HOME » NEWS » India » ACTOR POLITICIAN VIJAYAKANTH ADMITTED TO HOSPITAL

തമിഴ്നടൻ വിജയകാന്തിനെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിജയകാന്തിന‍്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

News18 Malayalam | news18-malayalam
Updated: May 19, 2021, 10:19 AM IST
തമിഴ്നടൻ വിജയകാന്തിനെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Vijayakanth
  • Share this:
ദേശീയ മുർപോക്ക് ദ്രാവിഡ കഴകം(ഡിഎംഡികെ) നേതാവും നടനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്ന് ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിജയകാന്തിന‍്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഏതാനും വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങൾ താരത്തിന് ഉണ്ട്. ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.


അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മുതിർന്ന ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധിച്ചു വരികയാണ്. പൊതുവായ ചെക്കപ്പിനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും പ്രസ്താവനയിൽ പറയുന്നു.

You may also like:മനോദൗർബല്യമുള്ള ഭർത്താവിനെ തള്ളിയിട്ട് കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയിൽ

കഴിഞ്ഞ വർഷം സെപറ്റംബറിൽ വിജയകാന്തിന് കോവിഡ് പോസിറ്റീവായിരുന്നു. കോവിഡ് പോസിറ്റീവായതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിജയകാന്തിന് പിന്നാലെ ഭാര്യ പ്രമേലതയ്ക്കും കോവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് പ്രമേലത ആശുപത്രി വിട്ടത്.

ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി തമിഴ് സിനിമാപ്രവർത്തകരാണ് കോവിഡ് ബാധിച്ച് അടുത്തിടെ മരിച്ചത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം. നടൻ വിവേകിന്റെ മരണവും തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു.

അസുരൻ ചിത്രത്തിലെ വില്ലൻ വേഷം ചെയ്ത നടൻ നിതീഷ് വീരയുടെ മരണത്തിൽ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. കോവിഡ് സ്ഥിരീകരിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. 45 വയസായിരുന്നു.
Published by: Naseeba TC
First published: May 19, 2021, 10:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories