നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബീഹാറിൽ അധ്യാപക പരീക്ഷ 'പാസായി' നടി അനുപമ പരമേശ്വരൻ; വൈറലായി പരീക്ഷാഫലം

  ബീഹാറിൽ അധ്യാപക പരീക്ഷ 'പാസായി' നടി അനുപമ പരമേശ്വരൻ; വൈറലായി പരീക്ഷാഫലം

  വിവാദ പരീക്ഷഫലം പങ്കുവച്ച് വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രംഗത്തെത്തിയിട്ടുണ്ട്.

  Anupama Parameswaran

  Anupama Parameswaran

  • Share this:
   പട്ന: രണ്ട് ദിവസം മുമ്പാണ് 2019 ലെ സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (STET) ഫലങ്ങൾ ബീഹാർ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടത്. ഇതിൽ ഒരു ഉദ്യോഗാർഥിയുടെ റിസൾട്ടാണ് ഇപ്പോൾ വൈറലാകുന്നത്. ഋഷികേശ് കുമാർ എന്ന ഉദ്യോഗാർഥിയുടെ മാർക്ക് ഷീറ്റാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഉർദു, സംസ്കൃതം, സയൻസ് വിഷയങ്ങളിലെ മാർക്കുകൾ അടങ്ങിയ ഈ ഷീറ്റിൽ പക്ഷെ ഫോട്ടോ തെന്നിന്ത്യൻ നടി അനുപമ പരമേശ്വരന്‍റെതാണ്.

   മാർച്ച് 2021 ലാണ് STET 2019 റിസര്‍ട്ട് പ്രഖ്യാപിച്ചതെങ്കിലും സാങ്കേതിക തകരാറുകൾ മൂലം ചില വിഷയങ്ങളുടെ മാർക്കുകൾ ഇപ്പോഴാണ് അപ്ലോഡ് ചെയ്തത്. മാർക്ക് ലിസ്റ്റിൽ അനുപമയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തന്നെ നിരവധി ഉദ്യോഗാര്‍ത്ഥികൾ വിമർശനവുമായെത്തിയിട്ടുണ്ട്. പരീക്ഷഫലങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്.

   Also Read-സ്ത്രീധനം വാങ്ങിയാലും കൊടുത്താലും ജോലിയുണ്ടാവില്ല; തീരുമാനവുമായി ഒരു സ്ഥാപനം

   വിവാദ പരീക്ഷഫലം പങ്കുവച്ച് വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിൽ രു ജോലി പോലും ക്രമക്കേടുകളില്ലാതെ നൽകപ്പെടുന്നില്ല എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. നേരത്തെ ബീഹാർ പബ്ലിക് എഞ്ചിനിയറിംഗ് പരീക്ഷയിൽ നടി 'സണ്ണി ലിയോണി' ഒന്നാമതെത്തിയത് വലിയ വിവാദം ഉയർത്തിയിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു തേജസ്വി സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചത്.

   എന്നാല്‍ ഒരുപാട് വിദ്യാർഥികളുടെ ഫലങ്ങൾ ഒരുമിച്ച് പ്രഖ്യാപിക്കുമ്പോൾ 'ചെറിയ തെറ്റുകൾ സംഭവിച്ചുകൊണ്ടിരിക്കും' എന്നാണ് ഭരണകക്ഷിയായ ജനതാദൾ നേതാവ് ഗുലാം ഗൗസ് ആരോപണങ്ങളോട് പ്രതികരിച്ചത്. ' ഈ തെറ്റ് ഉടൻ തന്നെ തിരുത്തും. സംസ്ഥാനത്തെ വലിയൊരു പങ്ക് ജനങ്ങൾക്ക് ജോലി നൽകാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്' എന്നായിരുന്നു വാക്കുകൾ.

   ഇതാദ്യമായല്ല ബീഹാറിൽ സംസ്ഥാനതല പരീക്ഷാ ഫലങ്ങളിൽ ഒരു നടിയുടെ ചിത്രം ഉൾപ്പെടുന്നത്. നേരത്തെ 2019 ൽ ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് ബീഹാർ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് വകുപ്പ് (പിഎച്ച്ഇഡി) പുറത്തിറക്കിയ മെറിറ്റ് പട്ടികയിൽ 98.50 പോയിന്റുമായി ബോളിവുഡ് നടി 'സണ്ണി ലിയോണി'യാണ് ഒന്നാമതെത്തിയത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ അധികം വൈകാതെ തന്നെ അത് തിരുത്തുകയും ചെയ്തു.
   Published by:Asha Sulfiker
   First published:
   )}