• HOME
  • »
  • NEWS
  • »
  • india
  • »
  • Delhi Liquor Policy | ഡൽഹി മദ്യനയക്കേസ്: വ്യവസായി ദിനേഷ് അറോറ സർക്കാരിന്റെ സാക്ഷിയാകും

Delhi Liquor Policy | ഡൽഹി മദ്യനയക്കേസ്: വ്യവസായി ദിനേഷ് അറോറ സർക്കാരിന്റെ സാക്ഷിയാകും

കേസുമായി ബന്ധപ്പെട്ട് തനിക്കാറിയാവുന്ന എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും അറോറ പറഞ്ഞു

  • Share this:
ഡൽഹി മദ്യനയ കേസിലെ പ്രതികളിലൊരാളായ ദിനേഷ് അറോറ (Dinesh Arora) സർക്കാരിന്റെ സാക്ഷിയാകുമെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (e Central Bureau of Investigation (CBI)). ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേസിൽ പ്രതിയാണ്. വ്യവസായി ദിനേഷ് അറോറയ്ക്ക് ഡൽഹി കോടതി കഴിഞ്ഞയാഴ്ച ജാമ്യം അനുവദിച്ചെങ്കിലും അതിനെ സിബിഐ എതിർത്തിരുന്നില്ല. നിലവിൽ കേസിലെ പതിനൊന്നാം പ്രതിയാണ് ദിനേഷ് അറോറ.

മദ്യനയ കേസിൽ ദിനേശ് അറോറ സാക്ഷിയാകുമെന്ന് ചൂണ്ടിക്കാണിച്ച് സിബിഐ സിറ്റി കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് അറോറ നിർണായക വിവരങ്ങൾ കൈമാറിയെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

കേസിൽ സർക്കാരിന്റെ സാക്ഷിയാകാൻ തയ്യാറാണെന്ന് ദിനേഷ് അറോറയും കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് തനിക്കാറിയാവുന്ന എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും അറോറ പറഞ്ഞു.

സംസ്ഥാനത്ത് മദ്യം വിൽക്കുന്നതിന് ഡൽഹി സർക്കാർ പുതിയ പുതിയ നയം ആവിഷ്കരിച്ചിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് ലഫ്റ്റനന്റ് ​ഗവർണർ അനുമതി നൽകിയിരുന്നു. പിന്നീട് അരവിന്ദ് കെജ്‌രിവാൾ സർക്കാർ പുതിയ നയം റദ്ദാക്കി പഴയതിലേക്കു തന്നെ തിരിച്ചു പോയിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് മദ്യനയ കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. ലഫ്റ്റനന്റ് ഗവർണറുടെ ഇടപെടൽ മൂലം എഎപി സർക്കാരിന് ആയിരക്കണക്കിന് കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ‍ പ്രചാരണത്തെ തകർക്കാൻ കേന്ദ്രസർക്കാർവർണറെ ഉപയോ​ഗപ്പെടുത്തുകയാണെന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു.

ജൂലൈ എട്ടിന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്ക് മദ്യനയം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് റെയ്ഡിന് തുടക്കമായത്. മദ്യവില്‍പ്പന ലൈസന്‍സികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ സിസോദിയ അനുവദിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് ഒന്നു മുതല്‍ നയം റദ്ദാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

പുതിയ മദ്യ നയം കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതലാണ് നടപ്പിലാക്കിയത്. അതനുസരിച്ച് നഗരത്തിലുടനീളമുള്ള 849 വ്യാപാരസ്ഥലങ്ങൾ 32 സോണുകളായി തിരിച്ച് റീട്ടെയില്‍ ലൈസന്‍സ് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് നയത്തില്‍ വ്യക്തമാക്കിയിരുന്നു. 32 സോണുകളായാണ് നഗരത്തെ തരംതിരിച്ചിരിച്ചത്. ഓരോ സോണിനെയും 8-10 വാര്‍ഡുകളായി തിരിച്ചിരുന്നു. അതില്‍ ഏകദേശം 27 വിൽപന കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. മാര്‍ക്കറ്റുകള്‍, മാളുകള്‍, വാണിജ്യ റോഡുകള്‍, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാനും നയത്തില്‍ അനുവാദം നല്‍കിയിരുന്നു.

Summary: Accused in Delhi Liquor Policy Case Against Manish Sisodia turns witness
Published by:user_57
First published: