'സഞ്ജീവനി - എ ഷോട്ട് ഓഫ് ലൈഫ്’ക്യാമ്പയിന് തുടക്കം കുറച്ച് ബോളിവുഡ് നടൻ സോനു സൂദ് ബുധനാഴ്ച അപ്പോളോ ആശുപത്രിയിൽ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. കോവിഡിനെതിരെ വാക്സിനേഷൻ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കുത്തിവയ്പ്പിനെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനുമുള്ള ക്യാമ്പയിനാണ് 'സഞ്ജീവനി - എ ഷോട്ട് ഓഫ് ലൈഫ്'.
ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ചാണ് സോനു സൂദ് അപ്പോളോ ആശുപത്രിയിലെത്തി കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയെ തുടർന്ന് കുടിയേറ്റക്കാർ കൂട്ടത്തോടെ അവരുടെ വീടുകളിലേയ്ക്ക് പാലായനം ചെയ്തത് നാം കണ്ടതാണെന്നും ശാന്തത കൈവിടാതെ സുരക്ഷിതരായി വീടുകളിൽ തുടരാനാണ് അന്ന് എല്ലാവരോടും അഭ്യർത്ഥിച്ചതെന്നും സോനു സൂദ് പറഞ്ഞു. എന്നാൽ ഇന്ന് കോവിഡിനെതിരെ വാക്സിൻ എത്തി. ആളുകൾ ദയവായി കോവിഡ് വാക്സിൻ എടുക്കണമെന്നും പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ബോധവത്ക്കരണ ക്യാമ്പയിനായ ‘സഞ്ജീവനി’ യ്ക്ക് തുടക്കം കുറിച്ചു കൊണ്ട് സോനു സൂദ് പറഞ്ഞു.
കോവിഡ്19 വാക്സിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഓരോ ഇന്ത്യക്കാരിലേക്കും എത്തിക്കാൻ ഉദ്ദേശിച്ചുള്ള ഫെഡറൽ ബാങ്കിന്റെ ക്യാമ്പയിനാണ് സഞ്ജീവനി. ഈ പ്രചാരണത്തിന് നെറ്റ് വർക്ക് 18 ആണ് നേതൃത്വം നൽകുന്നത്. സ്വന്തം കുടുംബത്തെയും നാട്ടുകാരെയും സുരക്ഷിതരാക്കാൻ ആളുകൾ തീർച്ചയായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് സഞ്ജീവനി - എ ഷോട്ട് ഓഫ് ലൈഫിന്റെ ബ്രാൻഡ് അംബാസഡറായ സോനു സൂദ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Also Read-
Sanjeevani Launched| നെറ്റ്വർക്ക്18 ഫെഡറൽ ബാങ്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന സഞ്ജീവനി ക്യാമ്പയിന് തുടക്കമായി
വാക്സിൻ എടുത്ത ശേഷം 30 മിനിറ്റ് വരെ ഡോക്ടർമാരുടെ നിരീക്ഷണത്തിലിരിക്കണമെന്നും വാക്സിൻ സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. വാക്സിൻ എടുക്കുന്ന കാര്യത്തിൽ ആളുകൾക്കിടയിലെ മടി നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്നും എത്രയും വേഗം കുത്തിവയ്പ്പ് എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിൽ എത്താൻ സഹായിക്കാനും അവരുടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്താനും മുൻനിരയിലുണ്ടായിരുന്ന സോനു സൂദ് കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. “നിങ്ങൾ ഒരു കുടുംബനാഥൻ എന്ന നിലയിൽ വാക്സിനേഷൻ എടുക്കുമ്പോൾ, അത് കുടുംബത്തിന് തന്നെ മാതൃകയാണെന്നും. അതിനാൽ കുത്തിവയ്പ്പ് ഒരിയ്ക്കലും നാളത്തേക്ക് മാറ്റിവയ്ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിൻ ലഭിച്ചത് സംബന്ധിച്ച അനുഭവത്തെക്കുറിച്ചും വാക്സിനേഷൻ എടുക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചും ആദ്യം വാക്സിൻ സ്വീകരിച്ച മനീഷ് കുമാറുമായി സോനു സൂദ് സംസാരിച്ചു. മനീഷ് കുമാർ തന്റെ സഹപ്രവർത്തകർ വാക്സിൻ എടുക്കാൻ മടിക്കുന്നതിനെക്കുറിച്ചും കൊറോണ വൈറസിനെതിരെയുള്ള വാക്സിനേഷന്റെ ആദ്യ ഗുണഭോക്താവായതിന്റെ സന്തോഷവും സൂദുമായി പങ്കുവെച്ചു.
കോവിഡ് വാക്സിൻ ജനങ്ങൾക്കിടയിൽ പ്രതീക്ഷയുണ്ടാക്കിയതെങ്ങനെയെന്നും സോനു സൂദ് അനുസ്മരിച്ചു. കോവിഡ് വാക്സിനായി എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഇതാ വാക്സിൻ എത്തിയിരിക്കുന്നു. പലരും വാക്സിൻ എടുക്കുകയും ചെയ്യുന്നുണ്ട്. ആളുകളുടെ ഭയം നീക്കം ചെയ്യാനും കൂടുതൽ ആളുകൾ വാക്സിനെടുക്കാനും സഞ്ജീവനി കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.