• HOME
  • »
  • NEWS
  • »
  • india
  • »
  • ഷൂട്ടിംഗിനിടെ മോശമായി സംസാരിച്ചു; ജനപ്രിയ സീരിയല്‍ സംവിധായകനെതിരെ പരാതിയുമായി നടിമാർ

ഷൂട്ടിംഗിനിടെ മോശമായി സംസാരിച്ചു; ജനപ്രിയ സീരിയല്‍ സംവിധായകനെതിരെ പരാതിയുമായി നടിമാർ

പരമ്പരയിലെ ചില രംഗങ്ങളില്‍ അഭിനയിച്ചത് ശരിയല്ലെന്ന വ്യാജേന മോശമായി സംസാരിക്കുന്നുവെന്നായിരുന്നു താരങ്ങളുടെ പരാതി

director

director

  • Share this:
    ജനപ്രിയ സീരിയല്‍ സംവിധായകനെതിരെ പരാതിയുമായി അഭിനേത്രികള്‍ പൊലീസ് സ്റ്റേഷനില്‍. 'സെമ്പരുത്തി' എന്ന തമിഴ് സീരിയല്‍ സംവിധായകന്‍ നീരവ് പാണ്ഡ്യനെതിരെയാണ് നടിമാര്‍ പരാതി നല്‍കിയത്. ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിയാണ് നടിമാര്‍ പരാതി നല്‍കിയത്.

    പരമ്പരയിലെ ചില രംഗങ്ങളില്‍ അഭിനയിച്ചത് ശരിയല്ലെന്ന വ്യാജേന മോശം വാക്കുകള്‍ ഉപയോഗിച്ച്‌ സംസാരിക്കുന്നുവെന്നായിരുന്നു താരങ്ങളുടെ പരാതി. പരാതി കിട്ടിയ ഉടന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സംവിധായകനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച്‌ ചോദിച്ചറിഞ്ഞു.

    Also read: താനൂരിൽ വിദ്യാർത്ഥിയുടെ മേൽ കാർ കയറ്റിയത് റോഡിൽനിന്ന് മാറി നടക്കാത്തതിനാൽ; പ്രതി അറസ്റ്റിൽ

    നീരവ് നടിമാരോട് അത്തരം വാക്കുകള്‍ ഉപയോഗിച്ച്‌ സംസാരിച്ചതില്‍ മാപ്പ് പറഞ്ഞുവെന്നും, ഷൂട്ടിംഗ് പുനരാരംഭിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രേക്ഷകരുള്ള സീരിയലാണ് സെമ്പരുത്തി. മലയാളികളുടെ ഇഷ്ടതാരമായിരുന്ന പ്രിയാ രാമന്‍ ഈ സീരിയലിൽ അഭിനയിക്കുന്നുണ്ട്.
    Published by:user_49
    First published: