ന്യൂഡല്‍ഹി: ഹരിയാന മുന്‍ എം.എല്‍.എയും ആര്യസമാജം നേതാവും സമൂഹിക പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആന്റ് ബിലിയറി സയൻസസിൽ വച്ചായിരുന്നു അന്ത്യം. വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ വെന്റിലേറ്ററിലായിരുന്നു.
1970 ൽ ആര്യസമാജത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ പാർട്ടിക്ക് അഗ്നിവേശ് തുടക്കം കുറിച്ചിരുന്നു.
സ്ത്രീ ഭ്രൂണഹത്യയ്ക്കെതിരായ പ്രചാരണങ്ങളും സ്ത്രീകളുടെ വിമോചനവും ഉൾപ്പെടെ സാമൂഹിക പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം പങ്കാളിയായി. വിവിധ മതങ്ങള്‍ക്കിടയില്‍ സംവാദങ്ങള്‍ നടക്കണമെന്ന പക്ഷക്കാരനായിരുന്നു സ്വാമി അഗ്നിവേശ്.
സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അനുശോചിച്ചു. മനുഷ്യരാശിക്കും സഹിഷ്ണുതയ്ക്കും വേണ്ടി നിലകൊണ്ട ഒരു യഥാർത്ഥ യോദ്ധാവായിരുന്നു സ്വാമി അഗ്നിവേശെന്നും അദ്ദേഹം പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.