എയ്റോസ്പേസ് എക്സിബിഷനായ എയ്റോ ഇന്ത്യ 2023 ബംഗളൂരുവില്‍ തുടരുകയാണ്. ‘ഒരു ബില്യണ്‍ അവസരങ്ങളിലേക്കുള്ള റണ്‍വേ’ എന്ന പ്രമേയവുമായി യെലഹങ്ക എയര്‍ ബേസിലാണ് ഷോ നടക്കുന്നത്.
‘ലോക രാജ്യങ്ങളുടെ വലിയ പങ്കാളിത്തം ഇന്ത്യയിലുള്ള അവരുടെ വിശ്വാസത്തെ കാണിക്കുന്നു. എയ്റോ ഇന്ത്യ ഒരു ഷോ മാത്രമായി ഒതുങ്ങിയ ഒരു കാലമുണ്ടായിരുന്നു.. ഇന്ന് അത് ഇന്ത്യയുടെ ശക്തിയായി മാറിയിരിക്കുന്നു’-ഷോയുടെ 14-ാമത് എഡിഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ പുതിയ ശക്തിയെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് എയ്റോ ഇന്ത്യയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഷോയില്‍ 809 പ്രതിരോധ വ്യവസായ സ്ഥാപനങ്ങളും 98 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുണ്ട്. എയ്റോ ഇന്ത്യ 2023-ല്‍ പ്രദര്‍ശിപ്പിക്കുന്ന ചില ആയുധങ്ങളെക്കുറിച്ച് അറിയാം.
എല്‍സിഎച്ച് പ്രചന്ദ്
എയ്റോ ഇന്ത്യ 2023-ല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്‍സിഎച്ച് പ്രചന്ദ് ആിരിക്കും ഇതില്‍ മുന്‍നിരയിലുണ്ടാകുക.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററാണ് (LCH) എല്‍സിഎച്ച് പ്രചന്ദ്. ആയുധങ്ങളുമായി 5,000 മീറ്റര്‍ (16,400 അടി) ഉയരത്തില്‍ പറന്നുയരാനും ഇതിനു കഴിയും. പ്രചന്ദിന് പരമാവധി 288 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയും,
ബ്രഹ്മോസ് മിസൈലുകള്‍
ഈ വര്‍ഷത്തെ എയ്റോ ഇന്ത്യ ഷോയില്‍ ബ്രഹ്മോസ് എന്‍ജി മിസൈലിനൊപ്പം ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ മോഡലുകളും പ്രദര്‍ശിപ്പിക്കും. ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന് 290 കിലോമീറ്റര്‍ വരെ പറക്കാനുള്ള കഴിവുണ്ട്. ബ്രഹ്മോസ് കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നും വിക്ഷേപിക്കാവുന്നതാണ്. ബ്രഹ്മോസ്-എന്‍ജി (അടുത്ത തലമുറ) മിസൈല്‍ മോഡലും പ്രദര്‍ശനത്തിലുണ്ടാകും.
എച്ച്എഎല്‍-എച്ച്എല്എഫ്റ്റി-42
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ഫൈറ്റര്‍ ട്രെയിനര്‍ (എച്ച്എല്‍എഫ്ടി)-42 ന്റെ ചെറിയ മോഡലും ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.2012ല്‍ പരിശീലനത്തിനായി വാങ്ങിയ സ്വിസ് നിര്‍മിത പിലാറ്റസ് വിമാനത്തിന് പകരം എച്ച്എഎല്ലിന്റെ എച്ച്എല്‍എഫ്ടി-42 വേണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.
ജെറ്റ്പാക്കുകള്‍
ടര്‍ബൈന്‍ എഞ്ചിനുകള്‍, ഇലക്ട്രിക്, ഹൈബ്രിഡ് സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള 48 ജെറ്റ്പാക്കുകള്‍ വേണമെന്ന് ജനുവരിയില്‍ ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്ററിലധികം വേഗതയുള്ള ജെറ്റ്പാക്കുകളാണ് സൈന്യം തേടുന്നത്. അതിന്റെ പേലോഡ് (ഒരു വാഹനം അതിന്റെ പ്രവർത്തനത്തിന് ആവശ്യമായവ മാത്രം വഹിക്കുന്ന ലോഡ്) വഹിക്കാനുള്ള ശേഷി 80 കിലോയില്‍ കുറവായിരിക്കരുത്. അമേരിക്കയ്ക്കും ബ്രിട്ടനും പുറമെ ജെറ്റ്പാക്കുകള്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമായിരിക്കും ഇന്ത്യ.
മറ്റ് പ്രധാന ആകര്ഷണങ്ങള്
തേജസ് MK2 യുടെയും, അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റുകളുടെ അഞ്ചാം തലമുറയുടെ പ്രദര്‍ശനവും ഷോയില്‍ ഉണ്ട്. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനം 2028 ഓടെ ആദ്യ പരീക്ഷണ പറക്കല്‍ നടത്തുമെന്നാണ് കരുതുന്നത്.
എയ്റോ ഇന്ത്യ ഷോയെ കുറിച്ച്
പ്രതിരോധ മന്ത്രാലയം, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (DRDO), ബഹിരാകാശ വകുപ്പ്, കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ 1996-ല്‍ ആണ് ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ ഷോ ആയി കണക്കാക്കപ്പെടുന്ന എയ്റോ ഇന്ത്യ ആദ്യമായി നടത്തിയത്.വിവിധ ഇന്ത്യന്‍, വിദേശ പ്രതിരോധ കമ്പനികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഏകദേശം 75,000 കോടി രൂപയുടെ 251 കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകള്‍ പരിപാടിയില്‍ സന്ദര്‍ശകരായി എത്തുമെന്നും പ്രതീക്ഷീക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.