• HOME
  • »
  • NEWS
  • »
  • india
  • »
  • ആയുധ ഇറക്കുമതി: ഇന്ത്യയെ പിന്നിലാക്കി സൗദി ഒന്നാമത്

ആയുധ ഇറക്കുമതി: ഇന്ത്യയെ പിന്നിലാക്കി സൗദി ഒന്നാമത്

എട്ടുവർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയെ സൗദി അറേബ്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

Indian soldiers stand beside the Agni II missile

Indian soldiers stand beside the Agni II missile

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ആയുധ ഇറക്കുമതിയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ പിന്നിലാക്കി സൗദി അറേബ്യ . എട്ടുവർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയെ സൗദി അറേബ്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സ്വീഡൻ ആസ്ഥാനമായ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐപിആർഐ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

    Also read; സിപിഎമ്മുമായി നീക്കുപോക്ക്: ബംഗാളിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്

    'ട്രെൻഡ്സ് ഇൻ ഇന്റർനാഷണൽ ആംസ് ട്രാൻസ്ഫർ 2018' എന്ന റിപ്പോർട്ടിൽ 2014-18 കാലഘട്ടത്തിൽ പ്രധാന ആയുധങ്ങളുടെ ഇറക്കുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് വ്യക്തമാക്കിയിരിക്കുന്നു. ആഗോളമൊത്തത്തിൽ 9.5 ശതമാനമാണെന്നാണ് കണക്കുകൾ. 2013-17 കാലഘട്ടത്തിൽ 13 ശതമാനം ഇറക്കുമതി നടത്തി ആയുധ ഇറക്കുമതിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നതായി ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു.

    ആയുധങ്ങളെത്തിക്കാൻ വൈകിയതാണ് ഇറക്കുമതിയിൽ കുറവ് വരാൻ കാരണമെന്നാണ് എസ്പിഐആർഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 2001ൽ റഷ്യയിൽ നിന്ന് യുദ്ധ വിമാനം വാങ്ങുന്നതിലും 2008ൽ ഫ്രാൻസിൽ നിന്ന് അന്തർവാഹിനികൾ വാങ്ങുന്നതിലും വിദേശ വിതരണക്കാരിൽ നിന്നുള്ള ലൈസൻസുമായി ബന്ധപ്പെട്ട് ആയുധം എത്തിക്കുന്നതിൽ കാലതാമസമുണ്ടായി. ഈ കാലയളവിൽ 24 ശതമാനം ഇടിവാണ് ഉണ്ടായത്.

    ഈ കാലയളവിൽ റഷ്യയിൽ നിന്ന് Mi-17-V5 ഹെലികോപ്റ്ററുകളും, അമേരിക്കയിൽ നിന്ന് സമുദ്ര നിരീക്ഷണ വിമാനമായ Boeing P8-Iയും ഇസ്രായേലിൽ നിന്ന് ആളില്ലാ വിമാനങ്ങളും റഡാറുകളും ഇന്ത്യ വാങ്ങിയിരുന്നു.

    2011-15 കാലഘട്ടത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാർ അമേരിക്ക, റഷ്യ, ഫ്രാൻസ്, ജർമനി, ചൈന എന്നിവരാണ്. 36 ശതമാനം കയറ്റുമതി നടത്തുന്ന അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 21 ശതമാനവുമായി റഷ്യയാണ് രണ്ടാമത്. ആയുധക്കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള ചൈന പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സൈനിക ശക്തി വര്‍ധിപ്പിക്കാനുള്ള സഹായം നൽകുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2014-18 കാലഘട്ടത്തിൽ ഇരു രാജ്യങ്ങളും ചൈനയുടെ കയറ്റുമതിയുടെ 53 ശതമാനം കൈവരിച്ചിട്ടുണ്ട്.

    കയറ്റുമതിക്കാരെ കൂടാതെ ഇറക്കുമതിക്കാർ കൂടിയാണ് ചൈനയെന്ന് റിപ്പോർട്ടിൽ പറയുന്നു. 2014-18 കാലഘട്ടത്തിൽ ആയുധ ഇറക്കുമതിയിൽ ആറാംസ്ഥാനത്താണ് ചൈന. ആഗോള മൊത്തത്തിൽ 4.2 ശതമാനമാണ് ചൈനയുടെ ഇറക്കുമതി.

    2009-13 കാലഘട്ടത്തെ അപേക്ഷിച്ച് 2014-18 കാലഘട്ടത്തിൽ ആയുധ ഇറക്കുമതിയിൽ പാകിസ്ഥാൻ 39 ശതമാനം കുറവ് വരുത്തി. പാകിസ്ഥാന് സൈനിക സഹായം നൽകുന്നതിനും ആയുധ വിൽപ്പന നടത്തുന്നതിനും അമേരിക്ക വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2009നും 13നും ഇടയിലും 2014നും 18നും ഇടയിലും അമേരിക്ക പാകിസ്ഥാനിലേക്കുള്ള ആയുധക്കയറ്റുമതി 81 ശതമാനമായി കുറഞ്ഞു. ഇതിനെ തുടർന്ന് പാകിസ്ഥാൻ മറ്റ് കയറ്റുമതിക്കാരെ ആശ്രയിച്ചു. ഉദാഹരണത്തിന് 2018ൽ നാല് യുദ്ധക്കപ്പലുകളും 30 ഹെലികോപ്റ്ററുകളും പാകിസ്ഥാൻ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു.
    First published: