റബർ ഉത്പാദനം: കേരളത്തെ കണ്ടുപഠിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി

റബർ ഉത്പാദനം വർധിപ്പിക്കുന്നതിന് കേരളരീതി അവലംബിക്കണമെന്ന് ബിപ്ലബ് ദേബ് കുമാർ

news18
Updated: February 12, 2019, 10:42 PM IST
റബർ ഉത്പാദനം: കേരളത്തെ കണ്ടുപഠിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി
biplab-deb1
  • News18
  • Last Updated: February 12, 2019, 10:42 PM IST
  • Share this:
അഗര്‍ത്തല: റബര്‍ ഉത്പാദനത്തില്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. ഇന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം റബര്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ത്രിപുര. കേരളത്തിന്‍റെ ഉത്പാദന രീതി ത്രിപുര കണ്ടു പഠിക്കേണ്ടതാണെന്ന് ബിപ്ലബ് പറഞ്ഞു. റബർ ഉത്പാദനം വർധിപ്പിക്കുന്നതിന് കേരളരീതി അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ സംസ്ഥാനത്തും 'കേരള സാങ്കേതിക വിദ്യ' സ്വീകരിക്കണം. സാധാരണ കാലാവസ്ഥയിലും മഴക്കാലത്തും നഷ്ടം സംഭവിക്കാത്ത രീതിയില്‍ റബര്‍ പാല്‍ സംഭരിക്കാനും അനുബന്ധ ഉത്പന്നങ്ങള്‍ ശേഖരിക്കാനും സാധിക്കണം. ത്രിപുരയിലെ റബര്‍ ഉത്പാദനത്തിന് അത് വലിയ ഊര്‍ജം പകരും'- ഒരു സെമിനാറില്‍ ബിപ്ലബ് ദേബ് പറഞ്ഞു.

ത്രിപുര വനം-തോട്ടവികസന കോര്‍പറേഷന്‍ സംഘടിപ്പിച്ച സെമിനാറിലാണ് ബിപ്ലബിന്‍റെ പരാമര്‍ശം. റബര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കേരളം ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ മാതൃകയാക്കാനാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. 85,000 ഹെക്ടറിലുള്ള റബര്‍ കൃഷിയിലൂടെ പ്രതിവര്‍ഷം 65,330 ടണ്‍ റബറാണ് ത്രിപുര ഉത്പാദിപ്പിക്കുന്നത്. റബർ ഉത്പാദനത്തിൽ ത്രിപുരയുടെ സംഭാവന 30 ശതമാനമായെങ്കിലും വർധിപ്പിക്കുന്നതിന് എല്ലാ കർഷകരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

First published: February 12, 2019, 10:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading