• HOME
  • »
  • NEWS
  • »
  • india
  • »
  • മഹയ്ക്ക് പിന്നാലെ ബുള്‍ബുള്‍; ഇന്ത്യൻ തീരത്ത് രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായ മൂന്നാമത്തെ ചുഴലിക്കാറ്റ്

മഹയ്ക്ക് പിന്നാലെ ബുള്‍ബുള്‍; ഇന്ത്യൻ തീരത്ത് രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായ മൂന്നാമത്തെ ചുഴലിക്കാറ്റ്

ആൻഡമാന്‍ തീരത്തുണ്ടായിരുന്ന ന്യൂനമര്‍ദ്ദം ഇന്നലെ രാത്രിയോടെ ചുഴലിക്കാറ്റായ് മാറി.

Cyclone

Cyclone

  • Share this:
    തിരുവനന്തപുരം: ക്യാര്‍ ചുഴലിക്കാറ്റിനും മഹാ ചുഴലിക്കാറ്റിനും പിന്നാലെ സീസണിലെ ഏഴാമത്തെ ചുഴലിക്കാറ്റും ഇന്ത്യന്‍ തീരത്തിന് സമീപം രൂപം കൊണ്ടു.  ബുൾബുൾ എന്നാണ് പേര് നൽകിയിരിക്കുന്നത്.

    ആൻഡമാന്‍ തീരത്തുണ്ടായിരുന്ന ന്യൂനമര്‍ദ്ദം ഇന്നലെ രാത്രിയോടെ ചുഴലിക്കാറ്റായ് മാറി. ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഒഡീഷ പശ്ചിമബംഗാള്‍ തീരത്തേയ്ക്ക് നീങ്ങിയേക്കും. രണ്ടാഴ്ചയിൽ രൂപപ്പെടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ.

    also read:ചാലക്കുടിയിൽ നിന്ന് ആ പെൺകുട്ടി പോയത് എങ്ങോട്ട് ?

    സീസണിലെ ഏഴാമത്തെ ചുഴലിക്കാറ്റ്

    സീസണിലെ ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ. ജനുവരിയിൽ 'പബുക് ' ഏപ്രിലിൽ 'ഫാനി' (ബംഗാൾ ഉൾക്കടൽ ), ജൂണിൽ 'വായു ' സെപ്റ്റംബറിൽ 'ഹിക്ക ' ഒക്ടോബറിൽ 'ക്യാർ ', മഹ (നാലും അറബിക്കടലിൽ ) എന്നിവയാണ് ഇതിനുമുമ്പ് രൂപംകൊണ്ട ചുഴലിക്കാറ്റുകൾ.

    പേര് പാക്കിസ്ഥാന്റെത്

    അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും ചുറ്റുമുള്ള എട്ട് രാജ്യങ്ങൾ നിർദ്ദേശിച്ച 64 പേരുകൾ അടങ്ങിയ ഒരു ലിസ്റ്റിൽ നിന്നാണ് ചുഴലിക്കാറ്റിന്റെ പേര് തിരഞ്ഞെടുക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടെ 'ബുൾ ബുൾ ' ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് പാകിസ്ഥാൻ ആണ്. അറബിക്കടലിൽ രൂപപ്പെട്ട 'മഹ ' 'ചുഴലിക്കാറ്റിന് ഒമാൻ ആണ് പേര് നിർദ്ദേശിച്ചത് . മ്യാന്മാർ നിർദ്ദേശിച്ച പേര് ആണ് 'ക്യാർ '. മുൻപ് 'വായു' ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇന്ത്യ ആയിരുന്നു. അടുത്ത ചുഴലിക്കാറ്റ് വന്നാൽ ശ്രീലങ്ക നിർദ്ദേശിച്ച 'പവൻ ' എന്ന പേരിലായിരിക്കും അറിയപ്പെടുക

    'മഹാ' ശക്തികുറഞ്ഞ് ഗുജറാത്ത് തീരത്തേയ്ക്ക്

    അറബിക്കടലിൽ രൂപം കൊണ്ട 'മഹാ' ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് രാത്രിയോടെ ഗുജറാത്ത് തീരത്ത് പ്രവേശിച്ചേക്കും ഗുജറാത്തിലെ പോര്ബന്തറിനും ഡിയു വിനും ഇടയിൽ മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റായി കരയിലെത്താനാണ് സാധ്യത.
    First published: