നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'പ്രായപൂർത്തിയായ സ്ത്രീക്ക് ആർക്കൊപ്പവും എവിടെയും ജീവിക്കാം'; ലൗ ജിഹാദ് വിവാദങ്ങൾക്കിടെ ഡല്‍ഹി ഹൈക്കോടതി

    'പ്രായപൂർത്തിയായ സ്ത്രീക്ക് ആർക്കൊപ്പവും എവിടെയും ജീവിക്കാം'; ലൗ ജിഹാദ് വിവാദങ്ങൾക്കിടെ ഡല്‍ഹി ഹൈക്കോടതി

    ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലൗവ് ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്താനുള്ള നീക്കം നടത്തുന്നതിനിടെ സുപ്രധാന വിധി പ്രസ്താവവുമായി ഡൽഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ വിപിന്‍ സാങ്‌വി, രജനീഷ് ഭട്‌നാഗര്‍ എന്നിവരുടെതാണ് ഉത്തരവ്.

      ഇരുപതുകാരിയെ വീണ്ടും ഭര്‍ത്താവിനൊപ്പം വിട്ടുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സുലേഖ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബബ്ലു എന്നയാൾ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് കുടുംബം സമർപ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുട ഉത്തരവ്. കുടുംബത്തിന്റെ പരാതി തള്ളിയ കോടതി സുലേഖയെ ബബ്ലുവിനൊപ്പം താമസിക്കാന്‍ അനുവദിച്ചു.

       യുവാവിനൊപ്പം പോകുമ്പോൾ പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് അവരെ പൊലീസ് സുരക്ഷയില്‍ യുവാവിന്റെ വീട്ടിലെത്തിക്കാന്‍ കോടതി നിർദ്ദേശിച്ചു.

      നിയമം കയ്യിലെടുക്കാനോ ദമ്പതിമാരെ ഭീഷണിപ്പെടുത്താനോ സുലേഖയുടെ കുടുംബത്തെ അനുവദിക്കരുതെന്നു പൊലീസിനു നിര്‍ദേശം നല്‍കി. സുലേഖ പ്രായപൂര്‍ത്തിയായ സ്ത്രീയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ബബ്ലുവിനൊപ്പം താമസിക്കുന്നതെന്നും കോടതി പറഞ്ഞു. സുലേഖ ബബ്‌ലുവിനെ വിവാഹം കഴിച്ചെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.


      ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോടതികള്‍ക്കു അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
      First published:
      )}