നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'വിവേചനം, പക്ഷപാതം': തിരുപ്പതി ക്ഷേത്രത്തിലെ 'വിഐപി' ദര്‍ശന സംവിധാനം അവസാനിപ്പിക്കും

  'വിവേചനം, പക്ഷപാതം': തിരുപ്പതി ക്ഷേത്രത്തിലെ 'വിഐപി' ദര്‍ശന സംവിധാനം അവസാനിപ്പിക്കും

  റ്റിഡിപി സർക്കാരിന്റെ കാലത്താണ് തിരുപ്പതിയിൽ ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയത്.

  Tirupati-temple

  Tirupati-temple

  • News18
  • Last Updated :
  • Share this:
   അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ നിലവിലുള്ള വിഐപി ദർശന സംവിധാനം അവസാനിപ്പിക്കുന്നു. വിവേചനവും പ്രത്യേക ദര്‍ശനത്തിന്റെ പേരിൽ ക്രമക്കേടുകളും നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വിഐപികൾക്ക് പ്രത്യേകം ടിക്കറ്റ് നൽകി ദർശനത്തിന് അവസരം നൽകുന്നതാണ് സംവിധാനം. റ്റിഡിപി സർക്കാരിന്റെ കാലത്താണ് ഇത്തരമൊരു സംവിധാനം ഇവിടെ നടപ്പിലാക്കിയത്.

   Also Read-മന്ത്രിയുടെയും അനുയായികളുടെയും പീഡനം: ആശാ വര്‍ക്കറായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

   വിഐപികൾ‌ക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള നിലവിലെ സംവിധാനം സാധാരണക്കാരായ ഭക്തർക്ക് അസൗകര്യം ഉണ്ടാക്കുന്നതാണ്.. ഇത് എത്രയും വേഗം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത മീറ്റിംഗിൽ തന്നെ ഉണ്ടാകുമെന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (റ്റിറ്റിഡി) ചെയർമാൻ വൈ.വി.സുബ്ബ റെഡ്ഡി അറിയിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനായ സുബ്ബ റെഡ്ഡി ഈ അടുത്താണ് റ്റിറ്റിഡി ചെയർമാനായി സ്ഥാനം ഏറ്റെടുത്തത്.

   സംസ്ഥാനത്ത് വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ക്ഷേത്രത്തിലെ മുൻ ബോർഡ് അംഗങ്ങൾ രാജി വച്ചിരുന്നു. ഇതിനെ തുടർന്നാണ് സുബ്ബ റെഡ്ഡിയെ ചെയര്‍മാനായി നിയമിച്ചത്. പുതിയ ബോർഡ് അംഗങ്ങളെയും മുഖ്യമന്ത്രി ഉടൻ നിയമിക്കുമെന്നാണ് സൂചന.

   Also Read-Chandrayaan-2: ഇന്ത്യയുടെ 'ചന്ദ്രയാൻ' ദൗത്യത്തെകുറിച്ച് അറിയേണ്ടതെല്ലാം

   വിഐപികൾ ക്ഷേത്രദര്‍ശനം നടത്തുന്നത് വർഷത്തിലൊരിക്കലായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട സുബ്ബ റെഡ്ഡി വിഐപികൾക്ക് പ്രത്യേക ദർശനം സൗകര്യം എന്നത് വർഷത്തിലൊരിക്കൽ മാത്രമാക്കി കുറയ്ക്കുമെന്നും അറിയിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും നേരത്തെ സമാന ആവശ്യം മുന്നോട്ട് വച്ചിരുന്നു.

   തിരുപ്പതിയിലെ വിഐപി പരിഗണനയ്ക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു പൊതുതാത്പ്പര്യ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.

   ക്ഷേത്രത്തിലെ നിലവിലെ വിഐപി സംവിധാനം

   നിലവിൽ മുൻഗണന അനുസരിച്ച് L1,L2,L3 എന്നിങ്ങനെ മൂന്ന് പട്ടിക പ്രകാരമാണ് വിഐപികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. ജഡ്ജിമാർ, ഉന്നത പദവി വഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ, ഉയർന്ന രാഷ്ട്രീയ പ്രവർത്തകർ എന്നിവരാണ് L1 പട്ടികയിലുൾപ്പെട്ടിരിക്കുന്ന വിവിഐപികൾ.

   L2 പട്ടികയിൽ ദേവസ്വം അംഗങ്ങളും താഴ്ന്ന പദവികളിലുള്ള സര്‍ക്കാർ ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളുമാണുള്ളത്.

   എംപിമാർ, എംഎൽഎമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ. ദേവസ്വം പ്രതിനിധികൾ തുടങ്ങിയവരുടെ ശുപാർശയുമായി എത്തുന്നവരാണ് L3 പട്ടികയില്‍.

   First published: