HOME » NEWS » India » AFTER 3 MONTHS OF DEATH TELENGANA MANS BODY STIL IN SAUDI WIFE MOVES HIGH COURT

സൗദി അറേബ്യയിൽ മരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഭർത്താവിന്‍റെ മൃതദേഹം നാട്ടിലെത്തിയില്ല; ഹൈക്കോടതിയെ സമീപിച്ച് യുവതി

കഴിഞ്ഞ നൂറ് ദിവസത്തോളമായി നാസറെഡ്ഡിയുടെ മൃതദേഹം സൗദിയിലാണ്. ഇത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന അഭ്യർഥനയുമായാണ് ലക്ഷ്മി കോടതിയിലെത്തിയത്

News18 Malayalam | news18-malayalam
Updated: February 10, 2021, 12:34 PM IST
സൗദി അറേബ്യയിൽ മരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഭർത്താവിന്‍റെ മൃതദേഹം നാട്ടിലെത്തിയില്ല; ഹൈക്കോടതിയെ സമീപിച്ച് യുവതി
ചിത്രം-കടപ്പാട് TNM
  • Share this:
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച ഭർത്താവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ കോടതിയുടെ സഹായം തേടി യുവതി. തെലങ്കാന നിസാമാബാദ് സ്വദേശി വൊന്ധാരി ലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ഇവരുടെ ഭര്‍ത്താവ് നാസറെഡ്ഡി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അപ്പോൾ മുതൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഇതിനെ തുടർന്നാണ് കുടുംബം കോടതിയെ സമീപിച്ചത്.

Also Read-ഒന്‍പത് മാസത്തെ പോരാട്ടത്തിനൊടുവിൽ കോവിഡിനെ തോൽപിച്ച് നാലു വയസ്സുകാരി; വൈകാരിക യാത്രയയപ്പ് നൽകി ആശുപത്രി സ്റ്റാഫ്

കഴിഞ്ഞ നൂറ് ദിവസത്തോളമായി നാസറെഡ്ഡിയുടെ മൃതദേഹം സൗദിയിലാണ്. ഇത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന അഭ്യർഥനയുമായാണ് ലക്ഷ്മി കോടതിയിലെത്തിയത്. പ്രവാസി മിത്ര ലേബർ യൂണിയന്‍റെ സഹായത്തോടെയാണ് പരാതി സമർപ്പിച്ചത്. നാസറെഡ്ഡിയുടെ മരണവിവരം അറിഞ്ഞ് നാലാം ദിനം തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി കുടുംബം, വിദേശകാര്യ മന്ത്രാലയം,,റിയാദിലെ ഇന്ത്യൻ എംബസി, തെലങ്കാന സർക്കാരിന്‍റെ എൻആർഐ സെൽ എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് പുറമെ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മന്ത്രിമാരടക്കം പലരെയും സമീപിച്ചു. എന്നാൽ അനുകൂല ഫലം ലഭിക്കാത്തതിനെ തുടർന്നാണ് കോടതിയിലെത്തിയത്.

Also Read-'ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്': ഫേസ്ബുക്കിൽ കുറിപ്പിട്ട് പ്രവാസി യുവാവ് ജീവനൊടുക്കി

മൃതദേഹത്തിനായി ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വിഷയം ഏറ്റെടുക്കണമെന്നഭ്യർഥിച്ച് കുടുംബാംഗങ്ങൾ പ്രാദേശിക നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും അഭിഭാഷകരെയും സമീപിച്ചിരുന്നു.. തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കുടിയേറ്റ തൊഴിലാളി നേതാക്കൾക്കൊപ്പം ഇവർ ഹൈദരാബാദിലെത്തി മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ പി ശശി കിരണിനെ കണ്ടു, അദ്ദേഹം വഴിയാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. .ഹൈദരാബാദിലെ കുടിയേറ്റക്കാരുടെ സംരക്ഷകനായ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥൻ മുകേഷ് കൗഷിക്കിനും അവർ നിവേദനം നൽകിയിരുന്നു.

Also Read-പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ വിളിച്ച 'പേരിന്'ഏറ്റവും യോഗ്യൻ കെ.ടി.ജലീൽ; ജ്യോതികുമാർ ചാമക്കാല

ഫെബ്രുവരി 4 നാണ് റിട്ട് ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചത്. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി, ഇന്ത്യാ ഗവൺമെന്റ്, റിയാദിലെ ഇന്ത്യൻ എംബസി എന്നിവരുടെ പ്രതികരണം ആവശ്യപ്പെട്ടായിരുന്നു ഹർജി. മൃതദേഹം സൗദിയിൽ നിന്ന് ഉടൻ ഇന്ത്യയിലേക്ക് അയയ്ക്കാൻ നടപടിയെടുക്കാൻ ഇന്ത്യൻ സർക്കാരിനോട് നിർദ്ദേശവും തേടിയിരുന്നു.



കഴിഞ്ഞ ഏഴുവര്‍ഷമായി സൗദിയിൽ ജോലി ചെയ്തു വരികയാണ് നാസറെഡ്ഡി. 'മൃതദേഹം നാട്ടിൽ അയക്കുന്നതുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നോ അധികൃതരിൽ നിന്നോ ഇതുവരെ പ്രതികരണം ഒന്നു ലഭിച്ചിട്ടില്ല. മൃതദേഹം വരുന്നതും കാത്ത് ഞങ്ങളിവിടെ കടുത്ത മാനസിക സംഘർഷത്തിലാണ്' എന്നായിരുന്നു നാസറെഡ്ഡിയുടെ അമ്മ സത്യമ്മ വികാരധീനയായി മാധ്യമങ്ങളോട് പ്രതികരിച്ചത്.
Published by: Asha Sulfiker
First published: February 10, 2021, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories