• HOME
 • »
 • NEWS
 • »
 • india
 • »
 • 'തീവ്രവാദി' എന്ന് ശരീരത്തിൽ മുദ്രകുത്തി; ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം

'തീവ്രവാദി' എന്ന് ശരീരത്തിൽ മുദ്രകുത്തി; ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം

ശരീരത്തിന്‍റെ പിൻഭാഗത്ത് മുതുകിലാണ് തീവ്രവാദി എന്ന് ഇരുമ്പ് ദണ്ഡ് കൊണ്ട് മുദ്ര കുത്തിയതെന്ന് തടവുകാരൻ ആരോപിക്കുന്നു...

punjab-sikh-man-terrorist-

punjab-sikh-man-terrorist-

 • Last Updated :
 • Share this:
  ച​ണ്ഡീ​ഗ​ഡ്: തടവുകാരന്‍റെ ശ​രീ​ര​ത്തി​ൽ തീ​വ്ര​വാ​ദി​യെ​ന്ന് (Terrorist) മു​ദ്ര​കു​ത്തിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം. പ​ഞ്ചാ​ബി​ലെ (Punjab) ബ​ർ​ണാ​ല ജി​ല്ല​യി​ലെ വി​ചാ​ര​ണ ത​ട​വു​കാ​ര​ൻ ക​രം​ജി​ത്ത് സിം​ഗ്(28) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. പഞ്ചാബ് ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ഖ്ജീ​ന്ദ​ർ സിം​ഗ് ര​ൺ​ധാ​വ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. കൂടാതെ കരംജിത്തിന് ഉടൻ വൈദ്യസഹായം ലഭ്യമാക്കാനും ഉപമുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മ​ൻ​സ ജി​ല്ലയിലെ കോ​ട​തി​യി​ലാ​ണ് സംഭവം.

  ശരീരത്തിന്‍റെ പിൻഭാഗത്ത് മുതുകിലാണ് തീവ്രവാദി എന്ന് ഇരുമ്പ് ദണ്ഡ് കൊണ്ട് മുദ്ര കുത്തിയതെന്ന് കരംജിത്ത് ആരോപിക്കുന്നു. കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരൻ മാൻസ ജില്ലയിലെ കോടതിയിലാണ് ആരോപണം ഉന്നയിച്ചത്. “തടവുകാരുടെ അവസ്ഥ പരിതാപകരമാണ്. എയ്ഡ്‌സും ഹെപ്പറ്റൈറ്റിസും ഉള്ളവരെ പ്രത്യേക വാർഡുകളിൽ പാർപ്പിക്കാറില്ല, മോശമായി പെരുമാറിയെന്ന കാര്യം ഞാൻ ഉന്നയിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ജയിൽ സൂപ്രണ്ട് എന്നെ തല്ലുമായിരുന്നു," കരംജിത്ത് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

  സംഭവത്തിൽ ഉപമുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് ഫിറോസ്പൂർ ഡിഐജി തജീന്ദർ സിംഗ് മൗറാണ് അന്വേഷണം നടത്തുന്നത്. അതിനിടെ, ജയിൽ സൂപ്രണ്ട് ബൽബീർ സിംഗ് എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും "കഥയുണ്ടാക്കി പറയാൻ കഴിയുന്ന കൊടും കുറ്റവാളിയാണ് കരംജിത്ത് സിങ്" എന്ന് ബൽബീർ സിങ് ആരോപിക്കുകയും ചെയ്തു.

  “ലഹരി മരുന്ന് കേസ് മുതൽ കൊലപാതകം വരെയുള്ള 11 കേസുകളിലാണ് കരംജിത്ത് വിചാരണ നേരിടുന്നത്, ഇപ്പോൾ അദ്ദേഹം ഞങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത്. അയാളെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ ഇടയ്ക്ക് പരിശോധന നടത്താറുണ്ട്. കഴിഞ്ഞ തവണ ഞങ്ങൾ അവന്റെ ബാരക്കിൽ ഒരു സെൽഫോൺ കണ്ടെത്തി. നേരത്തെ കരംജിത്തിനെ സംഗ്രൂർ ജില്ലയിൽ പാർപ്പിച്ചിരിക്കുമ്പോഴും ഇത്തരത്തിൽ അനധികൃതമായി ജയിലിൽ എത്തിച്ച കാര്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.”- ബൽബീർ സിങ് പറഞ്ഞു.

  Also See- Diwali 2021 | പതിവുമുടക്കാതെ പ്രധാനമന്ത്രി; ഇത്തവണയും ദീപാവലി സൈന്യത്തോടൊപ്പം

  സംഭവത്തെക്കുറിച്ച് അകാലിദൾ നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ബുധനാഴ്ച ട്വീറ്റ് ചെയ്യുകയും കരംജിത്തിന്‍റെ ശരീരത്തിൽ തീവ്രവാദി എന്ന് എഴുതിയിരിക്കുന്ന ചിത്രങ്ങൾ പങ്കിടുകയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സിർസ ആവശ്യപ്പെട്ടു.

  "സിഖുകാരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമമാണിത്" ഇക്കാര്യത്തിൽ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച സിർസ "ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നത്" എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

  “സിഖുകാരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ ദുരുദ്ദേശം! പഞ്ചാബ് പോലീസ് വിചാരണത്തടവുകാരായ സിഖ് തടവുകാരനെ മർദിക്കുകയും അവന്റെ മുതുകിൽ 'തീവ്രവാദി' എന്ന് എഴുതി വെക്കുകയും ചെയ്യുന്നു. ജയിൽ സൂപ്രണ്ടിനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും മനുഷ്യാവകാശ ലംഘനത്തിന് കർശന നടപടിയെടുക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു,” സിർസയുടെ ട്വീറ്റ് പറയുന്നു.
  Published by:Anuraj GR
  First published: