• HOME
  • »
  • NEWS
  • »
  • india
  • »
  • Hyderabad | ഹൈദരാബാദിനെ 'ഭാഗ്യനഗർ' എന്നു വിളിച്ച് മോദി; പേരു മാറ്റുമോ?

Hyderabad | ഹൈദരാബാദിനെ 'ഭാഗ്യനഗർ' എന്നു വിളിച്ച് മോദി; പേരു മാറ്റുമോ?

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റണമെന്ന ആവശ്യം ആർഎസ്എസും, ബിജെപി നേതാക്കളും, മറ്റ് ഹൈന്ദവ സംഘടനകളും ഏറെക്കാലമായി മുന്നോട്ടു വെയ്ക്കുന്നതാണ്.

  • Last Updated :
  • Share this:
    ഹൈദരാബാദിനെ (Hyderabad) 'ഭാഗ്യനഗർ' (Bhagyanagar) എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). മഹാരാഷ്ട്രയിലെ ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് മോദിയുടെ പരാമർശം. ഹൈദരാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തോട് അനുബന്ധിച്ചു നടന്ന റാലിയിൽ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ഹൈദരാബാദിൽ വെച്ചാണ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ (Sardar Vallabhbhai Patel) ഏകീകൃത ഇന്ത്യ (Ek Bharat) എന്ന ആശയത്തിന് അടിത്തറയിട്ടെന്നും മോദി പറഞ്ഞു. ഹൈദരാബാദിന്റെ പേരും മാറ്റാനാണോ ബിജെപി നീക്കം എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

    പ്രധാനമന്ത്രി നടത്തിയത് സുപ്രധാനമായ ഒരു നീക്കമാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് (Ravi Shankar Prasad) പ്രതികരിച്ചു. ഏകീകൃത ഇന്ത്യ എന്ന ആശയത്തെ മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്തം ബിജെപിക്കുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

    സംസ്ഥാനത്ത് ബിജെപി അധികാരത്തി​ലെ​ത്തി​യാ​ൽ ഹൈ​ദ​രാ​ബാ​ദി​ന്‍റെ പേ​ര്​ മാ​റ്റു​മെ​ന്ന്​ ബി.​ജെ.​പി നേതാവ് പിയൂഷ് ഗോയൽ പറഞ്ഞു. നിലവിൽ തെലങ്കാന രാഷ്ട്രീയ സമിതി (ടിആർഎസ്) ആണ് സംസ്ഥാനം ഭരിക്കുന്നത്.

    ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റണമെന്ന ആവശ്യം ആർഎസ്എസും, ബിജെപി നേതാക്കളും, മറ്റ് ഹൈന്ദവ സംഘടനകളും ഏറെക്കാലമായി മുന്നോട്ടു വെയ്ക്കുന്നതാണ്.

    നിലവിൽ അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ സ്വാധീനം വർധിപ്പിക്കാനുള്ള പാർട്ടിയുടെ അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു സമ്മേളനത്തിനായി ഹൈദരാബാദ് തിരഞ്ഞെടുക്കാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. ഇത് നാലാം തവണ മാത്രമാണ് ഡൽഹിക്കു പുറത്ത് ബിജെപി ഒരു ഉന്നതതല ദേശീയ സമ്മേളനം നടത്തുന്നത്. 2017ല്‍ ഒഡീഷയിലും 2016ല്‍ കേരളത്തിലും 2015ല്‍ ബെംഗളുരുവിലും ദേശീയ നിര്‍വ്വാഹക സമിതിയോഗം നടന്നിരുന്നു.

    ഭരണകക്ഷിയായ ടിആർഎസും ബിജെപിയും തമ്മിൽ നിരവധി വിഷയങ്ങളിൽ വാക്പോരുകൾ നടക്കുന്നുണ്ട്. ടിആർഎസ് സർക്കാരിന്റെ ദുർഭരണത്തിൽ സംസ്ഥാനത്തെ ജനങ്ങൾ മടുത്തുവെന്നും ഒരു മാറ്റത്തിനായി അവർ കാത്തിരിക്കുകയാണെന്നും ബിജെപി തെലങ്കാന യൂണിറ്റ് പ്രസിഡന്റ് ബന്ദി സഞ്ജയ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിക്കുമ്പോഴെല്ലാം മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഓടിപ്പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച ബിജെപി ദേശീയ യോ​ഗത്തിൽ പങ്കെടുക്കാൻ നഗരത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ റാവു വിമാനത്താവളത്തിൽ എത്തിയില്ല എന്നും ബന്ദി സഞ്ജയ് കുമാർ വിമർശിച്ചു.

    "നിങ്ങൾ (റാവു) വൈദ്യുതി ബില്ലും ബസ് ചാർജും വസ്തുനികുതിയും അങ്ങനെ എല്ലാം വർദ്ധിപ്പിച്ചു. നിങ്ങളുടെ ദുർഭരണത്തിൽ ജനങ്ങൾ മടുത്തു. അതിനാലാണ് അവർ ഒരു മാറ്റത്തിനായി ഉറ്റു നോക്കുന്നത്. നിങ്ങളുടെ നിസാം ഭരണം ഞങ്ങൾ അവസാനിപ്പിക്കും," ബന്ദി സഞ്ജയ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ലോക്‌സഭാംഗം കൂടിയായ കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
    Published by:Amal Surendran
    First published: