• HOME
 • »
 • NEWS
 • »
 • india
 • »
 • മലേറിയ, ഡെങ്കി,കോവിഡ് 19 ഇപ്പോൾ മൂർഖന്‍റെ കടിയും; മരണമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ഒരു മനുഷ്യൻ

മലേറിയ, ഡെങ്കി,കോവിഡ് 19 ഇപ്പോൾ മൂർഖന്‍റെ കടിയും; മരണമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ഒരു മനുഷ്യൻ

ജോധ്പുരിലെ ഒരു ഉൾനാടൻ മേഖലയില്‍ പ്രവർത്തിച്ചു വരികയാണ് ഇയാൻ. ഇവിടെ വച്ചാണ് മൂർഖന്‍റെ കടിയേൽക്കുന്നത്.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

 • Last Updated :
 • Share this:
  ജയ്പുർ: ഡെങ്കി, മലേറിയ, കോവിഡ് 19 എന്നിവ അതിജീവിച്ചെത്തിയ സന്നദ്ധപ്രവർത്തകൻ പാമ്പ് കടിയേറ്റ് ആശുപത്രിയിൽ. രാജസ്ഥാനില്‍ ചാരിറ്റി പ്രവർത്തനങ്ങൾക്കായെത്തിയ ബ്രിട്ടീഷുകാരനായ ഇയാന്‍ ജോൺസിനെയാണ് പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോധ്പുരിലെ ഒരു ഉൾനാടൻ മേഖലയില്‍ പ്രവർത്തിച്ചു വരികയാണ് ഇയാൻ. ഇവിടെ വച്ചാണ് മൂർഖന്‍റെ കടിയേൽക്കുന്നത്.

  Also Read-42 വർഷം മുമ്പ് മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം തിരിച്ചുകിട്ടി; പോയത് തമിഴ്നാട്ടിൽ നിന്ന്; കണ്ടെടുത്തത് ലണ്ടനിൽനിന്ന്

  'ഒരു ഗ്രാമത്തിൽ നിന്ന് പാമ്പു കടിയേറ്റാണ് ഇയാൻ ഇവിടെ ചികിത്സയ്ക്കെത്തിയത്. ആദ്യ ഘട്ടത്തിൽ ഇയാൾ രണ്ടാമതും കോവിഡ് ബാധിതനാണോയെന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ പരിശോധന ഫലം നെഗറ്റീവായിരുന്നു'.ജോൺസിനെ ചികിത്സിച്ച മെഡിപൾസ് ആശുപത്രിയിലെ ഡോക്ടർ അഭിഷേക് താത്തെര്‍ പറയുന്നു.

  Also Read-COVID 19 | 'രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് കോവിഡ്:' പ്രധാനമന്ത്രി മോദി

  'ഇവിടെയെത്തിയപ്പോൾ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. പാമ്പു കടിയുടെ ലക്ഷണങ്ങളായ കാഴ്ച മങ്ങൽ, നടക്കാൻ ബുദ്ധിമുട്ട് എന്നിവയും ഉണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ ക്ഷണികമായ ലക്ഷണങ്ങൾ മാത്രമാണ്. ചികിത്സയ്ക്കു ശേഷം ഈ ആഴ്ച തന്നെ അദ്ദേഹം ഡിസ്ചാർജ് ആയി മടങ്ങി. ദീർഘകാല പ്രത്യാഘാതങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. കുറച്ചു ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

  Also Read-'ബിജെപി നേതാക്കളുടെ മിശ്രവിവാഹവും ലൗ ജിഹാദ് എന്ന നിര്‍വചനത്തില്‍ വരുമോ'? ചോദ്യവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

  തന്‍റെ അച്ഛൻ ഒരു പോരാളിയാണെന്നാണ് ഇയാൻ ജോൺസിന്‍റെ മകനായ സെബ് പറയുന്നത്. ഇന്ത്യയിലെ താമസത്തിനിടെ മലേറിയ, ഡെങ്കി, കോവിഡ് 19 എന്നിവയൊക്കെ അദ്ദേഹം അതിജീവിച്ചു എന്നാണ് മകൻ പറയുന്നത്. ഇയാന്‍റെ മെഡിക്കൽ ചിലവുകൾക്കും അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് മടക്കി കൊണ്ടു പോകാനുമുള്ള തുക സമാഹരിക്കുന്നതിനായി ഒരു ഫണ്ട് റൈസർ പേജും സെബ് ആരംഭിച്ചിട്ടുണ്ട്.

  Also Read-ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അമ്മ മരിച്ചു; അന്ത്യകര്‍മ്മങ്ങളെച്ചൊല്ലി മക്കൾ തമ്മിൽ തർക്കം

  കോവിഡ് വ്യാപനത്തെ തുടർന്ന് അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. തന്നെ ആശ്രയിക്കുന്ന നിരവധി ആളുകൾക്ക് പിന്തുണ നൽകാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹത്തെ കുടുംബം എന്ന നിലയിൽ ഞങ്ങൾ മാനിക്കുന്നു എന്നും സെബ് പറയുന്നു. രാജസ്ഥാനിലെ പരമ്പരാഗത കരകൗശല തൊഴിലാളികൾക്കൊപ്പമാണ് ഇയാൻ ജോണ്‍സിന്‍റെ പ്രവർത്തനം. ഇവരെ ദാരിദ്രത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി ഇയാളുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇവരുടെ ഉത്പ്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയക്കാനുള്ള സഹായങ്ങള്‍ നൽകി വരുന്നുണ്ട്.
  Published by:Asha Sulfiker
  First published: