• HOME
 • »
 • NEWS
 • »
 • india
 • »
 • Ghulam Nabi Azad | നീണ്ട 50 വർഷത്തെ പ്രവർത്തനം; ​​ഗുലാം നബി കോൺ​ഗ്രസിൽ നിന്നും രാജി വെച്ചതിനു പിന്നിൽ

Ghulam Nabi Azad | നീണ്ട 50 വർഷത്തെ പ്രവർത്തനം; ​​ഗുലാം നബി കോൺ​ഗ്രസിൽ നിന്നും രാജി വെച്ചതിനു പിന്നിൽ

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മുതൽ സോണിയാ ഗാന്ധി വരെയുള്ള നേതാക്കൾക്കൊപ്പം ​ഗുലാം നബി ആസാദ് പ്രവർ‌ത്തിച്ചിട്ടുണ്ട്.

 • Last Updated :
 • Share this:
  പല്ലവി ഘോഷ്

  കോൺ​ഗ്രസുമായി (Congress) നീണ്ട അൻപതു വർഷത്തെ ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ് (Ghulam Nabi Azad) പാർട്ടിയിൽ നിന്നും രാജി വെച്ചു. അദ്ദേഹത്തിന്റെ രാജി കോൺ​ഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ദിരാഗാന്ധി (Indira Gandhi) നേരിട്ടു വിളിച്ചാണ് കശ്മീർ സ്വദേശിയായ ​ഗുലാം നബിയോട് മഹാരാഷ്ട്രയിൽ പോയി മൽസരിക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ അദ്ദേഹം ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. അന്നുമുതൽ, കോൺഗ്രസ് പാർട്ടിയുടെയും ഗാന്ധി കുടുംബത്തിലെ പലരുടെയും ഏറ്റവുമടുത്ത വിശ്വസ്തരിലൊരാളായി ​ഗുലാം നബി മാറി.

  ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മുതൽ സോണിയാ ഗാന്ധി വരെയുള്ള നേതാക്കൾക്കൊപ്പം ​ഗുലാം നബി ആസാദ് പ്രവർ‌ത്തിച്ചിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. പല തവണ അദ്ദേഹമത് പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, തലമുറകൾ തമ്മിലുള്ള അന്തരമാണ് രാഹുലിനോടും ടീമിനോടുമുള്ള എതിർപ്പിനു കാരണമെന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചിരുന്നു. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ചുമതലയേറ്റപ്പോഴും ഇതേ തലമുറ മാറ്റമുണ്ടായിട്ടുണ്ടെന്നും അപ്പോഴൊന്നും തനിക്ക് ഇത്തരത്തിലുള്ള അതൃപ്തി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

  കത്തിൽ വിശദീകരിച്ചതു പോലെ, ​ഗുലാം നബി ആസാദിനും അദ്ദേഹത്തെപ്പോലെ ജി-23-യിലെ അം​ഗങ്ങളായ മറ്റു നേതാക്കൾക്കും, തങ്ങൾ പാർട്ടിയിൽ ഒഴിവാക്കപ്പെടുന്നതായുള്ള തോന്നൽ ഉണ്ടായിരുന്നു.

  ''പാർട്ടിയുടെ ദൗർബല്യങ്ങളുടെ കാരണങ്ങളും അതിനുള്ള പ്രതിവിധികളും ചൂണ്ടിക്കാണിച്ചു എന്നതാണ് 23 മുതിർന്ന നേതാക്കൾ ചെയ്ത ഒരേയൊരു കുറ്റം. ദൗർഭാഗ്യവശാൽ, ആ കാഴ്ചപ്പാടുകൾ നല്ല രീതിയിൽ എടുക്കുന്നതിനു പകരം, ഞങ്ങളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയുമാണ് കോൺ​ഗ്രസ് പാർട്ടി ചെയ്തത്'', എന്നും അദ്ദേഹം കത്തിൽ എഴുതിയിരുന്നു.

  ​ഗുലാം നബി ആസാദ് മുന്നോട്ടു വെച്ച ആശയമാണ് ജി-23. ജി-23യുടെ കത്ത് കോൺ​ഗ്രസ് വർക്കിങ്ങ് കമ്മിറ്റി ചർച്ച ചെയ്തപ്പോൾ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. ആസാദ് ബിജെപി നേതാക്കളെപ്പോലെയാണ് സംസാരിക്കുന്നതെന്നാണ് യോഗത്തിൽ അംബിക സോണിയയെപ്പോലുള്ള നേതാക്കൾ പറഞ്ഞത്. ഒരാൾ അദ്ദേഹത്തെ 'രാജ്യദ്രോഹി' എന്നു പോലും വിളിച്ചു.

  ​ഗുലാം നബിയുടെ രാജി അർത്ഥമാക്കുന്നതെന്ത്?

  രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ശൈലിയിലും പാർട്ടിയെ നയിക്കുന്ന രീതിയിലും പലർക്കും എതിർപ്പുണ്ട്. ജിതിൻ പ്രസാദ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി മുൻകാലങ്ങളിൽ പാർട്ടി വിട്ട പലരും ആസാദ് തന്റെ കത്തിൽ എഴുതിയ കാര്യങ്ങളോട് യോജിച്ചിരുന്നവരാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തോട് ഇവർക്ക് എതിർപ്പുണ്ടായിരുന്നു.

  ''1977 മുതൽ ഞാൻ ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. എനിക്ക് എന്തെങ്കിലും നേട്ടുണ്ടാക്കണം എന്ന് പറയുന്നത് തെറ്റാണ്. എല്ലാ തസ്തികകളിൽ നിന്നും ഞാൻ രാജിവെച്ചു. എനിക്ക് വേണ്ടത് ബഹുമാനം മാത്രമാണ്. രാഹുൽ ഗാന്ധി എന്നോടൊപ്പം നിൽക്കുകയും ചെയ്യണം. യോഗങ്ങളിൽ അവർ എന്നെ അപമാനിച്ചു. ഞങ്ങൾ മുൻപോട്ടു വെച്ച നിർദേശങ്ങളെല്ലാം പാർട്ടിയുടെ നന്മക്കു വേണ്ടി ആയിരുന്നു '', ​ഗുലാം നബി ആസാദ് ന്യൂസ് 18നോട് പറഞ്ഞു.

  ''കോൺ​ഗ്രസിലെ സംഘടനനാപരമായ പ്രവർത്തനങ്ങൾ മുഴുവൻ പ്രഹസനവും വ്യാജവുമാണ്. രാജ്യത്ത് ഒരിടത്തും സംഘടനയുടെ ഏതെങ്കിലുമൊരു തലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. 24 അക്ബർ റോഡിലെ ചർച്ചകളിൽ എഐസിസി സംഘം തയ്യാറാക്കിയ പട്ടികയിൽ ഒപ്പിടാൻ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്," ആസാദ് കത്തിൽ എഴുതി.

  രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത് അസാധ്യമാണെന്ന് പലരും പരാതിപ്പെടുന്നുണ്ട്. അത് ശരിയാണ്. ഒന്നുകിൽ ദിവസങ്ങളോളം കാത്തിരിക്കണം, കൂടിക്കാഴ്ചക്ക് സമയം അനുവദിക്കപ്പെട്ടാൽ തന്നെ മിനിറ്റുകൾക്കുള്ളിൽ അവസാനിപ്പിക്കും.

  കോൺഗ്രസിൽ ആയിരുന്നപ്പോൾ രാഹുൽ ഗാന്ധിയുമായി ഒരു കൂടിക്കാഴ്ചയ്‌ക്കായി കാത്തിരുന്നിട്ടുണ്ടെന്ന് ജഗദാംബിക പാൽ വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ പാർലമെന്റിൽ വച്ച് അദ്ദേഹത്തെ കാണുകയും അദ്ദേഹത്തോടൊപ്പം കാറിൽ അൽപ സമയം ചെലവഴിക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയപ്പോൾ രാഹുൽ ഗാന്ധി ഒരു വാക്ക് പോലും സംസാരിക്കാനാകാതെ തന്നോട് ബൈ പറഞ്ഞ് കാറിൽ നിന്നും ഇറങ്ങിപ്പോയതായും ജഗദാംബിക പാൽ പറഞ്ഞിരുന്നു. സോണിയ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യം ബുദ്ധിമുട്ടാണെങ്കിലും രാഹുൽ ​ഗാന്ധിയേക്കാൾ സമീപസ്ഥയായ നേതാവാണ് അവരെന്നും ജഗദാംബിക പാൽ പറഞ്ഞിരുന്നു.

  "നിർഭാഗ്യവശാൽ, ഇനിയൊരു തിരിച്ചു വരവ് സാധ്യമാകാത്ത തരത്തിലാണ് കോൺഗ്രസ് പാർട്ടിയുടെ നിലവിലെ അവസ്ഥ. ഇപ്പോൾ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ പകരക്കാർ ആരും മുന്നോട്ടു വന്നിട്ടുമില്ല. അവരുടെ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയാണ്. തങ്ങൾ മേൽക്കൈ നേടിയിരുന്ന പലയിടങ്ങളും പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസ് വിട്ടുകൊടുത്തു. കഴിഞ്ഞ എട്ട് വർഷമായി പാർട്ടിയുടെ തലപ്പത്ത് തീരെ ഗൗരവമില്ലാത്ത ഒരു വ്യക്തിയെ നയിക്കാൻ ഇരുത്തിയതിനാലാണ് ഇതെല്ലാം സംഭവിച്ചത്'', രാഹുൽ ഗാന്ധിയുടെ പേര് എടുത്തു പറയാതെ ​ഗുലാം നബി ആസാദ് കത്തിൽ ആരോപിച്ചു.

  കോൺ​ഗ്രസ് പാർട്ടി വിട്ട് പുറത്തേക്കു പോകാൻ ആലോചിക്കുന്ന മറ്റു ജി-23-ൽ നേതാക്കൾക്ക് വാതിൽ തുറന്നിട്ടു കൊണ്ടാണ് ​ഗുലാം നബിയുടെ രാജി. പുറത്തു പോകുന്ന അടുത്തയാൾ ആനന്ദ് ശർമയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

  കോൺ​ഗ്രസിന്റെ അടുത്ത നീക്കം

  ​ഗുലാം നബി ആസാദിന്റെ കത്തിലും ഗാന്ധി കുടുംബത്തിനെതിരായ പരാമർശങ്ങളിലും കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. രാജിയെ ദൗർഭാഗ്യകരം എന്നാണ് കോൺ​ഗ്രസ് വിശേഷിപ്പിച്ചത്. ഈ നിർണായക ഘട്ടത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളുമായി സമരസപ്പെടാൻ കഴിയാത്തവർക്ക് പാർട്ടി വിട്ടുപോകാൻ അവസരമുണ്ടെന്ന് രാഹുൽ ഗാന്ധി പറയുന്ന വീഡിയോയും കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

  പുതിയ തലമുറ മാറ്റത്തിന് കോൺഗ്രസ് തയ്യാറെടുക്കുകയാണ്. രാഹുൽ ഗാന്ധി അധ്യക്ഷനായില്ലെങ്കിലും, പാർട്ടിയുടെ അമരത്തിരിക്കാൻ സോണിയ ഗാന്ധിയേക്കാൾ സാധ്യത അദ്ദേഹത്തിനാണെന്നാണ് വിലയിരുത്തലുകൾ.

  ''രാഹുൽ ഗാന്ധി തന്റെ ആശയങ്ങളോട് യോജിക്കുന്ന ആളുകളെ കണ്ടെത്തി തന്റെ ഗ്രൂപ്പ് കെട്ടിപ്പടുക്കുകയാണ്. ഈ സംഘം കൂടുതൽ ശക്തരാകാൻ സാധ്യതയുണ്ട്. പാർട്ടി വിട്ടു പോകുന്നവരോ, അവർക്കെതിരെ സംസാരിക്കുന്നവരോ പരിഹാസ്യരോ രാജ്യദ്രോഹികളോ ആയി മുദ്ര കുത്തപ്പെടും. നിർണായക വിഷയങ്ങളിൽ പലരും തന്നെ പിന്തുണച്ചില്ലെന്ന് രാഹുൽ ഗാന്ധിക്ക് പരാതിയുണ്ട്'', എന്നും ​ഗുലാം നബി ആസാദ് കത്തിൽ പറയുന്നു. ഇവയിൽ പലതും റഫാൽ, ചൗക്കിദാർ ചോർ ഹേ, പെഗാസസ് തുടങ്ങിയ വിഷയങ്ങളായിരുന്നു.

  "മുതിർന്ന നേതാക്കൾ പുറത്തു പോകുന്നതിലൂടെ ഒരു 'ശുദ്ധീകരണം' നടക്കുമെന്നാണ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായികളും പ്രതീക്ഷിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും മുന്നിലുള്ള വലിയ വെല്ലുവിളി'', ഗുലാം നബി കൂട്ടിച്ചേർത്തു.
  Published by:Amal Surendran
  First published: