• HOME
 • »
 • NEWS
 • »
 • india
 • »
 • മുൻ പ്രധാനമന്ത്രി ദേവഗൗഡയ്ക്ക് സീറ്റില്ല; 57 വർഷത്തിനും 15 തെരഞ്ഞെടുപ്പുകൾക്കുംശേഷം സീറ്റ് കണ്ടെത്താനാകാതെ ജെഡിഎസും കോൺഗ്രസും

മുൻ പ്രധാനമന്ത്രി ദേവഗൗഡയ്ക്ക് സീറ്റില്ല; 57 വർഷത്തിനും 15 തെരഞ്ഞെടുപ്പുകൾക്കുംശേഷം സീറ്റ് കണ്ടെത്താനാകാതെ ജെഡിഎസും കോൺഗ്രസും

85 വയസുകാരയ ഗൗഡ, 1962 മുതൽ ലോക്സഭയിലേക്കും നിയമസഭയിലേക്കുമായി 16 തെരഞ്ഞെടുപ്പുകളിലാണ് മത്സരിച്ചത്. ഇതിൽ 14 തവണ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് അദ്ദേഹം തോറ്റത്

News 18

News 18

 • News18
 • Last Updated :
 • Share this:
  ഡി.പി സതീഷ്

  ബംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന ഒരേയൊരു മുൻ പ്രധാനമന്ത്രിയാണ് എച്ച്.ഡി ദേവഗൗഡ. 85 വയസുകാരയ ഗൗഡ, 1962 മുതൽ ലോക്സഭയിലേക്കും നിയമസഭയിലേക്കുമായി 16 തെരഞ്ഞെടുപ്പുകളിലാണ് മത്സരിച്ചത്. ഇതിൽ 14 തവണ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് അദ്ദേഹം തോറ്റത്. 1989ലും 1991ലും ഒഴികെയുള്ള വർഷങ്ങളിലെല്ലാം അദ്ദേഹം നിയമസഭയിലോ ലോക്സഭയിലോ അംഗമായിരിന്നിട്ടുണ്ട്.

  എന്നാൽ പതിനാറാം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാനായി ഒരു സീറ്റുമില്ല. കുടുംബത്തിൽനിന്നുള്ള ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ തട്ടകമായിരുന്ന ഹസൻ ലോക്സഭാ സീറ്റ് കൊച്ചുമകൻ പ്രജ്വൽ രേവണ്ണയ്ക്കായി വിട്ടുകൊടുത്തത്. ജെഡിഎസ് ശക്തികേന്ദ്രമായ തൊട്ടടുത്ത മാണ്ഡ്യ സീറ്റിൽ മറ്റൊരു കൊച്ചുമകനായ നിഖിൽ കുമാരസ്വാമിയാണ് മത്സരിക്കുന്നത്.

  ജെഡിഎസ് എന്ന പാർട്ടിയുണ്ടാക്കിയ ആ മുത്തച്ചൻ ഇപ്പോൾ മത്സരിക്കാനായി മൂന്നു സീറ്റുകളാണ് നോക്കുന്നത്- ബംഗളൂരു നോർത്ത്, തുംകൂർ, മൈസൂർ എന്നിവയാണ് ആ സീറ്റുകൾ

  എന്നാൽ മൈസൂർ സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറല്ല. തുംകൂർ സീറ്റിലെ സിറ്റിങ് എം.പി മുദ്ദിഹാനുമേ ഗൌഡയും സീറ്റ് വിട്ടുനൽകാൻ തയ്യാറല്ല. ബംഗളൂരു നോർത്ത് അത്ര സുരക്ഷിത മണ്ഡലമല്ലതാനും. അവിടുത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസും രണ്ടെണ്ണത്തിൽ ജെഡിഎസും ഒരെണ്ണത്തിൽ ബിജെപിയുമാണ് ജയിച്ചിട്ടുള്ളത്. ശക്തമായ സാന്നിദ്ധ്യമുള്ള കോൺഗ്രസ് പാലംവലിച്ചാൽ ദേവഗൌഡയ്ക്ക് പരാജയത്തിന്‍റെ കയ്പ്പ്നീർ കുടിക്കേണ്ടിവരും. ദേവഗൌഡയ്ക്ക് സീറ്റ് നൽകണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിൽ കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ അതൃപ്തരാണ്. ബംഗളൂരു നോർത്തിൽ വോക്കലിംഗ സമുദായക്കാരുടെയും ന്യൂനപക്ഷക്കാരുടെയും വോട്ട് നേടി വിജയിക്കാമെന്നായിരുന്നു ദേവഗൌഡയുടെ മനസിലിരുപ്പ്.

  1977ല്‍ CPM ജനസംഘത്തിന്റെ സഹായം തേടിയിരുന്നോ ?

  എന്നാൽ ബംഗലൂരു നോർത്തിൽ ദേവഗൌഡ മത്സരിക്കുന്നതിൽ മകനും മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ഉൾപ്പടെ ജെഡിഎസിലെ വലിയൊരു വിഭാഗത്തിന് ശക്തമായ എതിർപ്പ് ഉണ്ട്. ബംഗലൂരു നഗരത്തിലെ തന്ത്രപ്രധാന സീറ്റാണിതെന്നും, അത് ഒരു കാരണവശാലും നഷ്ടമാകാൻ പാടില്ലെന്നുമാണ് കുമാരസ്വാമിയും കൂട്ടരും കണക്കുകൂട്ടുന്നത്.

  ബംഗളൂരു നോർത്ത് ലഭിച്ചില്ലെങ്കിൽ തുംകൂറിലേക്ക് മാറാൻ ദേവഗൌഡ സന്നദ്ധമാണെങ്കിലും കോൺഗ്രസ് ശക്തമായി എതിർക്കുമെന്നാണ് സൂചന. ഇത് കർണാടകയിലെ സഖ്യം തകരുന്നതിലേക്ക് കാര്യങ്ങൾ എത്തുമെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

  ദേവഗൌഡ നോട്ടമിടുന്ന മറ്റൊരു സീറ്റായ മൈസൂർ-കുടകിൽ സ്വന്തം സമുദായക്കാരുടെ വോട്ട് നേടി ജയിക്കാനാകുമെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. നിലവിൽ അവിടെ ബിജെപിയുടെ പ്രതാപ് സിംഹയാണ് സിറ്റിങ് എം.പി. എന്നാൽ ദേവഗൌഡ ഇങ്ങോട്ട് വരുന്നതിനെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യ എതിർക്കുന്നു. മുൻ ബിജെപി എംപിയായിരുന്ന സി.എച്ച് വിജയശങ്കറെ കോൺഗ്രസ് ടിക്കറ്റിൽ ഇവിടെനിന്ന് മത്സരിപ്പിക്കാനാണ് സിദ്ദരാമയ്യയുടെ ഉദ്ദേശം.

  അതേസമയം ദേവഗൌഡയുടെ രണ്ട് കൊച്ചുമക്കളെ മത്സരിപ്പിക്കുന്നതിൽ കുടുംബത്തിൽനിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്. ഹസൻ, മാണ്ഡ്യ എന്നിവിടങ്ങളിലെ കോൺഗ്രസ് നേതൃത്വവും പരസ്യമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. കുടുംബാധിപത്യം ബിജെപിയെ തോൽപ്പിക്കാൻ തടസമാകുമെന്ന് ഇവർ വാദിക്കുന്നു.

  മാണ്ഡ്യയിൽ മുൻ കോൺഗ്രസ് എം.പിയും സിനിമാതാരവുമായിരുന്ന അംബരീഷിന്‍റെ ഭാര്യ സുമലത ബിജെപി പിന്തുണയോടെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മാണ്ഡ്യയിലെ ചില കോൺഗ്രസ് നേതാക്കളുടെ രഹസ്യപിന്തുണയും സുമലതയ്ക്ക് ഉണ്ട്.

  ലോക്സഭാ തെരഞ്ഞെടുപ്പിലെ കുടുംബരാഷ്ട്രീയം ജെഡിഎസിനെ തകർക്കുമോയെന്ന് ചില മുതിർന്ന നേതാക്കൾ ഭയപ്പെടുന്നുണ്ട്. നാമനിർദ്ദേശ പത്രിക നാളെ മുതൽ സ്വീകരിക്കാനിരിക്കെ ദേവഗൌഡയുടെ നീക്കം എന്താകുമെന്നാണ് കർണാടകയിലെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
  First published: