ഇന്റർഫേസ് /വാർത്ത /India / അജ്മീർ സ്ഫോടനക്കേസിൽ മലയാളി അറസ്റ്റിൽ

അജ്മീർ സ്ഫോടനക്കേസിൽ മലയാളി അറസ്റ്റിൽ

  • Share this:

    അഹമ്മദാബാദ്: 2007ലെ അജ് മീർ ദർഗാ സ്ഫോടനത്തിലെ മുഖ്യ പ്രതികളിൽ ഒരാളായ മലയാളി അറസ്റ്റിൽ. സ്ഫോടനത്തിനുള്ള ബോംബുകളെത്തിച്ച സുരേഷ് നായർ ആണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

    11 വർഷമായി ഭീകര വിരുദ്ധ സ്‌ക്വാഡും എൻ ഐ എയും സുരേഷ് നായർ എന്ന സുരേഷ് ഭായിയെ തിരയുകയായിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സ്ഫോടനത്തിനുള്ള ബോംബുകൾ എത്തിച്ചത് സുരേഷ് നായർ ആണെന്നാണ് എൻ ഐ എ കണ്ടെത്തിയത്.

    നർമദാ തീരത്തെ ഒരു തീർത്ഥാടന കേന്ദ്രത്തിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ അഹമ്മദാബാദിലേക്കു കൊണ്ടുപോയി.

    'അവരെ ഞാൻ കൈകാര്യം ചെയ്തോളാം'- സന്ദീപ് ഉണ്ണികൃഷ്ണന്‍റെ അവസാന സന്ദേശം

    അജ്‌മീർ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

    സുരേഷിന്റെ കൂട്ടാളികളായ സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരെ ഇനിയും പിടികൂടാനുണ്ട്. അജ്‌മീർ ദർഗ സ്‌ഫോടനക്കേസിൽ മുഖ്യ പ്രതികളായ സ്വാമി അസീമാനന്ദയെയും കൂട്ടാളികളെയും കഴിഞ്ഞ വർഷം ജയ്‌പൂർ എൻ ഐ എ കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടിരുന്നു. മൂന്നു പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

    First published:

    Tags: Ajmer blast case, Anti terrorist squad, Suresh nair, അജ്മീർ സ്ഫോടന കേസ്, സുരേഷ് നായർ