നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Vir Das| 'രണ്ട് തരം ഇന്ത്യ' പരാമർശം: സ്റ്റാൻഡ് അപ് കൊമേഡിയൻ വീർ ദാസിനെതിരെ കേസ്

    Vir Das| 'രണ്ട് തരം ഇന്ത്യ' പരാമർശം: സ്റ്റാൻഡ് അപ് കൊമേഡിയൻ വീർ ദാസിനെതിരെ കേസ്

    തന്റെ ഉദ്ദേശം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം മഹത്തരമാണെന്നും വീര്‍ ദാസ് പറഞ്ഞു.

    നടനും സ്റ്റാൻഡ് അപ് കൊമോഡിയനുമായ വീർ ദാസ്

    നടനും സ്റ്റാൻഡ് അപ് കൊമോഡിയനുമായ വീർ ദാസ്

    • Share this:
      അമേരിക്കയില്‍ നടത്തിയ സ്റ്റാന്റ് അപ് കോമഡി പരിപാടിക്കിടെ (Stand up Comedy) ഇന്ത്യയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസിന് (Vir Das) എതിരെ കേസ്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി സെന്ററില്‍ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ വിമര്‍ശിക്കുന്നതിനിടെ വീര്‍ ദാസ് 'രണ്ട് ഇന്ത്യ' പരാമർശം (Two India reference) നടത്തിയത്. ഇതിന്റെ വീഡിയോ യൂട്യൂബ്‌ ചാനലില്‍ക്കൂടി പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി (BJP) രംഗത്തെത്തിയത്.

      പെട്രോള്‍ വില വര്‍ധനവ്, പട്ടിണി, സ്ത്രീ സുരക്ഷയില്ലായ്മ, ജാതി-മത പ്രശ്‌നങ്ങള്‍, കോവിഡ്, കര്‍ഷക സമരം, കൊമേഡിയന്‍മാര്‍ക്ക് എതിരെ എടുക്കുന്ന കേസുകള്‍ ഉള്‍പ്പെടെ വീര്‍ ദാസ് തന്റെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്റ്റാന്റ് അപ് കോമഡിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ലീഗല്‍ അഡ്‌വൈസറായ അശുതോഷ് ദുബൈ പരാതി നല്‍കിയത്. സോഷ്യൽ മീഡിയയിലും വീര്‍ ദാസിന് എതിരെ വ്യാപക ആക്രമണമാണ് നടത്തുന്നത്.

      Also Read- Mullaperiyar| മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടി പിന്നിട്ടു; സ്പിൽവേ ഷട്ടർ രാവിലെ 8ന് തുറക്കും; കല്ലാർ ഡാം തുറന്നു

      ഞാന്‍ രണ്ട് തരം ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നായിരുന്നു പരിപാടിയുടെ തലക്കെട്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരിപാടിയിൽ ‘രാവിലെ സ്ത്രീകളെ പൂജിക്കും രാത്രി അവരെ കൂട്ടമാനഭംഗം ചെയ്യും..’ എന്ന് അദ്ദേഹം പറയുന്ന വീഡിയോയുടെ ഭാഗമാണ് വൈറൽ ആയത്. രാജ്യത്തെ അപമാനിക്കുന്ന പരാമര്ശമാണെന്നാണ് ബിജെപി പരാതിയിൽ പറയുന്നത്.

      അതേസമയം, സോഷ്യല്‍ മീഡിയ ആക്രമണം രൂക്ഷമായതിന് പിന്നാലെ, പരിപാടിയെക്കുറിച്ച് വിശദീകരണവുമായി വീര്‍ ദാസ് രംഗത്തുവന്നു. തന്റെ ഉദ്ദേശം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം മഹത്തരമാണെന്നും വീര്‍ ദാസ് പറഞ്ഞു. ആ വീഡിയോ ഒരു ആക്ഷേപ ഹാസ്യമാണ്. ഒരേ ഇന്ത്യയില്‍ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീര്‍ ദാസ് പറഞ്ഞു.



      എല്ലാ രാജ്യങ്ങളിലും വെളിച്ചവും ഇരുട്ടുമുണ്ട്. അതേ പോലെ നല്ലതും ചീത്തയുമുണ്ട്. ഇതൊന്നും രഹസ്യമായ കാര്യമല്ല. നമ്മള്‍ മഹത്തരമാണെന്ന് മറക്കരുതെന്ന് മാത്രമാണ് ആ വീഡിയോയില്‍ പറയുന്നത്. നമ്മളെ മഹത്തരമാക്കുന്ന കാര്യങ്ങളില്‍ നിന്ന് ഫോക്കസ് മാറി പോകരുതെന്നും വീര്‍ ദാസ് കുറിച്ചു. രാജ്യസ്നേഹത്തില്‍ കുതിര്‍ന്ന കൈ/ടികളോടെയാണ് ആ വീഡിയോ അവസാനിക്കുന്നത്. തലക്കെട്ടുകളില്‍ പറയുന്നതിനേക്കാള്‍ എത്രയോ മനോഹരമാണ് നമ്മുടെ രാജ്യം. അതിനെ കുറിച്ചാണ് ആ വീഡിയോ പറയുന്നത്. അതിനാണ് കൈയടികള്‍ കിട്ടിയത്. ചില വീഡിയോകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണ്. പ്രതീക്ഷയോടെയാണ് ഇന്ത്യക്ക് വേണ്ടി ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നത് അല്ലാതെ വിദ്വേഷം കൊണ്ടല്ല. എന്റെ രാജ്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുണ്ട്. അവിടെ ഞാന്‍ അവതരിപ്പിച്ച കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും വീര്‍ ദാസ് പറഞ്ഞു.
      Published by:Rajesh V
      First published:
      )}