• HOME
 • »
 • NEWS
 • »
 • india
 • »
 • 5G Spectrum Auction | 5G സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കും , മൊബൈൽ വിപണിയെ ലക്ഷ്യംവെക്കുന്നില്ല ; അദാനിഗ്രൂപ്പ്

5G Spectrum Auction | 5G സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കും , മൊബൈൽ വിപണിയെ ലക്ഷ്യംവെക്കുന്നില്ല ; അദാനിഗ്രൂപ്പ്

''5ജി സ്പെക്ട്രം(5G Spectrum Auction)  ലേലത്തിലൂടെ ഇന്ത്യ പുതിയ തലമുറ ഇന്റർനെറ്റ് സൗകര്യത്തിലേക്ക് മാറാൻ പോകുന്ന സാഹചര്യത്തിൽ, ഈ തുറന്ന ലേലത്തിൽ(open bidding process) പങ്കെടുക്കുന്ന നിരവധി അപേക്ഷകരിൽ തങ്ങളും ഉണ്ട്."

 • Last Updated :
 • Share this:
  വരാനിരിക്കുന്ന 5ജി(5G) സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ്(Adani Group) പങ്കെടുക്കുമെന്ന അഭ്യൂഹത്തിൽ വ്യക്തത വന്നിരിക്കുന്നു. ജൂലൈ 26ന് തുടങ്ങാനിരിക്കുന്ന 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് അദാനി ഗ്രൂപ്പ് തന്നെ ഔദ്യോഗികമായി പറഞ്ഞു.
  ''5ജി സ്പെക്ട്രം(5G Spectrum Auction)  ലേലത്തിലൂടെ ഇന്ത്യ പുതിയ തലമുറ ഇന്റർനെറ്റ് സൗകര്യത്തിലേക്ക് മാറാൻ പോകുന്ന സാഹചര്യത്തിൽ, ഈ തുറന്ന ലേലത്തിൽ(open bidding process) പങ്കെടുക്കുന്ന നിരവധി അപേക്ഷകരിൽ തങ്ങളും ഉണ്ട്." എന്നാൽ  ഉപഭോക്ത വിപണിയിൽ ഇടപെടുവാൻ തങ്ങൾക്ക് യാതോരു ഉദ്ദേശവും ഇല്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തത വരുത്തി.

  അദാനി ഗ്രൂപ്പിന്‌‍റെ ഔദ്യോഗിക വക്താക്കൾ പറഞ്ഞു: "ഞങ്ങൾ വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുവാനുള്ള കാരണം അദാനി ഗ്രൂപ്പിൻ‌റെ സ്ഥാപനങ്ങളിലെ പ്രൈവെറ്റ് നെറ്റ് വർക്ക് സൊലൂഷന് വേണ്ടിയിട്ടാണ്. എയർപോർട്ട്, തുറമുഖം, ലോജിസ്റ്റിക്ക്സ്, പവർജെനറേഷൻ, ട്രാൻസ്മിഷൻ, വിതരണം തുടങ്ങിയ നിരവധിയായ സ്ഥാപനങ്ങളിലേക്കുള്ള സ്വകാര്യ നെറ്റ് വർക്ക് ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ലേലത്തിൽ പങ്കെടുക്കുന്നത്. "
  5ജി നെറ്റ് വർക്കിന്റെ ഉപയോഗത്തിലൂടെ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത് വിമാനത്താവളങ്ങളിലേക്കുള്ള വൈദ്യുത വിതരണത്തേയും തുറമുഖത്തേക്കുള്ള ഗ്യാസ് വിതരണത്തേയും സഹായിക്കുവാൻ നിർമ്മിക്കുന്ന ആപ്പിന്റെ പ്രവർത്തനം സുഖമമാക്കുകയാണ്. ''

  ബൃഹത്തായ ആപ്പുകളേയും ഡേറ്റ സെന്ററുകളേയും വ്യവസായ നിർദ്ദേശങ്ങളേയും നിയന്ത്രണ കേന്ദ്രങ്ങളേയും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ പോർട്ടൽ സ്വന്തമായി നിർമ്മിക്കുവാൻ ഞങ്ങൾക്ക്  നിലവാരമുള്ള ഡേറ്റാ വിനിമയ ശേഷി ഉയർന്ന ഫ്രീക്വൻസിയിലും കുറഞ്ഞ ലേറ്റൻസിയിലും ആവശ്യമുണ്ട്. 5ജി നെറ്റ് വർക്ക് ഞങ്ങളുടെ എല്ലാ ബിസിനെസ്സുകളിലും ഉണ്ടാവേണ്ടതുണ്ട്." കമ്പനി പറഞ്ഞു.

  ഈ മാസത്തെ മെഗാ 5ജി സ്പെക്ട്രം ലേലത്തിന് ഇന്ത്യ തയ്യാറായിരിക്കുന്നു

  രാജ്യം കണ്ട എക്കാലത്തേയും ഏറ്റവും വലിയ സ്പെക്ട്രം ലേലത്തിന് സാക്ഷ്യം വഹിക്കുവാൻ ഇന്ത്യ ഒരുങ്ങിയിരിക്കുന്നു. 72,000MHz മൊബൈൽ എയർവേവ്സിന്റെ വില്പനയാണ് ജൂലൈ 26 തൊട്ട് ഗവൺമെന്റ് നടത്താനിരിക്കുന്നത്. പല നിലയിലുള്ള സ്പെക്ട്രത്തിന്റെ ലേലം നടക്കുന്നതാണ്. ലോ,(600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz), മിഡ് (3300MHz), ഹൈ(26GHz) ഫ്രീക്വെൻസി ബാന്റ്. 4 ലക്ഷം കോടിയാണ് മെഗാ 5ജി ലേലത്തിന്റെ കരുതൽത്തുക.

  "ഞങ്ങൾക്ക് 5ജി സ്പെക്ട്രം ലേലത്തിലൂടെ നേട്ടം ഉണ്ടായാൽ അത് അദാനി ഗ്രൂപ്പിന്റെ അടുത്തിടെ വന്ന പ്രഖ്യാപനപ്രകാരം പ്രാദേശികമായ ഇടങ്ങളുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനും വേണ്ടി പ്രയോജനപ്പെടുത്തുന്നതാണ്. 5ജി സാങ്കേതിക വിദ്യയുടെ ഓരോ പ്രയോജനവും ഇതിനായി ഉപകരിക്കുന്നതാവും. ഇതെല്ലാം ഞങ്ങളുടെ രാഷ്ട്രനിർമ്മാണം എന്ന ദർശനത്തിന്റെ ഭാഗവും ആത്മനിർഭർ ഭാരത് പദ്ധതിയ്ക്ക് സഹായമായിട്ടുള്ളതുമാണ്"

  കഴിഞ്ഞ മാസമാണ് നിശ്ചിത കരുതൽ തുകയ്ക്ക് 5ജി ലേലത്തിന് ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ ശുപാർശ ചെയ്തത്. മൊബൈൽ സർവ്വീസുകൾക്കുള്ള 5ജി വില്പനയിൽ 39 ശതമാനം തറവില നിശ്ചയിക്കണമെന്നും ടെലികോം റെഗുലേറ്റർ ശുപാർശ ചെയ്തു. 5ജി സ്പെക്ട്രം ഉപയോഗത്തിന്റെ കാലാവധി 20 വർഷത്തേക്കായിരിക്കും.
  കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് (minister of communications and electronics & information technology) കഴിഞ്ഞ ദിവസം പറഞ്ഞത്: '' ടെലികോം കമ്പനികൾ ജിജ്ഞാസയോടെ പങ്കെടുത്ത് 5ജി സ്പെക്ട്രം ലേലത്തെ വിജയമാക്കി തീർക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്." അപേക്ഷകരുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച വിവരങ്ങൾ ജൂലൈ12 ന് പ്രസദ്ധീകരിക്കുന്നതായിരിക്കും.
  Published by:Amal Surendran
  First published: