നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BJP Candidates in Tamilnadu | ഖുശ്ബുവിനും വിമത DMK എംഎൽഎയ്ക്കും സീറ്റ്; തമിഴ്നാട്ടിൽ 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

  BJP Candidates in Tamilnadu | ഖുശ്ബുവിനും വിമത DMK എംഎൽഎയ്ക്കും സീറ്റ്; തമിഴ്നാട്ടിൽ 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

  ഖുഷ്ബുവിന് തൗസന്‍റ് ലൈറ്റ്സില്‍ സീറ്റ് അനുവദിച്ചത്. ഡി എം കെയുടെ ഡോ. എഴിലനെതിരെയാണ് ഇവിടെ ഖുശ്ബു പോരാടുക

  khushbu

  khushbu

  • Share this:
   ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിക്കുന്ന 20 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. നടി ഖുഷ്ബു, ഡിഎംകെ എംഎല്‍എയായിരുന്ന ഡോ. പി സരവണൻ മധുരൈ നോർത്തിൽ നിന്നും മത്സരിക്കും. ഇദ്ദേഹം ഞായറാഴ്ചയാണ് ഡി എം കെ സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി ജെ പിയില്‍ ചേര്‍ന്നത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചേര്‍ന്നുള്ള യോഗമാണ് ഡോ. പി. സരവണനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമെടുത്തത്.

   കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നടി ഖുശ്ബുവും ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. തൗസന്‍റ് ലൈറ്റ്‌സിൽ നിന്നാണ് ഖുശ്ബു ജനവിധി തേടുക. കെ അണ്ണാമലൈ ഐപിഎസ് അർവാകുറിച്ചിയിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുകൻ ധാരാപുരത്തും ജനവിധി തേടും. എച്ച്. രാജന്‍ കാരൈക്കുടിയിലും നിന്നും എം ആര്‍ ഗാന്ധി നാഗര്‍പൂരിലും പോരിനിറങ്ങും. മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് മത്സരിക്കുന്നത്. ഇവിടെ നടന്‍ കമലാഹാസനുമായാണ് വാനതി ശ്രീനിവാസന്‍ ഏറ്റുമുട്ടുന്നത്. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് ഞായറാഴ്ച തമിഴ്നാട്ടിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.

   You May Also Like- 'സുരേന്ദ്രന് ലഭിച്ചിരിക്കുന്നത് ഇതുവരെ ആർക്കും കിട്ടാത്ത ഭാഗ്യം'; പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

   എഐഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി ബിജെപിയ്ക്ക് 20 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. 178 സീറ്റുകളിൽ എ ഐ എ ഡി എം കെ സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പി എം കെ 23 സീറ്റുകളിലും ഈ സഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കും.

   സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചെന്നൈ ചെപ്പോക്കില്‍ മൂന്ന് മാസത്തോളമായി പ്രചാരണത്തിലായിരുന്നു ഖുഷ്ബു. ദേശീയ നേതൃത്വത്തിന്റെ അനുമതി നേടിയാണ് പ്രചാരണം തുടങ്ങിയത്. എന്നാല്‍ ഈ സീറ്റ് സഖ്യക്ഷിയായ പിഎംകെയ്ക്ക് നല്‍കി. അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴഞ്ഞതിലെ അമര്‍ഷം ഖുഷ്ബു ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് സംസ്ഥാന നേതൃത്വത്തോടും വ്യക്തമാക്കി. ഇതേ തുടർന്നാണ് ഖുഷ്ബുവിന് തൗസന്‍റ് ലൈറ്റ്സില്‍ സീറ്റ് അനുവദിച്ചത്.

   Also Read-Assembly Election 2021 | സിനിമാതാരങ്ങൾ, ഐപിഎസ്, വൈസ് ചാൻസലർ, എഞ്ചിനിയർ; ബിജെപിയുടെ Blockbuster സ്ഥാനാർഥി പട്ടിക

   ഡി എം കെയുടെ ഡോ. എഴിലനെതിരെയാണ് ഇവിടെ ഖുശ്ബു പോരാടുക. 2016ൽ ഡിഎംകെയുടെ കുക സെൽവം ആയിരുന്നു തൗസന്‍റ് ലൈറ്റ്‌സിൽ വിജയിച്ചത്. എന്നാൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ. പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പേരിൽ അദ്ദേഹത്തെ ഡി എം കെയിൽ നിന്ന് പുറത്താക്കുകയായിരുന്നു. കുക സെല്‍വം പിന്നീട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥിയല്ല.
   Published by:Anuraj GR
   First published:
   )}