നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ആർട്ടിക്കിൾ 370 റദ്ദാക്കൽ; വീട്ടുതടങ്കലിലായിരുന്ന മെഹ്ബൂബയും ഒമർ അബ്ദുള്ളയും അറസ്റ്റിൽ

    ആർട്ടിക്കിൾ 370 റദ്ദാക്കൽ; വീട്ടുതടങ്കലിലായിരുന്ന മെഹ്ബൂബയും ഒമർ അബ്ദുള്ളയും അറസ്റ്റിൽ

    ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

    omar and mehbooba

    omar and mehbooba

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി മുതൽ വീട്ടുതടങ്കലിലായിരുന്നു ഇവർ. മെഹബൂബ മുഫ്തിയെ ശ്രീനഗറിലെ അവരുടെ വീട്ടിൽ നിന്ന് സമീപമുള്ള സർക്കാർ ഗസ്റ്റ് ഹൗസിലേക്കു മാറ്റിയതായാണ് വിവരം.

      also read: Breaking: കശ്മീർ വിഭജന ബിൽ രാജ്യസഭ പാസാക്കി

      ജമ്മുകശ്മീർ പീപ്പിൾസ് കോൺഫറൻസ് ചെയർമാന്‍ സജ്ജദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അറസ്റ്റുണ്ടെന്നു വ്യക്തമാക്കിയ അധികൃതർ എന്നാൽ മറ്റുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ തയാറായില്ല.

      ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീനഗറിലെ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റാണ് ഇവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നുവെന്നും ക്രമസമാധാന നിലയെ കുറിച്ചുള്ള ആശങ്ക കണക്കിലെടുത്താണ് അറസ്റ്റെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

      കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഒമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
      First published:
      )}