നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Actress Sneha| 26 ലക്ഷം തട്ടിയെടുത്തു; വ്യവസായികൾക്കെതിരെ പൊലീസിൽ പരാതി നൽകി നടി സ്നേഹ

  Actress Sneha| 26 ലക്ഷം തട്ടിയെടുത്തു; വ്യവസായികൾക്കെതിരെ പൊലീസിൽ പരാതി നൽകി നടി സ്നേഹ

  ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 26 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

  നടി സ്നേഹ

  നടി സ്നേഹ

  • Share this:
   ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം സ്നേഹ (Sneha) രണ്ട് വ്യവസായികൾക്കെതിരെ പൊലീസിൽ പരാതി നൽകി. 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ചാണ് പരാതി. ചെന്നൈ (Chennai) കാനാതൂര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്.
   എക്സ്പോര്‍ട്ട് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ കബളിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.

   Also Read- Arrest| സ്കൂട്ടറിൽ യാത്ര ചെയ്ത ഭാര്യയെ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

   ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 26 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. ഇതുവരെ പണമൊന്നും നൽകിയില്ല. പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ പറഞ്ഞു. സ്നേഹയുടെ പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   Also Read- ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 30കാരൻ മരിച്ചു

   ധനുഷിന്‍റെ പട്ടാസിലാണ് സ്നേഹ അവസാനമായി അഭിനയിച്ചത്. വെങ്കട്ട് പ്രഭു നായകനായ ഷോട്ട് ഭൂട്ട് 3 എന്ന കുട്ടികളുടെ ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലടക്കം നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്.

   Also Read- Arrest| ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർച്ച ചെയ്യുന്ന രണ്ട്​ കുട്ടികൾ ഉൾപ്പെടെയുള്ളവർ പിടിയിൽ

   English Summary: Actress Sneha has filed a formal complaint against two entrepreneurs at the Kaanathur police station in Chennai. She claims in her petition that the couple has an exporting company and persuaded her to invest money with the promise of a good return, but she claims they have not paid her. Sneha went on to say that she had sought for the cash returned or interest on the rupees twenty-six lakhs she had deposited because she had received no returns.
   Published by:Rajesh V
   First published:
   )}