HOME » NEWS » India » AFTER DRONE STRIKE IN JAMMU AND KASHMIR RAJNATH SINGH AMIT SHAH AND AJIT DOVAL HELD A HIGH LEVEL MEETING WITH THE PRIME MINISTER

ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണം; പ്രധാനമന്ത്രിയുമായി രാജ്‌നാഥ് സിങും അമിത് ഷായും അജിത് ഡോവലും ഉന്നതല കൂടിക്കാഴ്ച നടത്തി

ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി

News18 Malayalam | news18-malayalam
Updated: June 29, 2021, 8:40 PM IST
ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണം; പ്രധാനമന്ത്രിയുമായി രാജ്‌നാഥ് സിങും അമിത് ഷായും അജിത് ഡോവലും ഉന്നതല കൂടിക്കാഴ്ച നടത്തി
PM Narendra Modi.
  • Share this:
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ഉന്നതതല കൂടിക്കാഴ്ച നടത്തി. വൈകിട്ട് നാലു മഇയോടെയാണ് ഉന്നതതല യോഗം ആരംഭിച്ചത്. ജമ്മു വ്യോമതാവളത്തിന് നേരെ ഞായറാഴ്ചയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.

ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി. സംഭവത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്തു. വ്യോമസേനാ, നാഷണല്‍ ബോംബ് ഡേറ്റ സെന്റര്‍, ഫൊറന്‍സിക് വിദഗ്ധര്‍. ജമ്മു കാശ്മീര്‍ പൊലീസ് എന്നിവയുടെ സംഘങ്ങളും കേസ് അന്വേഷിക്കുന്നുണ്ട്.

Also Read-ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡറെ സൈന്യം വധിച്ചു

ഞായറാഴ്ച പുലര്‍ച്ചെ ജമ്മു വിമാനത്താവളത്തിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ലഷ്‌കര്‍-ഇ-തായ്ബയുടെയോ ജയ്ഷ്-ഇ-മുഹമ്മദിന്റെയോ ആകാമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്.

വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയോട് വളരെ അടുത്താണ് സ്ഫോടനങ്ങള്‍ നടന്നതെങ്കിലും ഗുരുതരമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തില്‍ ഒരു കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റു.

Also Read-ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് 'പുറത്ത്'; വിവാദ ഭൂപടവുമായി ട്വിറ്റർ; വിമർശനം ഉയർന്നതോടെ നീക്കം ചെയ്തു

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) കെട്ടിടവും പാര്‍ക്ക് ചെയ്തിരുന്ന മി 17 കോപ്റ്ററുകളുമാണ് ബോംബ് സ്ഫോടനത്തിന്റെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്ഫോടനങ്ങളിലൊന്ന് എടിസിയില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് നടന്നത്.

സ്‌ഫോടന ശബ്ദം കേട്ടത് പുലര്‍ച്ചെ 1.42നാണ്. ഒരു കിലോമീറ്റര്‍ അപ്പുറത്തേക്ക് വരെ ശബ്ദം കേള്‍ക്കാവുന്ന തരത്തിലുള്ളത് ആയിരുന്നു സ്‌ഫോടനം. സ്‌ഫോടനം നടന്നതിനു തൊട്ടു പിന്നാലെ പൊലീസും ഫോറന്‍സിക് വിദഗ്ദരും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി.

Also Read-പുതുതായി കണ്ടെത്തിയ ചിലന്തി വർഗത്തിന് തുക്കാറാമിന്റെ പേര്; അജ്മൽ കസബിനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന് ആദരം

വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം ഞായറാഴ്ച രാത്രി രണ്ടു ഡ്രോണുകള്‍ കണ്ടെത്തി. എന്നാല്‍ ഡ്രോണുകള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. ജമ്മൂ-പത്താന്‍കോട്ട് ദേശീയപാതയില്‍ കാലൂചക്-പുര്‍മണ്ഡല്‍ റോഡില്‍ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ടു ക്വാഡ്കോപ്ടറുകളെ ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.

രാത്രി 11:30നും 1:30നുമാണ് സൈനിക ആസ്ഥാനത്ത് ഡ്രോണുകള്‍ കാണപ്പെട്ടത്. സൈനികര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രോണുകള്‍ ഇരുളിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സേനയുടെ ജാഗ്രതാ മൂലം വന്‍ ഭീഷണി ഒഴിവായെന്ന് അധികൃതര്‍ വ്യക്തമാക്കി. സൈനിക ആസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
Published by: Jayesh Krishnan
First published: June 29, 2021, 8:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories