• HOME
  • »
  • NEWS
  • »
  • india
  • »
  • ചലച്ചിത്ര താരവും സമാജ് വാദി മുൻ എംപിയുമായ ജയപ്രദ ബിജെപിയിൽ

ചലച്ചിത്ര താരവും സമാജ് വാദി മുൻ എംപിയുമായ ജയപ്രദ ബിജെപിയിൽ

പാർട്ടി ദേശീയ ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി ഭൂപേന്ദർ യാദവ് ആണ് ജയപ്രദയ്ക്ക് പാർട്ടി അംഗത്വം നൽകിയത്

news18

news18

  • Last Updated :
  • Share this:
    ന്യൂഡൽഹി : ചലച്ചിത്ര താരവും സമാജ് വാദി മുൻ എംപിയുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. പാർട്ടി ദേശീയ ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി ഭൂപേന്ദർ യാദവ് ആണ് ജയപ്രദയ്ക്ക് പാർട്ടി അംഗത്വം നൽകിയത്. രാംപുരിൽ ഇത്തവണ ബിജെപി സ്ഥാനാർഥിയായി ജയപ്രദ മത്സരിക്കാനിറങ്ങും. 2004 ലും 2009 ലും ഉത്തര്‍പ്രദേശിലെ രാംപൂരിൽ നിന്നുള്ള എംപിയായിരുന്നു ഇവർ. സമാജ് വാദി സ്ഥാനാർഥി അസം ഖാനാണ് മണ്ഡലത്തിൽ ജയപ്രദയുടെ എതിരാളി.

    Also Read-പത്തനംതിട്ട: ഹാട്രിക്ക് തേടി UDF; പിടിച്ചെടുക്കാൻ LDF; അട്ടിമറിക്കാൻ NDA

    തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ജയപ്രദ, ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായാണ് അറിയപ്പെട്ടത്. തെലുങ്ക് മഹിളാ സഭയുടെ അധ്യക്ഷ പദവി വഹിച്ച ഇവർ, ആന്ധ്രയിൽ നിന്നുള്ള രാജ്യസഭാ അംഗവും ആയിരുന്നു. നായിഡുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് തെലുങ്കു ദേശം വിട്ട ജയപ്രദ പിന്നീടാണ് സമാജ് വാദിയിൽ ചേരുന്നത്. പാർട്ടി സീറ്റിൽ ഇവിടെ നിന്ന് മത്സരിച്ച് രണ്ട് തവണ ലോക്സഭയിലെത്തി. പിന്നീട് പാർട്ടിയിലെ മുതിർന്ന നേതാവായ അസം ഖാനെതിരെ നടത്തിയ ആരോപണങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയാണുണ്ടായത്. തുടർന്ന് അമർ സിംഗിനൊപ്പം ആർജെഡിയില്‍ ചേർന്ന ജയപ്രദ, 2014ൽ ബിജ്നോറിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിലായാണ് ബിജെപിയിലേക്കുള്ള താരത്തിൻ‌റെ കൂടുമാറ്റം.

    Also Read-'ബ്ലാക്കി'ന്റെ പേരിൽ അധിക്ഷേപിച്ച പീതാംബരക്കുറുപ്പിനെ 'ബാക്കി' ന്റെ കാര്യം ഓർമിപ്പിച്ച് മന്ത്രി മണി

    നിലവിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്  രാംപുർ. ഡോ.നേപാൽ സിംഗാണ് ഇപ്പോഴത്തെ എംപി. ഇദ്ദേഹത്തെ മാറ്റി പകരം ജയപ്രദയെ ഇറക്കി മണ്ഡലം നിലനിർത്താമെന്ന് പ്രതീക്ഷയിലാണ് പാർട്ടി..

    First published: