിന് പുറമെ മറാത്തി, ഹിന്ദി, ഒറിയ, ബംഗാളി, ഗുജറാത്തി, കന്നഡ, സംസ്കൃതം, തമിഴ്, ഉർദു എന്നീ ഭാഷകളും സംസാരിക്കും. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ്, ജർമൻ, ഗ്രീക്ക്, ലാറ്റിൻ, പേർഷ്യൻ അടക്കമുള്ള വിദേശ ഭാഷകളിലും നരസിംഹറാവു പ്രാവീണ്യം നേടി.

   ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനായുള്ള കോൺഗ്രസ് പാർട്ടിയുടെ പോരാട്ടത്തിൽ നരസിംഹ റാവുവും ഭാഗമായി. ആന്ധ്രാപ്രദേശ് നിയമസഭയിൽ അംഗമായിരുന്ന നരസിംഹ റാവു ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ലോക്സഭയിലും ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിച്ചിരുന്നു. വിദേശകാര്യ മന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.   1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ കോൺഗ്രസ് റാവുവിനെ പാർട്ടി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റു. സർക്കാർ നിയന്ത്രണം കുറയ്ക്കാനും സബ്സിഡികൾ നിയന്ത്രിക്കാനും നിരവധി പൊതു വ്യവസായങ്ങൾ സ്വകാര്യവൽക്കരിക്കാനും അദ്ദേഹം ശ്രമിച്ചു. റാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ മൻ‌മോഹൻ സിംഗ് ആയിരുന്നു ധനമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

   എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് 1996 മെയ് മാസത്തിൽ റാവു പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 2004 ഡിസംബർ 23 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു നരസിംഹ റാവുവിന്റെ മരണം.

   അന്തരിച്ച മുൻ പ്രധാനമന്ത്രിയുടെ ജന്മശതാബ്ദി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ഹൈദരാബാദിൽ ആരംഭിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഇന്ന് (ജൂൺ 28 ന്) ആരംഭിക്കും. 2022 ജൂൺ 28 വരെ ആഘോഷ പരിപാടികൾ തുടരുമെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷവും ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

   ആന്ധ്രാപ്രദേശിൽ നിന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയാണ് നരസിംഹ റാവു. നെഹ്റു- ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ഒരു പ്രധാനമന്ത്രി ആദ്യമായി കാലാവധി പൂർത്തിയാക്കിയതും നരസിംഹ റാവുവിലൂടെയാണ്.
   Published by:user_57
   First published:
   )}