നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രിൻസിപ്പാളിന്‍റെ മാനസികപീഡനം: സ്കൂളിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഡൽഹി അധ്യാപകന്‍

  പ്രിൻസിപ്പാളിന്‍റെ മാനസികപീഡനം: സ്കൂളിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഡൽഹി അധ്യാപകന്‍

  ബുധനാഴ്ച സ്കൂളിലെത്തിയ ഇയാൾ കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്ത് ഒഴിച്ചശേഷം സ്വയം തീകൊളുത്തുകയായിരുന്നു. ഇതിന് മുമ്പായി വിഷം കഴിച്ചിരുന്നതായും പറയപ്പെടുന്നു

  fire

  fire

  • Share this:
   ന്യൂഡൽഹി: പ്രിൻസിപ്പാളിന്‍റെ പീഡനം സഹിക്കവയ്യാതെ സ്കൂളിനുള്ളിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് അധ്യാപകൻ. സൗത്ത്ഈസ്റ്റ് ഡൽഹിയിലെ ജതിപുർ മേഖലയിലെ സർക്കാർ സ്കൂൾ അധ്യാപകനായ രാഹുൽ മാലിക് (30) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഹരിയാന പൽവാൽ സ്വദേശിയായ രാഹുൽ, സ്കൂളില്‍ താത്ക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ‌‌

   പ്രിൻസിപ്പാളിൽ നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിൽ ഹാജരായാൽ മതിയെന്ന മാർഗനിർദേശം നിലവിലിരിക്കെ പ്രിൻസിപ്പൾ തന്നെ എല്ലാ ദിവസവും സ്കൂളിൽ വിളിച്ച് പീഡിപ്പിക്കുകമായിരുന്നു. ഇതിൽ സഹികെട്ടാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് രാഹുൽ പൊലീസിന് മൊഴി നൽകിയത്.

   You may also like:Arnab Goswami| റിപ്പബ്ലിക് ടിവി എഡിറ്റർ അര്‍ണാബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു [NEWS]കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി കണ്ടെത്താം; തൊഴിൽ നിയമം പരിഷ്ക്കരിച്ച് സൗദി [NEWS] കട്ടപ്പുറത്തായ KSRTC ബസുകൾ ഇനി ഭക്ഷണശാലകൾ ആകും; മിൽമയ്ക്ക് പിന്നാലെ കുടുംബശ്രീ [NEWS]

   ബുധനാഴ്ച സ്കൂളിലെത്തിയ ഇയാൾ കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്ത് ഒഴിച്ചശേഷം സ്വയം തീകൊളുത്തുകയായിരുന്നു. ഇതിന് മുമ്പായി വിഷം കഴിച്ചിരുന്നതായും പറയപ്പെടുന്നു. അധ്യാപകനെ ഉടന്‍ തന്നെ എയിംസിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്നാണ് സൂചന. 2013 മുതൽ രാഹുൽ മാലിക് ഇവിടെ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് ഡെപ്യൂട്ടി കമ്മീഷണർ ആർ.പി മീന അറിയിച്ചത്.

   സംഭവത്തിൽ സ്കൂൾ അധികൃതർ  ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}