• HOME
  • »
  • NEWS
  • »
  • india
  • »
  • ആസിഡ് കലർന്ന ശീതളപാനിയം നൽകിയ സംഭവം: കുട്ടിയുടെ മൃതദേഹം അഞ്ച് ദിവസത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി

ആസിഡ് കലർന്ന ശീതളപാനിയം നൽകിയ സംഭവം: കുട്ടിയുടെ മൃതദേഹം അഞ്ച് ദിവസത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി

സെപ്റ്റംബർ 24നാണ്കേസ്സിനാസ്പദമായ സംഭവം അതങ്കോട് മായാ കൃഷ്ണസ്വാമി സ്കൂളിൽ നടന്നത്

  • Share this:
    സജ്ജയ കുമാർ, ന്യൂസ് 18 കന്യാകുമാരി

    കന്യാകുമാരി: സ്കൂളിൽ സഹവിദ്യാർഥി നൽകിയ ആസിഡ് കലർന്ന ശീതളപാനിയം ഉള്ളിൽ ച്ചെന്ന് മരിച്ച കളിയിക്കാവിള മെതുകുമ്മൽ സ്വദേശി അശ്വിൻ(11) ന്റെ മൃതദേഹം അഞ്ച് ദിവസങ്ങൾക്കു ശേഷം ബന്ധുക്കൾ ഏറ്റ് വാങ്ങി സംസ്ക്കരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ബന്ധുക്കൾ കുട്ടിയെ മൃതദേഹം ഏറ്റുവാങ്ങിയത്. മരണത്തിൽ ദുരൂഹത ആരോപിച്ചാണ് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാതിരുന്നത്.

    സി.ബി.സി.ഐ.ഡി അന്വേഷണം, സ്ക്കൂൾ മാനേജ്മെന്റിനെതിരെ നടപടി, മതിയായ നഷ്ടപരിഹാരം തുടങ്ങിയവയായിരുന്നു ബന്ധുക്കളുടെ പ്രധാന ആവശ്യങ്ങൾ. സി.ബി.സി.ഐ.ഡി. അന്വേഷണത്തിന് ഡി.ജി.പി.യുടെ ഉത്തരവനുസരിച്ച് ഇൻസ്പെക്ടർ പാർവതിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

    സംഭവത്തിന് കാരണക്കാരായവരെ ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതർ പറഞ്ഞത്. സെപ്റ്റംബർ 24നാണ്കേസ്സിനാസ്പദമായ സംഭവം അതങ്കോട് മായാ കൃഷ്ണസ്വാമി സ്കൂളിൽ നടന്നത്. മൃതദേഹം വൈകുന്നേരം 6 മണിയോടെ വീട്ടു വളപ്പിൽ അടക്കം ചെയ്തു.
    Published by:Anuraj GR
    First published: