Urmila Matondkar Joins Shiv Sena| നടി ഊര്‍മിള മതോണ്ഡകർ ശിവസേനയില്‍ ചേര്‍ന്നു
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.

ഫോട്ടോ (എഎൻഐ)
- News18 Malayalam
- Last Updated: December 1, 2020, 3:29 PM IST
മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോണ്ഡകർ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള ശിവസേന അംഗത്വമെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ഒരു വർഷംകഴിയുമ്പോഴാണ് ഊർമിള ശിവസേനയിലെത്തുന്നത്. 46 കാരിയായ ഊർമിളയെ ശിവസേന നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.
കലാകാരി എന്നനിലയിലാണ് ഊര്‍മിളയുടെ നോമിനേഷന്. ഗവര്‍ണര്‍ നോമിനേഷന് അംഗീകരിച്ചാല്‍ അവര്‍ എംഎല്‍സി ആകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടിതിനുശേഷം ഊര്‍മിള രാഷ്ട്രീയം വിട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഊര്‍മിള. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ വിമര്‍ശിച്ചാണ് അവര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ALSO READ:Raid in KSFE | 'ഐസക്കിന്റേത് പെട്ടന്നുള്ള പ്രതികരണം'; തോമസ് ഐസക്കിനെ തള്ളി കടകംപള്ളി സുരേന്ദ്രൻ[NEWS]Raid in KSFE ‘റെയ്ഡിൽ ദുഷ്ടലാക്കില്ല, കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം'; തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ
[NEWS]'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല[NEWS]
അടുത്തിടെ ബോളിവുഡിനെതിരേ നടി കങ്കണ റണൗട്ടിന്റെ ആരോപണങ്ങള്‍ക്ക് ഊര്‍മിള മറുപടിയുമായി രംഗത്തു വന്നിരുന്നു. ശിവസേന അവരെ പാര്‍ട്ടി വക്താവായി നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മുൻപാണ് ഊർമിള കോൺഗ്രസിലെത്തിയത്. ഗ്രൂപ്പ് പോരാട്ടത്തിൽ മടുത്താണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോൺഗ്രസ് വിട്ടത്.
കലാകാരി എന്നനിലയിലാണ് ഊര്‍മിളയുടെ നോമിനേഷന്. ഗവര്‍ണര്‍ നോമിനേഷന് അംഗീകരിച്ചാല്‍ അവര്‍ എംഎല്‍സി ആകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടിതിനുശേഷം ഊര്‍മിള രാഷ്ട്രീയം വിട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഊര്‍മിള. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ വിമര്‍ശിച്ചാണ് അവര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്.
[NEWS]'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല[NEWS]
Mumbai: Actor turned politician Urmila Matondkar joins Shiv Sena, in the presence of party president Uddhav Thackeray pic.twitter.com/wMnZJatzHr
— ANI (@ANI) December 1, 2020