ബാഡ്മിന്റൺ താരം സൈന നെഹ്വാളിനെ (Saina Nehwal) അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ നടൻ സിദ്ധാർത്ഥിന് (Siddharth) ചെന്നൈ പോലീസ് (Chennai Police) സമൻസ് അയച്ചു. "സൈന നെഹ്വാളിനെതിരെ നടത്തിയ ത്വുവാദ ട്വീറ്റിനെ തുടർന്ന് നടൻ സിദ്ധാർത്ഥിന് സമൻസ് അയച്ചിട്ടിട്ടുണ്ട്. ഞങ്ങൾക്ക് ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് പരാതികളായിരുന്നു ലഭിച്ചത്. ഐപിസി 509, സെക്ഷൻ 67 ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സിദ്ധാർത്ഥിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്", ചെന്നൈ പോലീസ് കമ്മീഷണർ ശങ്കർ ജിവാൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ട്വിറ്ററിൽ എഴുതിയിരുന്നു. പിന്നാലെ നടൻ സിദ്ധാർഥ് ഈ ട്വീറ്റിന് വിവാദമായ പ്രതികരണം നടത്തുകയായിരുന്നു. ജനുവരി 5 ന് പഞ്ചാബിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തില്‍ ആശങ്ക പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു സൈന നെഹ്വാളിന്റെ ട്വീറ്റ്. "സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. അരാജകവാദികൾ", എന്നാണ് സൈന ട്വിറ്ററിൽ കുറിച്ചത്.
സൈനയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് നടൻ സിദ്ധാർഥ് കുറിച്ച വാക്കുകളാണ് വിവാദത്തിന് ഇടയാക്കിയത്. "സബ്ടില് കോക്ക് ചാമ്പ്യന്‍ ഓഫ് ദി വേള്‍ഡ്. ദൈവത്തിന് നന്ദി, ഞങ്ങള്‍ക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. നിങ്ങളെയോർത്ത് ലജ്ജിക്കുന്നു", എന്നായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം. താമസിയാതെ സിദ്ധാർത്ഥിന്റെ പരാമർശത്തിനെതിരെ കനത്ത പ്രതിഷേധം ഉയർന്നു. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിനെ വിമര്‍ശിച്ചു. സിദ്ധാര്‍ത്ഥിന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്യണമെന്ന് അവർ ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തു.
ട്വീറ്റ് വിവാദമായതിനെ തുടർന്ന് സിദ്ധാർത്ഥ് സൈനയോട് മാപ്പ് പറഞ്ഞിരുന്നു. "പ്രിയപ്പെട്ട സൈന, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി പരുഷമായ തമാശ എഴുതിയതിന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എനിക്ക് നിങ്ങളോട് പല കാര്യങ്ങളിലും വിയോജിപ്പുണ്ടാകാം, പക്ഷേ നിങ്ങളുടെ ട്വീറ്റ് വായിക്കുമ്പോഴുള്ള എന്റെ നിരാശയോ ദേഷ്യമോ കൊണ്ട് പോലും എന്റെ വാക്കുകളെ ന്യായീകരിക്കാൻ കഴിയില്ല. എന്റെ ട്വീറ്റില്‍ ലിംഗപരമായ ദുഃസൂചനകളൊന്നും ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഒരു സ്ത്രീയെന്ന രീതിയില്‍ നിങ്ങളെ ആക്രമിക്കാന്‍ ഒരുദ്ദേശവും എനിക്ക് ഉണ്ടായിരുന്നില്ല. നമുക്ക് ഈ വിഷയം മറക്കാമെന്നും ഈ കത്ത് താങ്കള്‍ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നിങ്ങള്‍ എന്നും എന്റെ ചാംപ്യനാണ്", സൈന നെഹ്വാളിനെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച ട്വീറ്റില്‍ സിദ്ധാര്‍ഥ് വ്യക്തമാക്കി.
Also Read-Actor Siddharth | സൈന നെഹ്വാളിനെതിരെ വിവാദ ട്വീറ്റ്; നടൻ സിദ്ധാർത്ഥിന് വനിതാ കമ്മീഷൻ നോട്ടീസ്
"ഒരു നടനെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു, പക്ഷേ ഈ പ്രവൃത്തി മോശമായിപ്പോയി. അദ്ദേഹം ആദ്യം മോശമായി പ്രതികരിക്കുകയും പിന്നീട് അതിനു മാപ്പ് പറയുകയും ചെയ്തു. സിദ്ധാർത്ഥ് ക്ഷമാപണം നടത്തിയതിൽ സന്തോഷമുണ്ട്. ഒരു സ്ത്രീയോട് ഒരിക്കലും ഇത്ര മോശമായി പ്രതികരിക്കാൻ പാടില്ല", വാർത്താ ഏജൻസിയായ എഎൻഐയോട് സൈന പറഞ്ഞു.
സൈനയ്ക്കെതിരെ മോശം പരാമർശം നടത്തിയതിന് ഹൈദരാബാദ് സൈബർ ക്രൈം പോലീസ് സിദ്ധാർത്ഥിനെതിരെ കേസെടുത്തിട്ടുണ്ട്. ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.