നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മോദി ചിത്രത്തിന് പിന്നാലെ മമതാ ബാനർജിയുടെ സിനിമയും കുരുക്കിൽ; ട്രെയിലറിനെതിരെ സിപിഎം പരാതി നൽകി

    മോദി ചിത്രത്തിന് പിന്നാലെ മമതാ ബാനർജിയുടെ സിനിമയും കുരുക്കിൽ; ട്രെയിലറിനെതിരെ സിപിഎം പരാതി നൽകി

    സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നയിക്കുന്ന നിവേദക സംഘം ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയെ കണ്ടു

    ഭാഗിനി എന്ന സിനിമയിൽ നിന്ന്

    ഭാഗിനി എന്ന സിനിമയിൽ നിന്ന്

    • News18
    • Last Updated :
    • Share this:
      പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാക്കിയ പി എം നരേന്ദ്രമോദിയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സിനിമക്കെതിരെ പരാതിയുമായി സിപിഎം രംഗത്ത്. മമതാ ബാനർജിയുടെ ജീവിതം പ്രമേയമാക്കിയ 'ഭാഗിനി'യുടെ ട്രെയിലർ തടയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.

      സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നയിക്കുന്ന നിവേദക സംഘം ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയെ കണ്ടു. ബംഗാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം തട‌യണമെന്നും സംഘം കമ്മീഷനോട് ആവശ്യപ്പെട്ടു. സിനിമക്ക് പിന്നിൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള അജണ്ടയാണെന്നും സംഘം ചൂണ്ടിക്കാട്ടി.

      നേഹാല്‍ ദത്ത ഒരുക്കിയ ‘ഭാഗിനി: ബംഗാള്‍ ടൈഗ്രസ്’ എന്ന സിനിമയുടെ ട്രെയിലര്‍ ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പിന് മുന്നേ മെയ് മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് ഏഴ്, 12 തിയതികളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. റുമ ചക്രബര്‍ത്തിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം മമതാ ബാനര്‍ജിയുടെ ജീവ ചരിത്രമല്ലെന്നും അവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണെന്നും എഴുത്തുകാരനും നിര്‍മാതാവുമായ പിങ്കി മണ്ഡല്‍ വ്യക്തമാക്കി.

      First published:
      )}