ജനസാഗരം; വാരാണസിയെ ഇളക്കി മറിച്ച് മോദി

ബനാറസ് ഹിന്ദു സര്‍വകലാശാല കാമ്പസിലെത്തി മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുത്തത്.

news18
Updated: April 26, 2019, 7:35 AM IST
ജനസാഗരം; വാരാണസിയെ ഇളക്കി മറിച്ച് മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: April 26, 2019, 7:35 AM IST
  • Share this:
വാരാണസി: തെരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ ഭാഗമായി വാരാണസിയില്‍ പടുകൂറ്റന്‍ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബനാറസ് ഹിന്ദു സര്‍വകലാശാല കാമ്പസിലെത്തി മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുത്തത്. പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ വൈകിട്ട് മൂന്നിന് നിശ്ചയിച്ചിരുന്ന റോഡ് ഷോ രണ്ട് മണിക്കൂര്‍ വൈകിയാണ് ആരംഭിക്കാനായത്. റോഡ് ഷോയ്ക്കു ശേഷം പ്രധാനമന്ത്രി ഗംഗാ ആരതിയില്‍ പങ്കെടുക്കാന്‍ ധശ്വമേദ് ഘട്ടിലെത്തി. വെള്ളിയാഴ്ച വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് മോദി രോഡ് ഷോ സംഘടിപ്പിച്ചത്. മെയ് 19 നാണ് വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കന്മാരും റോഡ് ഷോയില്‍ പങ്കെടുത്തു. 2014-ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാരാണസിയില്‍ നിന്നും വിജയിച്ചത്. എ.എ.പി നേതാവ് അരവിന്ദ് കെജരിവാളായിരുന്നു അന്ന് പ്രധാന എതിരാളി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Also Read പ്രധാനമന്ത്രി നാളെ വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ഈ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അജയ് റായെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

First published: April 25, 2019, 8:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading