നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മായാവതിക്കെതിരായ ജാതീയ പരാമർശം: രൺദീപ് ഹുഡയെ യുഎൻ അംബാസഡർ പദവിയിൽ നിന്ന് നീക്കം ചെയ്തു

  മായാവതിക്കെതിരായ ജാതീയ പരാമർശം: രൺദീപ് ഹുഡയെ യുഎൻ അംബാസഡർ പദവിയിൽ നിന്ന് നീക്കം ചെയ്തു

  വ്യാഴ്ച്ചയാണ് രൺദീപ് ഹുഡയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഒൻപത് വര്ഷം മുമ്പ് തരാം നടത്തിയ 'തമാശ' ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതും, സ്‌ത്രീവിരുദ്ധവുമാണെന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

   രൺദീപ് ഹുഡ

  രൺദീപ് ഹുഡ

  • Share this:
   മുംബൈ: പ്രശസ്ത ബോളിവുഡ് സിനിമാ താരം രൺദീപ് ഹുഡയെ യുഎൻ അംബാസ്സഡർ പദവിയിൽ നീക്കം ചെയ്തു. ബഹുജൻ സമാജ് വാദി പാർട്ടി നേതാവായ മായാവതിക്കെതിരെ താരം നടത്തിയ വംശീയ പരാമർശം വിവാദമായതിനെ തുടർന്നാണിത്. ഐഖ്യ രാഷ്ട്ര സഭയുടെ ഉടമ്പടിയായ വന്യജീവികളിലെ ചേക്കേറുന്ന വിഭാഗത്തിൽപ്പെടുന്ന ജീവികളെ സംരക്ഷിക്കാൻ തയാറാക്കിയ കൺവെൻഷന്റെ അംബാസ്സഡറായിരുന്നു ഹുഡ.

   വ്യാഴ്ച്ചയാണ് രൺദീപ് ഹുഡയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഒൻപത് വര്ഷം മുമ്പ് തരാം നടത്തിയ 'തമാശ' ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതും, സ്‌ത്രീവിരുദ്ധവുമാണെന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

   കേവലം 43 സെക്കന്റുകൾ മാത്രം ദൈർഖ്യമുള്ള ഈ ക്ലിപ്പ് 2012 ൽ ഒരു ചാനലിന് അഭിമുഖത്തിന്റെ ഭാഗമായിരുന്നു. ഈയടുത്ത് ഒരു ട്വിറ്റര് യുസർ വീണ്ടും വീഡിയോ പങ്കുവെച്ചതിനെ തുടർന്നാണ് വിവാദമായത്. 'തമാശ' പറഞ്ഞ ശേഷം പ്രേക്ഷകർക്കൊപ്പം താരവും പൊട്ടി ചിരിക്കുന്നത് വിഡിയോയിൽ കാണാം.

   Also Read സംസ്ഥാനത്ത് ഇന്ന് 194 കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് 26,270 പേർക്ക്

   തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ഹുഡയുടെ പരാമർശം കുറ്റകരമായതാണെന്നും അദ്ദേഹം ഇനി മുതൽ തങ്ങളുടെ അംബാസിഡർ അല്ലെന്നും യുഎൻ സംഘടന പറഞ്ഞു. 2020 ഫെബ്രുവരിയിലാണ് മൂന്നു വർഷത്തേക്ക് ഹുഡയെ ഐക്യ രാഷ്ട്ര സഭയുടെ സീഎംഎസ് വിഭാഗത്തിന്റെ അംബാസ്സഡർ ആയി നിയമിച്ചത്.

   Also Read ഭാര്യ അറിയാതെ കാമുകിയുമായി ചുറ്റാൻ പോകുന്നവരാണോ? 'ആപ്പിൾ' ശ്രദ്ധേയമാവുന്നു

   വെള്ളിയാഴ്ച ഹുഡയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ട്വിറ്റെർ ഉപയോക്താക്കൾ രംഗത്തെത്തിയിരുന്നു. നിരവധി പേരായിരുന്നു താരത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ദളിത് സ്ത്രീകളോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്നതിൻറെ സാക്ഷ്യമാണ് ഈ വീഡിയോ. അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ ശബ്ദമായ സ്ത്രീയെക്കുറിച്ച് രൺദീപ് ഹൂഡ പറയുന്നത് ഇതാണ്' എന്ന ക്യാപ്ഷനോടെ അഗത സൃഷ്ടി എന്ന ട്വിറ്റർ യൂസറാണ് വീഡിയോ ഷെയർ ചെയ്തത്.

   ആക്ടിവിസ്റ്റും സിപിഐഎംഎൽ നേതാവുമായ കവിത കൃഷ്ണനും രൺദീപ് ഹൂഡക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത് ഒരു തമാശയല്ല. ഒരു പുരുഷ രാഷ്ട്രീയക്കാരനെക്കുറിച്ച് ആരെങ്കിലും ഇങ്ങനെയൊരു തമാശ പറയുമോ? സ്ത്രീകളുടെ ശക്തിയെ ഭയക്കുന്നവർ അവരെ അധിക്ഷേപിക്കാനായി നടത്തുന്ന ജാതീയവും, സ്ത്രീവിരുദ്ധവുമായ പരാമർശമാണ് നിങ്ങൾ നടത്തിയതെന്നും കവിത ട്വിറ്ററിൽ കുറിച്ചു.

   Also Read 'അതിവേഗം വാക്‌സിനേഷൻ നൽകിയ രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം; വാക്‌സിനേഷന്‍ ഡിസംബറോടെ പൂർത്തീകരിക്കും': കേന്ദ്ര മന്ത്രി ജാവദേക്കര്‍

   മീര നായർ സംവിധാനം ചെയ്ത മൺസൂൺ വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ രൺദീപ് നിരൂപക പ്രശംസ നേടിയതും വാണിജ്യ വിജയം നേടിയതുമായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വൺസ് അപോൺ എ ടൈം ഇൻ മുംബൈ, ഹൈവേ, രംഗ് റസിയ, സരബ്ജിത് തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. സൽമാൻ ഖാൻ പ്രധാനവേഷത്തിൽ അഭിനയിച്ച രാധേ - ദ മോസ്റ്റ് വാണ്ടഡ് ഭായ് എന്ന ചിത്രത്തിമാണ് രൺദീപ് അവസാനമായി വേഷമിട്ട ചിത്രം.
   Published by:Aneesh Anirudhan
   First published:
   )}