• HOME
  • »
  • NEWS
  • »
  • india
  • »
  • ACCORDING TO PRELIMINARY INFORMATION 3 BABIES SUCCUMBED TO BURNS 7 SUFFOCATED TO DEATH IN BHANDARA HOSPITAL FIRE

Bhandara Hospital Fire | മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത് പൊള്ളലേറ്റ്; ഏഴുകുഞ്ഞുങ്ങൾ ശ്വാസം മുട്ടി മരിച്ചുവെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി

NICUവിലെ ജനലുകളും വാതിലുകളും തുറന്ന ജീവനക്കാർ കുട്ടികളെ തൊട്ടടുത്ത വാര്‍ഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ പത്ത് കുഞ്ഞുങ്ങളുടെ ജീവൻ ഇവർക്ക് രക്ഷിക്കാനായില്ല'

Bhandara Hospital Fire

Bhandara Hospital Fire

  • Share this:
    മഹാരാഷ്ട്രയിൽ പത്ത് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ തീപിടുത്തം സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞുങ്ങളിൽ മൂന്ന് പേർ പൊള്ളലേറ്റാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി ഏഴുപേർ തീപിടുത്തത്തെ തുടർന്നുണ്ടായ പുകയിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ അറിയിച്ചു. ഒരു മാസത്തിനും മൂന്നു മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്.

    Also Read-മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മധ്യവയസ്ക്കർ കിണറ്റിൽ വീണു; പഞ്ചായത്ത് കിണറിന് ഇരുമ്പുവലയിടണമെന്ന് നാട്ടുകാർ

    ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ല ജനറൽ ആശുപത്രിയിലെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) തീപിടുത്തമുണ്ടായത്.'ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് പൊള്ളലേറ്റുണ്ടായ പരിക്കുകളെ തുടർന്നാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. അഗ്നിബാധയെ തുടർന്നുണ്ടായ പുകയിലുണ്ടായ ശ്വാസമുട്ടലാണ് ഏഴുപേരുടെ മരണത്തിനിടയാക്കിയത്' മന്ത്രി അറിയിച്ചു.

    Also Read-ലൈംഗികബന്ധത്തിനിടെ കഴുത്തിൽ കെട്ടിയിരുന്ന കയർ മുറുകി: യുവാവിന് ദാരുണാന്ത്യം

    എൻഐസിയുവിലുണ്ടായിരുന്ന പതിനേഴ് കുട്ടികളിൽ ഏഴു പേരെ ജീവനക്കാർ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. NICUവിലെ ജനലുകളും വാതിലുകളും തുറന്ന ജീവനക്കാർ കുട്ടികളെ തൊട്ടടുത്ത വാര്‍ഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ പത്ത് കുഞ്ഞുങ്ങളുടെ ജീവൻ ഇവർക്ക് രക്ഷിക്കാനായില്ല' എന്നായിരുന്നു വാക്കുകൾ.

    Also Read-പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി പോക്സോ കേസിൽ അറസ്റ്റിലായി

    സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് അ‍ഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാര്യവും ആരോഗ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
    Published by:Asha Sulfiker
    First published:
    )}