உங்கள் மாவட்டத்தைத் தேர்வுசெய்க

    • HOME
    • »
    • NEWS
    • »
    • india
    • »
    • ADMISSION OF WOMEN TO NDA AND NAVAL ACADEMY CENTRE TELLS SC

    വനിതകള്‍ക്ക് എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം: ചരിത്ര തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

    ജസ്റ്റിസ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

    Supreme Court

    Supreme Court

    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: സൈനിക വിഭാഗത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി
      വനിതകള്‍ക്കും നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം എടുത്തതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വനിതകളുടെ പ്രവേശനത്തിനായി മാര്‍ഗ്ഗ രേഖ തയ്യാറാക്കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. വനിതകള്‍ക്ക് നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം അനുവദിക്കാത്തത് മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജികള്‍ കോടതി പരിഗണിക്കുമ്പോള്‍ ആണ് നിര്‍ണായക തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

      കേന്ദ്ര സര്‍ക്കാറിനായി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റി ജനറല്‍ ഐശ്വര്യ ഭട്ടിയാണ് കേന്ദ്ര തീരുമാനം കോടതിയെ അറിയിച്ചത്.നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും വനിതകള്‍ക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചതായും സര്‍ക്കാര്‍ തീരുമാനം ചരിത്രപരമാണെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. നിലവില്‍ സ്ത്രികളുടെ പ്രവേശനത്തിന് മാര്‍ഗരേഖ ഇല്ലാത്തതിനാല്‍ ഇൗ വര്‍ഷം പ്രവേശനം നടത്തുന്നതിന് പ്രയോഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇടക്കാല ഉത്തരവിലൂടെ വനിതകള്‍ക്ക് എന്‍ ഡി എ പ്രവേശന പരീക്ഷ എഴുതുവാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

      Gandhi topi row | 'ഗാന്ധിജിയല്ല നെഹ്‌റുവാണ് ഗാന്ധിത്തൊപ്പി ധരിച്ചത്' ഗുജറാത്തിലെ ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിൽ

      ഗുജറാത്തിൽ ഗാന്ധി തൊപ്പിയെ ചൊല്ലി പുതിയ വിവാദം ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്തെ ബിജെപി നേതാവ് മഹാത്മജിയെ കുറിച്ച് നടത്തിയ പരമാർശമാണ് പുതിയ ചർച്ച തുടങ്ങി വെച്ചത്. തന്റെ പേരിൽ അറിയപ്പെടുന്ന ഗാന്ധി തൊപ്പി ധരിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഇത്തരത്തിലുള്ള തൊപ്പി ധരിക്കാറുണ്ടായിരുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

      ഞായറാഴ്ചയാണ് പുതുതായി നിയമിക്കപ്പെട്ട ഗുജറാത്തിലെ ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി റത്നാകർ എന്തുകൊണ്ടാണ് നെഹ്റു ധരിക്കാറുണ്ടായിരുന്ന തൊപ്പിക്ക് ഗാന്ധിയുടെ പേര് നൽകിയത് എന്ന ചോദ്യം ട്വീറ്ററിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു ഈ തൊപ്പി ധരിക്കാറെന്നും മഹാത്മജി ഇത് ധരിക്കാറില്ലായിരുന്നു എന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്.

      ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും രത്നാകറിന് പിന്തുണയുമായി രംഗത്തെത്തി. ഗാന്ധി തൊപ്പിയെന്ന പേരുണ്ടെങ്കിലും ഗാന്ധിജിയെ ഈ തൊപ്പി ധരിച്ചതായി ഒരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹവും കൂട്ടിച്ചേർത്തു.

      "ഗാന്ധിജിയുടെ ഗാന്ധി തൊപ്പി ധരിച്ച ഫോട്ടോ ഇതുവരെ ആരും കണ്ടിട്ടില്ല. രത്നാകർജി പറഞ്ഞത് സത്യമാണ്. ഞാനും ഇതുവരെ ഗാന്ധിജിയുടെ അത്തരത്തിലുള്ള ഒരു ചിത്രവും കണ്ടിട്ടില്ല. ഗാന്ധി തൊപ്പി എന്നാണ് പേര് എങ്കിൽ കൂടി ആരും ഇത്തരം ഫോട്ടോ കണ്ടിട്ടില്ല," ഗാന്ധിനഗറിൽ മാധ്യമ പ്രവർത്തകരുമായി സംസാരിച്ച പട്ടേൽ പറഞ്ഞു. ഗാന്ധി തൊപ്പി ധരിച്ച നെഹ്റുവിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.

      Also read: Gandhi topi row| 'ഗാന്ധിജിയല്ല നെഹ്‌റുവാണ് ഗാന്ധിത്തൊപ്പി ധരിച്ചത്' ഗുജറാത്തിൽ ഗാന്ധിത്തൊപ്പി വിവാദം

      എന്നാൽ ബിജെപി നേതാക്കളുടെ പ്രസ്താവനകൾക്കെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഒരിക്കലും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമാവാതെ ബ്രിട്ടീഷുകാർക്ക് പിന്തുണ നൽകിയവർ സമര പോരാളികളെയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ ചോദ്യം ചെയ്തു വന്നിരിക്കുകയാണെന്ന് കോൺഗ്രസ് പരിഹസിച്ചു.

      "ബ്രിട്ടീഷ് തൊപ്പിക്ക് സല്യൂട്ട് അടിച്ചവർ ഗാന്ധിയുടെ നാട്ടിൽ വന്ന് സ്വാതന്ത്ര്യ സമര പോരാളികൾക്കെതിരെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിക്കെതിരെയും ഇത്തരം പ്രസ്താവനകൾ നടത്തുന്നു. ഇവർ ബ്രിട്ടീഷുകാർക്ക് വേണ്ടി പണിയെടുത്തവരാണ്. അവർ ഒരിക്കലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല. ഇവർ ഇപ്പോൾ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്," ഗുജറാത്ത് കോണ്ഗ്രസ വക്താവ് മനീഷ് ദോശി പറഞ്ഞു.

      എന്നാൽ, മഹാത്മാ ഗാന്ധി ഇത്തരത്തിലുള്ള തൊപ്പി ധരിച്ചിരുന്നു എന്നാണ് ചരിത്ര കാരന്മാർ സാക്ഷ്യപ്പെടുത്തുന്നത്. ഗാന്ധിജി 1918ല്‍ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയാണ് ഗാന്ധി തൊപ്പി ഉയര്‍ന്ന് വന്നതെന്ന് വിശ്വസിക്കപ്പെടുന്നത്. തദ്ദേശീയമായ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനത്തെ തുടര്‍ന്ന്, ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അതിന്റെ പ്രചരണത്തിനായി ഗാന്ധി തൊപ്പികള്‍ ധരിക്കാന്‍ തുടങ്ങി. അതിന് മുമ്പ് അദ്ദേഹം ഒരു ഫാന്റോ/ പഗാഡി (പ്രത്യേകതരം തലപ്പാവ്) ധരിച്ചിരുന്നു. 1921ല്‍ അദ്ദേഹം ഗാന്ധി തൊപ്പി ഉപേക്ഷിച്ചു. ഏകദേശം മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഗാന്ധി തൊപ്പി ധരിച്ചിരുന്നു.
      Published by:Jayashankar AV
      First published:
      )}