നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Matchbox | ഇനി ഒരു രൂപയ്ക്ക് കിട്ടില്ല; നീണ്ട 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയ്ക്ക് വില ഉയര്‍ത്തി

  Matchbox | ഇനി ഒരു രൂപയ്ക്ക് കിട്ടില്ല; നീണ്ട 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയ്ക്ക് വില ഉയര്‍ത്തി

  തീപ്പെട്ടി നിര്‍മ്മാണ കമ്പനികള്‍ സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

  News18

  News18

  • Share this:
   ന്യൂഡല്‍ഹി: നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടിയ്ക്ക്(Matchbox) വില ഉയര്‍ത്തി. ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. വില വര്‍ധനവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്പാദന ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിച്ചതാണ് കാരണമെന്ന് നിര്‍മ്മാതക്കള്‍ പറയുന്നു.

   തീപ്പെട്ടി നിര്‍മ്മാണ കമ്പനികള്‍ സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ 50 പൈയയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വര്‍ധിപ്പിച്ചത്. 1995ലാണ് 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയത്.

   തീപ്പട്ടി നിര്‍മ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിച്ചു. റെഡ് ഫോസ്ഫറസിന്റെ വില 425 ല്‍ നിന്ന് 810 ആയതും വാക്‌സിന് 58 രൂപയായിരുന്നത് 80 ആയതും കമ്പനികളെ വില വര്‍ധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

   ഒക്ടോബര്‍ പത്തിന് ശേഷം തീപ്പട്ടി കൂടുണ്ടാക്കുന്ന ബോക്‌സ് കാര്‍ഡ്, പേപ്പര്‍, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സള്‍ഫറിനുമെല്ലാം വില വര്‍ധിച്ചു. നിലവില്‍ തീപ്പട്ടി കമ്പനികള്‍ 600 തീപ്പട്ടികളുടെ ബണ്ടില്‍ 270 മുതല്‍ 300 വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിര്‍മ്മാണ ചെലവ് 430 മുതല്‍ 480 വരെയായെന്ന് കമ്പനികള്‍ പറയുന്നു.

   Also Read-Kerala Rains | സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

   PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും

   പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി(Pope Francis) കൂടിക്കാഴ്ച നടത്തും. വത്തിക്കാനില്‍ വരുന്ന വെള്ളിയാഴ്ചയായിരിക്കും കൂടികാഴ്ച. ജി20 ഉച്ചകോടിയില(G20 Summit) പങ്കെടുക്കാന്‍ പ്രധാനമന്ത്രി റോമില്‍ എത്തുമ്പോളാണ് കൂടികാഴ്ച നടത്തുക. ഒക്ടോബര്‍ 28-നാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം ആരംഭിക്കുന്നത്.

   എന്നാല്‍ സന്ദര്‍ശന വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ജി20 ഉച്ചകോടിയില്‍ താലിബാന്‍ ഭരണത്തിലായ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   ഒക്ടോബര്‍ 29,30 തീയതികളില്‍ റോമില്‍ വച്ചാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഇവിടെ നിന്നും സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബര്‍ 1ന് കേപ് ഉച്ചകോടിയിലും സംസാരിക്കും.

   Also Read-വെളളത്തിലേക്ക് സിമന്റ് എറിഞ്ഞ് കാനപണി; മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ മരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

   ജി20 ഉച്ചകോടിയില്‍ താലിബാന്‍ ഭരണത്തിലായ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.

   തായ്‌ലാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ രാജ്യങ്ങള്‍ക്കെതിരായ ചൈനീസ് നീക്കങ്ങളാണ് മറ്റൊരു പ്രധാന വിഷയമായി ജി20യില്‍ ഉയര്‍ന്നുവരുക. കോപ് 26 ല്‍ മറ്റു രാജ്യങ്ങളിലെ മുതിര്‍ന്ന ഭരണാധികാരികളെ കാണുന്ന പ്രധാനമന്ത്രി മോദി കാലവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യും എന്നാണ് സൂചന.
   Published by:Jayesh Krishnan
   First published:
   )}