• HOME
  • »
  • NEWS
  • »
  • india
  • »
  • ABVP ദേശീയ സെക്രട്ടറി നദിയില്‍ മുങ്ങിമരിച്ചു; അപകടം സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ

ABVP ദേശീയ സെക്രട്ടറി നദിയില്‍ മുങ്ങിമരിച്ചു; അപകടം സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഒവ്ഹലിന്റെ മൃതദേഹം കണ്ടെത്തിയത്

അനികേത് ഒവ്ഹല്‍

അനികേത് ഒവ്ഹല്‍

  • Last Updated :
  • Share this:
    എബിവിപി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹല്‍ നദിയില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദര്‍ബാര്‍ പ്രദേശത്ത് വൈകീട്ടോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

    നന്ദർബാറിലെ ദാദ്‌ഗാവ് പ്രദേശത്ത് ഒരു നദിയിൽ അനികേത് ഓവ്ഹലും സുഹൃത്തുക്കളും നീന്താൻ പോയിരുന്നു. നീന്തുന്നതിനിടെ ഒവ്ഹല്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്ന് എബിവിപി വക്താവ് പറഞ്ഞു. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍ അകപ്പെട്ട് കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഒവ്ഹലിന്റെ മൃതദേഹം കണ്ടെത്തിയത്.

    Also Read 'ബീഹാർ ഇലക്ഷന്‍ കഴിഞ്ഞു, പവനായികൾ ശവങ്ങളായി; മോഡി എന്ന സൂര്യന്‍റെ മുന്നിൽ കത്തി ചാമ്പലായി'; നടൻ കൃഷ്ണകുമാർ

    രണ്ട് വര്‍ഷം മുന്‍പാണ് ഒവ്ഹല്‍ എബിവിപി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റത്. ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ സജീവമായിരുന്നു അനികേത് ഒവ്ഹല്‍.
    Published by:user_49
    First published: