ന്യൂഡല്‍ഹി: പിതാവില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനത്തെപ്പറ്റി തുറന്ന് പറഞ്ഞ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു സുന്ദര്‍. എട്ടാമത്തെ വയസ്സിലാണ് പിതാവില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടാകുന്നത്. ഈ വിവരം പുറത്ത് പറഞ്ഞാല്‍ അമ്മയെ ഉപദ്രവിക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. ന്യൂസ് 18ന്റെ റൈസിംഗ് ഇന്ത്യ സമ്മിറ്റ് വേദിയിലായിരുന്നു ഖുശ്ബുവിന്റെ തുറന്ന് പറച്ചില്.
പീഡനത്തെ താന്‍ എതിര്‍ക്കാന്‍ തുടങ്ങിയത് തന്റെ 15മത്തെ വയസ്സിലാണെന്നും ഖുശ്ബു പറഞ്ഞു. അപ്പോള്‍ മാത്രമാണ് പിതാവ് തനിക്ക് നേരെയുള്ള ലൈംഗികാതിക്രമം അവസാനിപ്പിച്ചത്.
” പതിനഞ്ചാമത്തെ വയസ്സില്‍ ഞാന്‍ പിതാവിനെ എതിര്‍ക്കാന്‍ തുടങ്ങിയതോടെയാണ് അയാള്‍ പീഡനം നിര്‍ത്തിയത്. ഇന്ന് എനിക്ക് 52 വയസ്സുണ്ട്. ഇത്രയും നാള് ഇതെല്ലാം എന്റെ ഉള്ളിലുണ്ടായിരുന്നു. ലൈംഗികാതിക്രമത്തിനിരയായ എല്ലാവരിലും വലിയ ഭാരമാണ് ഈ അനുഭവങ്ങള്‍ ഏല്‍പ്പിക്കുന്നത്. അവ പുറത്ത് വിട്ടപ്പോള്‍ എനിക്ക് ഇപ്പോള്‍ ആശ്വാസം തോന്നുന്നു. ഒരു ഭാരവും പേറി ജീവിക്കുന്നു എന്ന തോന്നല്‍ ഇനിയുണ്ടാകില്ല,’ ഖുശ്ബു പറഞ്ഞു.
Also read-Rising India | ബസുകളിലും വിമാനങ്ങളിലും ഹൈഡ്രജൻ ഇന്ധനമാക്കും: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
”എനിക്ക് തോന്നുന്നു നമ്മള് തുറന്ന് പറയേണ്ട സമയമാണിതെന്ന്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്? മരിക്കുമ്പോള്‍ ഇതും കൊണ്ട് പോകാനാണോ ഉദ്ദേശം? ഞാന്‍ കുറച്ച് താമസിച്ച് പോയി ഇക്കാര്യം പറയാന്‍. എന്റെ കുട്ടിക്കാലത്ത് അതിനുള്ള ധൈര്യം ഇല്ലായിരുന്നു. പിന്തുണയും ഇല്ലായിരുന്നു. ശരിക്കും എന്താണ് നിയമം എന്ന് പോലും അറിയില്ലായിരുന്നു. അന്ന് പോക്സോ ഇല്ല, ദേശീയ വനിതാ കമ്മീഷനെപ്പറ്റി അറിവില്ല. സമൂഹത്തില്‍ നിന്ന് ഒരു പിന്തുണയും ഉണ്ടായിരുന്നില്ല,’ ഖുശ്ബു പറഞ്ഞു.
ലൈംഗികാതിക്രമം സംഭവിച്ചവര്‍ക്ക് അതേപ്പറ്റി സംസാരിച്ച് മുന്നോട്ട് വരുന്നതിലുള്ള തടസ്സങ്ങളെപ്പറ്റിയും ഖുശ്ബു തുറന്ന് പറഞ്ഞു.
” എന്റെ മേല്‍ ഒരുപാട് ഉത്തരവാദിത്തങ്ങളാണ് ഏല്‍പ്പിച്ചിരുന്നത്. അതൊക്കെയാണ് ഒന്നും പുറത്ത് പറയാതിരിക്കാന്‍ എന്നെ ശീലിപ്പിച്ചത്. ആരോടും ഇതേപ്പറ്റി ഞാന്‍ ഒന്നും പറഞ്ഞില്ല. എന്റെ കുടുംബത്തോടും അമ്മയോടും മൂന്ന് സഹോദരന്മാരോടും പറഞ്ഞില്ല. ഇതെല്ലാം തുറന്ന് പറയുന്നതില്‍ ഞാന്‍ ഭയന്നിരുന്നു. എന്റെ പിതാവ് ശാരീരകമായി ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ അമ്മ ഗാര്‍ഹിക പീഡനത്തിന്റെ ഇരയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ അമ്മയായിരിക്കും അതിന്റെ ഫലം അനുഭവിക്കേണ്ടിവരിക എന്ന് പിതാവ് എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ആ ഭയമാണ് എന്നെ മൗനത്തിലാക്കിയത്. എന്നാല്‍ ഇതവസാനിപ്പിക്കേണ്ട ഒരു ദിവസം നമുക്ക് വരുന്നതാണ്,’ ഖുശ്ബു പറഞ്ഞു.
പീഡനത്തിനെതിരെ താന്‍ പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ പിതാവ് തന്റെ കുടുംബത്തെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു പറഞ്ഞു. ഈ മാസം ആദ്യമാണ് ഈ വിവരങ്ങളെപ്പറ്റി ഖുശ്ബു തുറന്ന് പറഞ്ഞത്.
” എന്റെ അമ്മയുടെ വൈവാഹിക ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. എന്നും മര്‍ദ്ദിക്കുന്ന ഭര്‍ത്താവായിരുന്നു അവര്‍ക്ക് ലഭിച്ചത്. മാത്രമല്ല ഒരേയൊരു മകളെ ലൈംഗികമായി ചൂഷണം ചെയ്തയാളായിരുന്നു അയാള്‍. അത് അയാളുടെ അവകാശമാണ് എന്ന രീതിയിലാണ് അയാള്‍ പെരുമാറിയത്. എട്ടാമത്തെ വയസ്സിലാണ് അയാള്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്ത് തുടങ്ങിയത്. അതിനെതിരെ ശബ്ദിക്കാന്‍ എനിക്ക് ധൈര്യം കിട്ടിയത് 15മത്തെ വയസ്സിലാണ്,’ ഖുശ്ബു പറഞ്ഞു.
പിതാവിനെതിരെ ശബ്ദമുയര്‍ത്തിയത് ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്നാണ് ഖുശ്ബു ഇപ്പോള്‍ പറയുന്നത്.അയാള്‍ കുടുംബത്തിലുണ്ടായിരുന്നെങ്കില് താനിന്ന് ഈ നിലയില്‍ എത്തുമായിരുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.