ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീഅവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയും എഴുത്തുകാരിയുമായ കവതി ഭാസിൻ(75)അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അർബുദ രോഗം സ്ഥിരീകരിച്ചത്.
ആക്ടിവിസ്റ്റ് കവിത ശ്രീവാസ്തവയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
1970 മുതൽ ഇന്ത്യയിലെയും ദക്ഷിണേന്ത്യൻ രാജ്യങ്ങളിലേയും സ്ത്രീ അവകാശ പോരാട്ടങ്ങളുടെ പ്രധാന നേതാക്കളിൽ ഒരാളാണ് കമല ഭാസിൻ. 2002 ല്‍ ഗ്രാമീണ, ആദിവാസി സമൂഹങ്ങളിലെ സ്ത്രീകള്‍ക്കായി സംഗത് എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തു. സംഗത് രൂപീകരിക്കാനായി യുഎന്നിലെ ജോലി രാജി വെച്ചിരുന്നു.
കമലയുടെ സംഗത്- എ ഫെമിനിസ്റ്റ് നെറ്റ് വർക്ക്, ക്യൂൻകി മേം ലഡ്കി ഹൂം, മുഝേ പഠ്നാ ഹേ(കവതി) എന്നിവ ഏറെ പ്രശസ്തമാണ്. ക്യൂൻകി മേം ലഡ്കി ഹൂം, മുഝേ പഠ്നാ ഹേ എന്ന നഴ്സറി പാട്ട് ഉണ്ടായ കഥയും പ്രശസ്തമാണ്.
1980 കളുടെ തുടക്കത്തിൽ കുട്ടികൾക്കുള്ള നഴ്സറി പാട്ടുകൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ലിംഗ അസമത്വം നഴ്സറി കാലം മുതൽ കുട്ടികളിൽ കുത്തിവെക്കുന്നതിന്റെ അപകടം അവർ തിരിച്ചറിഞ്ഞത്. കിട്ടിയ നഴ്സറി പാട്ടുകളിലെല്ലാം ജോലിക്ക് പോകുന്ന അച്ഛനും വീട്ടു ജോലികൾ ചെയ്യുന്ന അമ്മയേയുമായിരുന്നു. ആൺകുട്ടികൾ പുറത്തു പോകേണ്ടവരും പെൺകുട്ടികൾ വീട്ടിനുള്ളിൽ ഇരിക്കേണ്ടവരുമാണെന്ന സന്ദേശം നൽകുന്നതായിരുന്നു ഈ കവിതകളെല്ലാം. അങ്ങനെ കമല തന്നെ കുട്ടികൾക്കായി ഒരു നഴ്സറി ഗാനം എഴുതുകയായിരുന്നു.
Also Read-
World Pharmacists Day 2021 | ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം; ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ പങ്ക്1982 -ൽ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജെൻസി ഫണ്ടിൻറെ സഹായത്തോടെ പ്രസിദ്ധീകരിച്ച ഈ നഴ്സറി ഗാനങ്ങൾ അഞ്ച് ഭാഷകളിലേക്കു കൂടി വിവർത്തനം ചെയ്യപ്പെട്ടു.
35 വർഷത്തിലേറെയായി ലിംഗസമത്വം, സ്ത്രീ മുന്നേറ്റം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് കമല ഭാസിൻ. ഫെമിനിസം, പുരുഷാധിപത്യം എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ കമല ഭാസിൻ എഴുതിയിട്ടുണ്ട്. ഇതിൽ പലതും മുപ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ആസാദി എന്ന കവിതയുടെ ഫെമിനിസ്റ്റ് പതിപ്പും ഭാസിന്റെ സംഭാവനയാണ്.
1946 ഏപ്രിൽ 24 -ന് രാജസ്ഥാനിലാണ് കമല ജനിച്ചത്. ഡോക്ടറായിരുന്നു അവരുടെ പിതാവ്. ആറുമക്കളിലൊരാളായിരുന്നു കമല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.